തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Mohammed riyas) മൂന്ന് പേരെയും സസ്പെന്‍റ് ചെയ്യുകയായിരുന്നു.
കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവന്‍ പൊതുമരാമത്ത് പ്രവൃത്തികളിലും നിരുത്തരവാദിത്തപരമായ സമീപനമുണ്ടായതിനാണ് സാബിര്‍ എസ്സിനെ സസ്പെന്‍റ് ചെയ്തത്. കണ്ണൂര്‍ കീഴത്തൂര്‍ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിന് കമലാക്ഷന്‍ പലേരിയെ സസ്പെന്‍റ് ചെയ്തു. നബാര്‍ഡ് ധനസഹായത്തിനുള്ള പ്രൊപോസല്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തിയതിനാണ് എസ് കെ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.
Also Read: തൈക്കാട് റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി മന്ത്രി: ശോചനീയാവസ്ഥയിൽ ഉദ്യോഗസ്ഥന് ശകാരം
Also Read: സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്
from Asianet News https://ift.tt/3HFxVbt
via IFTTT
No comments:
Post a Comment