Tuesday, November 16, 2021

Air Pollution|ദില്ലിയിലെ വായു മലിനീകരണം; സ്കൂളുകളും കോളേജുകളും അടച്ചു;നിർമാണങ്ങൾക്ക് വിലക്ക്

ദില്ലി: ദില്ലിയിലെ സ്കൂളുകളും(schools) കോളേജുകളും (colleges)ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്മെൻറ് കമ്മീഷൻ. വായു മലിനീകരണം(air pollution) ഉയർന്നതിനെത്തുടർന്നാണ് നടപടി. സ്വകാര്യ സ്ഥാപനങ്ങൾ 50% വർക്ക് ഫ്രം ഹോം നടപ്പാക്കണം. ട്രക്കുകൾക്കും, പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ദില്ലി നഗരത്തിൽ ഓടാൻ അനുമതിയില്ല. നിർമ്മാണ പ്രവൃത്തികൾക്ക് ഈ മാസം  21 വരെ വിലക്ക് ഏർപ്പെടുത്തി.സർക്കാർ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിർമ്മാണ പ്രവൃത്തികൾക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ ,ഉത്തർപ്രദേശ് സർക്കാരുകളും നിർദ്ദേശം പാലിക്കണമെന്നും എയർ ക്വാളിറ്റി മാനേജ്മെൻറ് കമ്മീഷൻ അറിയിച്ചു.

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ.



from Asianet News https://ift.tt/3DohMEt
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............