Wednesday, November 17, 2021

Congress|അതൃപ്തി സോണിയയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി;സംസ്ഥാന നേതൃ‌ത്വത്തിന് ഏകപക്ഷീയ നിലപാടെന്നും പരാതി

ദില്ലി: കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തിന്റെ(state congress leadership) നിലപാടിൽ അതൃ‌പ്തി സോണിയ ​ഗാന്ധിയെ (sonia gandhi)നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി(oommen chandy). പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവും നിലപാടും ഹൈക്കമാണ്ടിനെ അറിയിക്കാനാണ് ഉമ്മൻചാണ്ടി സോണിയ​ഗാന്ധിയെ നേരിൽ കണ്ടത്. 

കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടങ്ങുന്ന നി‌ലവിലെ നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്ന് ഉമ്മൻചാണ്ടി സോണിയ ​ഗാന്ധിയെ അറിയിച്ചു. എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുക്കണം.പുന:സംഘടന തുടരുണ്ടോയെന്ന് എഐസിസി വ്യക്തത വരുത്തണമെന്നും ഉമ്മൻചാണ്ടി സോണിയ​ഗാന്ധിയെ അറിയിച്ചു. 

കേരളത്തിലെ വിഷയം ചർച്ചയായെന്നും എന്നാൽ  ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും. 

ഇതിനിടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാണ്ടിന് നിരവധി പരാതികൾ ലഭിച്ചു. ഇരുവരുടെയും നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭ​ഗം നേതാക്കൾ സോണിയാ ​ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു.


 



from Asianet News https://ift.tt/3CpRDnI
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............