തിതിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക്(LIGHT RAINFALL) സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. റെഡ് അലർട്ടോ(red alert) ഓറഞ്ച് അലർട്ടോ (orange alert)നിലവിൽ ഇല്ല.തുലാവർഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഉണ്ടാവുക. ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട്, ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന്റെ പ്രഭാവത്തിൽ വെള്ളിയാഴ്ച മുതൽ, കേരളത്തിൽ മഴ വീണ്ടും സജീവമാകും.
കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ അടച്ചു. രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്.ഇടുക്കി ജലനിരപ്പ് 2399.14 അടിയാണിപ്പോൾ. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ
ജലനിരപ്പിൽ ഇന്നലെ വൈകിട്ട് നേരിയ വർദ്ധന ഉണ്ടായി.മുല്ലപ്പെരിയാർ 140.65 അടിയായി ഉയർന്നു
from Asianet News https://ift.tt/3FoUnDy
via IFTTT
No comments:
Post a Comment