മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറക്കാത്ത നടനാണ് സൂരജ് സൺ(Sooraj Sun). 'പാടാത്ത പൈങ്കിളി' (Padatha painkily) എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷകപ്രീതി നേടിയത്. ആരോഗ്യകാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വിലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജിപ്പോൾ. ഇപ്പോഴിതാ അതിന്റെ സൂചനകളും സന്തോഷങ്ങളുമാണ് സൂരജ് പങ്കുവച്ചിരിക്കുന്നത്. താരം അഭിനയിച്ച് പുറത്തിറങ്ങിയ അയ്യപ്പ ഭക്തിഗാന വിശേഷങ്ങളാണ് ഒന്നാമത്. ആ വീഡിയോ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഒരുമിച്ചിരുന്ന് കാണുന്നതിനൊപ്പമുള്ള കുറിപ്പാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. എന്നും സിനിമയിൽ അഭിനയിക്കുമോ എന്ന് ചോദിക്കുന്ന അച്ഛന് ജനുവരിയിൽ ജീവിതം മാറിമറിയുമെന്ന മറുപടിയാണ് സൂരജ് നൽകിയത്. പുതിയ പ്രോജക്ടാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വരുത്തിയില്ലെങ്കിലും ആശംസകളുമായി എത്തുകയാണ് ആരാധകർ.
കുറിപ്പിങ്ങനെ...
ഇങ്ങനെ ഒരു ഫീൽ നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ?. അഭിനയിക്കാൻ വേണ്ടി ചാൻസ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാൽ ആരും കാണാതെ അച്ഛൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. പെട്ടെന്ന് തന്നെ നീ സിനിമയിൽ അഭിനയിക്കുമോ?..
അപ്പോൾ ഞാൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, അച്ഛാ.. ഞാൻ ഒരു പ്രൊഡ്യൂസാറുടെയോ സിനിമാനടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് അപ്പോൾ കുറച്ചു കഷ്ടപ്പെട്ട് മാത്രമേ ലക്ഷ്യത്തിൽ എത്താൻ പറ്റൂ... ഒരു ദിവസം അച്ഛന് തിയേറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കും എന്നും. ഈ ആൽബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവർത്തിച്ചു.. ഞാൻ പറഞ്ഞു ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും ഉറപ്പാണ് അച്ഛാ.
from Asianet News https://ift.tt/3J1NuL6
via IFTTT
No comments:
Post a Comment