തനതായ പല വിഭവങ്ങളും ( Traditional Food ) നാം വീടുകളില്‍ തയ്യാറാക്കാറുണ്ട്, അല്ലേ? അക്കൂട്ടത്തില്‍ പെടുന്നതാണ് 'റൈസ് ബോള്‍സ്'ഉം ( Rice balls ) . പ്രാദേശികമായ വ്യത്യാസങ്ങളുണ്ടെങ്കിലും ഏതെങ്കിലും രീതിയില്‍ ഇത് തയ്യാറാക്കാത്ത ഇടങ്ങള്‍ ഉണ്ടാകില്ല. വളരെ എളുപ്പത്തില്‍ അരിപ്പൊടിയും അരിയും 'ഫില്ലിംഗ്' ആയി ഉരുളക്കിഴങ്ങോ, മസാലയോ മറ്റും ചേര്‍ത്താണ് 'റൈസ് ബോള്‍സ്' തയ്യാറാക്കുന്നത്.
എന്നാല്‍ വളരെ 'സ്‌പെഷ്യല്‍' ആയ ഒരു റൈസ് ബോള്‍ റെസിപ്പിയാണിനി പരിചയപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയതാണ് ഈ വീഡിയോ.
മറ്റൊന്നുമല്ല, പലഹാരം തയ്യാറാക്കി കഴിയുമ്പോഴുള്ള 'ലുക്ക്' ആണ് ഇതിനെ 'സ്‌പെഷ്യല്‍' ആക്കുന്നത്. കൊറോണ വൈറസിന്റെ ഘടനയ്ക്ക് സമാനമാണ് ഈ 'റൈസ് ബോള്‍സ്'.
അരിപ്പൊടിയില്‍ മാവ് തയ്യാറാക്കി, ഉരുളക്കിഴങ്ങ് മസാല 'ഫില്ലിംഗ്' ആയി വച്ചാണ് ഇത് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ നമുക്ക് വീടുകളില്‍ തയ്യാറാക്കാവുന്ന 'ഹെല്‍ത്തി' ആയ ഒരു 'സ്‌നാക്ക്' ആയി ഇതിനെ കണക്കാക്കാം.
വീഡിയോ കണ്ടുനോക്കൂ...
രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോയ്ക്ക് ഇതുവരെ പ്രതികരണമറിയിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. ഏവരെയും ആകര്‍ഷിക്കുന്നത് ഇതിന്റെ ആകൃതി തന്നെയാണെന്ന് കമന്റുകളില്‍ വ്യക്തമാണ്.
Also Read:- 'കറുത്ത ഇഡ്ഡലി'; വൈറലായി ഒരു 'ഫുഡ് വീഡിയോ'
from Asianet News https://ift.tt/3mnf9fM
via IFTTT
No comments:
Post a Comment