പ്രഭാസ് (Prabhas) നായകനാകുന്ന റൊമാന്റിക് ചിത്രമാണ് 'രാധേ ശ്യാം' (Radhe Shyam). പൂജ ഹെഗ്‍ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'രാധേ ശ്യാം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ജസ്റ്റിൻ പ്രഭാകറിന്റെ സംഗീതത്തില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറും തെലുങ്ക്, മലയാളം,ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ പുറത്തുവിട്ടിരിക്കുകയാണ്.
കൈനോട്ടക്കാരനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ 'പ്രേരണ'യെയാണ് പൂജ ഹെഗ്‍ഡെ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്നത്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'.
ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.
from Asianet News https://ift.tt/3H6HDCl
via IFTTT
No comments:
Post a Comment