റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കുട്ടികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. അഞ്ച് മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്കാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുട്ടികളുടെ ഈ വിഭാഗത്തില്‍ കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 12 വയസിന് മുകളിലുള്ള വിവിധ പ്രായക്കാരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇതുവരെ കുത്തിവെച്ച ഡോസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക് അടുക്കുന്നു. മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി തുടങ്ങി.
കൊവാക്‌സിൻ എടുത്തവർക്കും സൗദിയിലേക്ക് പ്രവേശനാനുമതിയെന്ന് ഇന്ത്യൻ എംബസി
റിയാദ്: ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ കൊവാക്‌സിൻ (Covaxin) എടുത്തവർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം (Entry allowed to Saudi Arabia) അനുവദിച്ചതായി ഇന്ത്യൻ എംബസി (Indian Embassy) അറിയിച്ചു. തൊഴിൽ, ആശ്രിത വിസകളുള്ളവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://ift.tt/3qmNC0Y എന്ന ലിങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്റ്റർ ചെയ്യണമെന്ന് ട്വിറ്ററിൽ എംബസി അറിയിച്ചു.
കൊവാക്സിൻ എടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശന വിസയിലുള്ളവർ https://ift.tt/2RubVuM എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. സൗദിയിൽ ആദ്യം അംഗീകാരം നേടിയ ഫൈസർ, ആസ്ട്രാസെനക, മഡോണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾക്ക് പുറമെ കൊവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശന വിസയിലും വരാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കൊവാക്‌സിൻ, സിനോഫാം, സിനോവാക്, സ്‍പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
from Asianet News https://ift.tt/3qdGr9D
via IFTTT
No comments:
Post a Comment