റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം (Covid spread) വീണ്ടും വർദ്ധിക്കുന്നു. പുതിയതായി 146 പേരിലാണ് (New infections) കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞെട്ടിക്കുന്ന പ്രതിദിന കണക്കാണിത്. രോഗമുക്തിയും (Recoveries) ഉയരുന്നതാണ് ആശ്വാസം. നിലവിലെ രോഗികളിൽ 99 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 550,988 ആയി. ആകെ രോഗമുക്തി കേസുകൾ 530,178 ആണ്. അതോടെ ആകെ മരണസംഖ്യ 8,864 ആയി. ഇന്ന് രാജ്യത്ത് ആകെ 32,413,727 കോവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,946 പേരിൽ 31 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്താകെ ഇതുവരെ 48,446,066 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,883,123 എണ്ണം ആദ്യ ഡോസ് ആണ്. 22,953,305 എണ്ണം സെക്കൻഡ് ഡോസും. 1,729,917 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 609,638 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 61, ജിദ്ദ - 26, മക്ക - 13, ദമ്മാം - 9, ഹുഫൂഫ് - 5, അൽ ഖർജ് - 5, ദഹ്റാൻ - 4, മദീന - 3, യാംബു - 3, അബഹ - 2, അൽറാസ് - 2, അൽ ഉല - 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
from Asianet News https://ift.tt/3smzkyr
via IFTTT
No comments:
Post a Comment