മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അന്യഭാഷക്കാരിയെങ്കിലും മേഘ്‍ന രാജ് (Meghna Raj). മേഘ്‍ന രാജിനോട് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ആളെന്ന പോലെ ഇഷ്‍ടമുണ്ട്. മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യാറുണ്ട്. മേഘ്‍ന രാജ് തന്റെ മകനൊന്നിച്ചുള്ള പുതിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപോള്‍.
ക്രിസ്‍മസ് ആഘോഷത്തെ സൂചിപ്പിച്ചാണ് ഫോട്ടോ മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്. സ്‍നേഹം, ജീവിതം, ക്രിസ്‍മസ് എന്നാണ് മേഘ്‍ന രാജ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മേഘ്‍നയ്‍ക്കും മകൻ റയാനും ക്രിസ്‍മസ് ആശംസകളുമായി എത്തിയിരിക്കുന്നത്. മേഘ്‍ന രാജ് പങ്കുവെച്ച ഫോട്ടോ വൻ ഹിറ്റായി മാറുകയുമാണ്.
'യക്ഷിയും ഞാനു'മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്. 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം 'റെഡ് വൈനി'ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. 'സീബ്രാ വര'കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മകൻ റയാന്റെ വിശേഷങ്ങള്‍ മേഘ്‍ന രാജ് പങ്കുവയ്‍ക്കാറുണ്ട്. മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്നും ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‍ന രാജ് പറഞ്ഞിരുന്നത്.
from Asianet News https://ift.tt/32dZB7k
via IFTTT
No comments:
Post a Comment