റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) രണ്ടാം ഡോസ് വാക്‌സിനെടുത്ത്(Covid Vaccine) മൂന്ന് മാസം പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്(Booster Dose) സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍ വാക്‌സിന്‍ മാത്രമാണ് രാജ്യത്ത് ലഭ്യമാക്കിയിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഒന്നും രണ്ടും ഡോസുകള്‍ ഏത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നിലവില്‍ ഫൈസര്‍ വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത്. അഞ്ച് വയസ്സ് മുതലുള്ളവര്‍ക്കും ഇപ്പോള്‍ വാക്‌സിനേഷന്‍ ലഭ്യമാണ്.
സൗദിയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കുട്ടികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. അഞ്ച് മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്കാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുട്ടികളുടെ ഈ വിഭാഗത്തില്‍ കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 12 വയസിന് മുകളിലുള്ള വിവിധ പ്രായക്കാരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇതുവരെ കുത്തിവെച്ച ഡോസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക് അടുക്കുന്നു. മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി തുടങ്ങി.
from Asianet News https://ift.tt/3En6MXU
via IFTTT
No comments:
Post a Comment