ചേര്‍ത്തല: യുവാവിന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നന്റെ മകന്‍ വി.പി. പ്രവീണി (30)നെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയതാണ്. പിന്നീട് വീട്ടിലെത്തിയില്ല. കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം വൈക്കം ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
from Asianet News https://ift.tt/3GY3YC4
via IFTTT
No comments:
Post a Comment