ആസിഫ് അലി (Asif Ali) നായകനാവുന്ന 'കുഞ്ഞെല്‍ദോ'യുടെ (Kunjeldho) നേരത്തെ പുറത്തെത്തിയ ഒരു ടീസറില്‍ മോഹന്‍ലാല്‍ റെഫറന്‍സ് ഉണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രം 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠനാണ് ആസിഫിന്‍റെ ഒരു ഡയലോഗിലൂടെ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ ടീസറില്‍ ഒരു മമ്മൂട്ടി റെഫറന്‍സ് ആണ് ഉള്ളത്. അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഒരു ഡയലോഗിനെ മാതൃകയാക്കിയാണ് ടീസറില്‍ ആസിഫ് പറയുന്ന ഒരു ഡയലോഗ്.
മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‍താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. കലാസംവിധാനം നിമേഷ് എം താനൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ റിലീസ് നീട്ടേണ്ടിവന്ന ചിത്രം ക്രിസ്‍മസ് റിലീസ് ആണ്. ഡിസംബര്‍ 24ന് സെഞ്ചുറി ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കും.
from Asianet News https://ift.tt/32h4blg
via IFTTT
No comments:
Post a Comment