കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും (All arrivals to Kuwait) യാത്രയ്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം (Negative PCR test report). നേരത്തെ 72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാരുന്നു. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് (Kuwait Cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡിസംബര്‍ 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അടുത്ത ഞായറാഴ്‍ച മുതല്‍ രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും 10 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. എന്നാല്‍ രാജ്യത്തെത്തി 72 മണിക്കൂറെങ്കിലും പിന്നിട്ട ശേഷം നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഫലത്തില്‍ മൂന്ന് ദിവസത്തെ ക്വാറന്റീന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമായിരിക്കും..
യാത്രകള്‍ വളരെ അത്യാവശ്യമെങ്കില്‍ മാത്രം നടത്തണമെന്നും എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം പിന്നിട്ടവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 2 അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിനുള്ള സമയപരിധി കണക്കാക്കുന്നത്.
from Asianet News https://ift.tt/3J5MrKb
via IFTTT
No comments:
Post a Comment