ദില്ലി: ഇന്ത്യയിലെ നിക്ഷേപകരുടെ (Investors) ആസ്തിയിൽ മൂന്ന് ദിവസം കൊണ്ട് വൻ വർധന. 858979.67 ലക്ഷം കോടി രൂപയുടെ വർധനവാണ് നിക്ഷേപകരുടെ ആസ്തിയിൽ ഉണ്ടായത്. ഇന്നടക്കം മൂന്ന് ദിവസങ്ങളിൽ ഓഹരി വിപണികൾ (Indian stock market) നില മെച്ചപ്പെടുത്തിയതാണ് നേട്ടമായത്. ഇന്ന് സെൻസെക്സ് (Sensex) 384.72 പോയിന്റുയർന്നു. 57315.28 ആണ് ഇന്നത്തെ ക്ലോസിങ് നില. മൂന്ന് ദിവസം കൊണ്ട് 1493.27 പോയിന്റാണ് സെൻസെക്സ് ഉയർന്നത്. ബിഎസ്ഇയിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളുടെ വിപണി മൂലധനം 858979.67 ലക്ഷം കോടി ഉയർന്ന് 2,61,16,560.72 കോടി രൂപയായി.
ഇന്ന് സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17072.60ലും വ്യാപാരം അവസാനിപ്പിച്ചു. പവര്‍ഗ്രിഡ് കോര്‍പ്, ഐഒസി, ഒഎന്‍ജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.
മെറ്റല്‍ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോള്‍ ക്യാപ് 0.73ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
from Asianet News https://ift.tt/32nd1Oq
via IFTTT
No comments:
Post a Comment