റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇനിയുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ പത്തിലൊന്നും ടൂറിസം(tourism) മേഖലയില്‍ ആയിരിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖതീബ്. സൗദിയിലെ യുവജനതയുടെ ഏറ്റവും ഇഷ്ട ജോലികളും ഈ മേഖലയിലാണ്. രാജ്യത്തെ ഒമ്പത് വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു.
സൗദി ജി.ഡി.പിയുടെ നല്ലൊരു പങ്കും ഇനി പ്രതീക്ഷിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്. ഈ മേഖലയിലെ ജോലിക്ക് 500 ദശലക്ഷം റിയാല്‍ നീക്കിവെച്ചതായി ടൂറിസം മന്ത്രി അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തും. ഇതടക്കം രാജ്യത്തെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന 42 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മികവും ഉയര്‍ത്തും. വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കും.
സൗദിയില്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഉടന്‍ കൊവിഡ് വാക്‌സിന്‍ നല്‍കും
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വൈകാതെ കൊവിഡ് വാക്‌സിനേഷന്‍(Covid vaccination) നടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടിവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രോഗവ്യാപനമുണ്ടെങ്കിലും ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഉടന്‍ തന്നെ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും. പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം പകുതിയോളം ലോകരാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
from Asianet News https://ift.tt/3GRv91i
via IFTTT
No comments:
Post a Comment