ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ (Qatar) നിര്യാതനായി. മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് പുതിയറയ്‍ക്കന്‍ മൊയ്‍തീന്‍ കോയയുടെ മകന്‍ ദാനിഷ് (27) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
ദോഹ മന്‍സൂറയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. കുടുക്കില്‍ പുല്ലൂര്‍ സുലൈഖയാണ് മാതാവ്. സഹോദരങ്ങള്‍ - ഷാന പര്‍വീന്‍, ഷഹീന്‍.
from Asianet News https://ift.tt/3po2Phb
via IFTTT
No comments:
Post a Comment