Sunday, May 3, 2020

ജീവിക്കാൻ പഠിക്കണം കോവിടിനൊപ്പം........

ജീവിക്കാൻ  പഠിക്കണം  കോവിടിനൊപ്പം.......

     Covid അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഇരുത്തി കളഞ്ഞു. ഒരു മാസക്കാലം ലോക് ഡൗൺ ആചരിച്ചു സകല കാര്യങ്ങളും മാറ്റി വെച്ച് നമ്മൾ വീട്ടിൽ ഇരുന്നു. എന്നാലും പൂർണമായോരു മുക്തി നമുക്ക് കൈവരിക്കാൻ ആയില്ല. ഇനി ഒരു സംസ്ഥാനം അങ്ങനെ പൂർണ നിയന്ത്രണം കൈ വരിചാലും ആ സ്ഥിതി അവിടെ പരിപാലിക്കണമെങ്കിൽ , പ്രസ്തുത സംസ്ഥാനം സ്വയം പര്യാപ്തമായ ഒന്നായിരിക്കണം. ഇല്ലെങ്കിൽ വീണ്ടും രോഗ ബാധ്യത ഉണ്ടാവാൻ സാധ്യത 100 % ആണ്. നിത്യോപയോഗ വസ്തുക്കൾ കൊണ്ട് വരുന്ന വാഹനങ്ങൾ , ജോലി ആവശ്യത്തിന് പുറത്ത് പോകുന്ന ജനങ്ങൾ ആരും ഇതിന്റെ വാഹകർ ആവാം . ഇൗ പേരിൽ നമുക്ക് ഇൗ പറഞ്ഞ ആളുകളെ പൂർണമായി മാറ്റി നിർത്താനും പറ്റില്ല. ആകെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം , ഇവർക്ക് പ്രത്യക്ഷ രോഗ ലക്ഷണം ഉണ്ടോ എന്ന് നോക്കൽ മാത്രമാണ് . എന്നൽ എല്ലാ രോഗ ബാദിതരും പ്രത്യക്ഷ രോകലക്ഷണം പ്രകടിപ്പിക്കുന്ന വർ ആകണം എന്നില്ല. 
        അതി സമ്പന്നം ആയ ഒരു രാജ്യത്തിന് പോലും അവിടുത്തെ ജനങ്ങളേ കുറേ നാളുകൾ വീട്ടിൽ ഇരുത്തി ചിലവ് കൊടുക്കാൻ പറ്റില്ല . പിന്നെ തൊട്ടതിനും പിടിച്ചതിനും loan എടുക്കുന്ന നമുക്ക് പറ്റുമോ ? 
 വീട് വാടക്ക് കൊടുത്ത് , ആ വരുമാനത്തിൽ നിന്നും ജീവിക്കുന്ന വർ എത്ര കാലം വാടക ഇല്ലാതെ  വാടക്കാരനും ചിലവിനു കൊടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകും. എല്ലാ തൊഴിൽ ദാദാവും തൊഴിലാളികളെ തൊഴിൽ എടുക്കാതെ തീറ്റി പോറ്റണം എന്ന് പറഞ്ഞ ഭരണകൂടം തന്നെ , പ്രായോഗിക തലത്തിലേക്ക് ചിന്തിച്ചു ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കി. അപ്പോൾ ഇനി നമ്മുടെ മുൻപിൽ എന്താണ് മാർഗം . 
ജീവിക്കണം മുന്നോട്ട്...... കോവിടും കൂടെ ഉണ്ടാകും എന്ന് മാത്രം. എടുക്കാവുന്നത്ര മുൻകരുതലുകൾ കൈ കൊള്ളുക. ഒരു വാക്സിൻ കണ്ടെത്തുന്ന വരെ അതേ ഒരു മാർഗം നമുക്കെന്നല്ല ആർക്കും ഒള്ളൂ.

#covid19 #lockdown #kerala #whatnext

Thursday, April 30, 2020

ഒന്നാം ലോക രാജ്യങ്ങളിലെ മൂന്നാം ലോക ജീവിതങ്ങൾ......

ഒന്നാം ലോക രാജ്യങ്ങളിലെ മൂന്നാം ലോക ജീവിതങ്ങൾ......

ഒന്നാം ലോക രാജ്യങ്ങൾ.....

സോവിയറ്റ് യൂണിയന് എതിരായി നടന്ന ശീത യുദ്ധ കാലത്ത് , അമേരിക്കയുടെ കൂടെ ചേരി ചേർന്ന രാജ്യങ്ങളെ ആണ് ഒന്നാം ലോക രാജ്യങ്ങൾ എന്ന് വിളിച്ചിരുന്നത്. പിൽകാലത്ത് സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം സമ്പന്ന രാജ്യങ്ങളെ വിശേഷിപ്പിക്കുന്ന ഒരു വിശേഷണമായി മാറി ഇൗ പ്രയോഗം. അതായത് സുസ്ഥിരമായ ജനാധിപത്യവും ഉയർന്ന ജീവിത നിലവാരവുമുള്ള രാജ്യങ്ങൾ .

       മുംബൈയെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് കിഴക്കൻ അന്ധേരിയിലും ധാരവിയിലും ചിതറിക്കിടക്കുന്ന കുപ്രസിദ്ധമായ ചേരികളാണ്. USA  പോലുള്ള വികസിത രാജ്യങ്ങളുടെ അവസ്ഥയും ഒട്ടും വെത്യസ്ഥമല്ല എന്ന് പറഞ്ഞാല് നിങ്ങള്  അദ്ഭുത പെടുമോ ????

മൂന്നാം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കാര്യങ്ങൾ വളരെ മോശമാണെന്ന് പറയാം ഇവിടെ ..... ഇന്ത്യയിൽ ചേരി നിവാസികൾക്ക് നല്ല ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ അവകാശങ്ങൾ നഷ്ടപ്പെട്ടെങ്കിലും അവർക്ക് ചില മൗലികാവകാശങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന് വിപരീതമായി വികസിത രാജ്യങ്ങളിൽ ഭവനരഹിതരുടെ ജീവിതം വളരെ ദയനീയമാണ്. അമേരിക്കയിലെ എല്ലാ വലിയ നഗരങ്ങളിലും, വിർജീനിയ, ലോസാഞ്ചെൽസ്, കാലിഫോർണിയ ടെക്സാസ്, എല്ലായിടത്തും ഈ ഭവനരഹിതരെ കണ്ടെത്താൻ കഴിയും. 

ഇന്ത്യയിലെ ചേരി നിവാസികളിൽ നിന്ന് വ്യത്യസ്തമായി അവർ ജനിച്ച് തെരുവിൽ വളർന്നവരല്ല. 

പാലത്തിനടിയിലോ, കാറിനുള്ളിലോ അഭയം കണ്ടെത്തിയ ഭവനരഹിതരായ ഇവർ എല്ലാവരും ഒരു കാലത്ത് അമേരിക്കയിൽ മാന്യമായ ജീവിതനിലവാരം നയിച്ചിരുന്ന വർ ആണ്. എന്നെ അത്ഭുതപ്പെടുത്തുന്നത്, അവരിൽ ഇപ്പോഴും ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ പ്രൊഫഷണലുകളും ഉൾപ്പെടുന്നു എന്നതാണ്....
ഇവർ എല്ലാം സാമ്പത്തിക പരാജയം മൂലം തെരുവിൽ ഏറിയപെട്ടവർ ആണ്. 
ദീർഘകാല live-in ബന്ധത്തിന് ഇരയായും, വൈദ്യചികിത്സയിൽ  വന്ന ഉയർന്ന ചിലവ് മൂലം പാപ്പരത്തം സംഭവിച്ചതും,  മാന്ദ്യം മൂലമുള്ള പേകട്ട് മൂലവും...... അങ്ങനെ ആനേകം കാരണങ്ങളാൽ.....

        മുപ്പത് മുതൽ നാൽപത് വരെ ആളുകൾ പരിമിതമായ പ്രാഥമിക സൗകര്യങ്ങളുള്ള ഒരു സ്വകാര്യ പാർക്കിംഗ് സ്ഥലത്ത് അവരുടെ കാറിൽ താമസിക്കുന്നു ..
അവരെല്ലാം ജോലിചെയ്യുകയും കുറച്ച് ചില്ലിക്യാഷ്  നേടുകയും ചെയ്യുന്നു, പക്ഷേ അവർക്ക് ഒരു പ്രത്യേക മുറിയോ അപ്പാർട്ടുമെന്റോ  താങ്ങാൻ അവരുടെ സംഭാദ്യം കൊണ്ടാവുന്നില്ല. 

വികസിത രാജ്യങ്ങളുടെ അഭിവൃദ്ധിയെ പ്രശംസിക്കുകയും നമ്മുടെ രാജ്യത്തെ അവരുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഇടയിൽ പതിവാണ്, എന്നൽ  യഥാർത്ഥ വസ്തുത എന്തെന്നാൽ,  ഇൗ വികസിത രാജ്യങ്ങളിൽ സമ്പന്നർ നാളെയുടെ ഉത്കണ്ഠയിലാണ് ജീവിക്കുന്നത്, ദരിദ്രർ ചവറ്റുകുട്ടയിലും.

ഈ സന്ദർഭത്തിൽ ഞാൻ എന്റെ വായനക്കാരോട് പറയാൻ ആഗ്രഹിക്കുന്നത് എന്തെന്നാൽ, ഭിന്നിപ്പിന്റെ വക്താക്കളെ തിരിച്ചറിയുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ ഐക്യവും സുഖകരമായ അവസ്ഥയും നിലനിർത്താൻ ശ്രമിക്കുക എന്നതാണ്. അല്ലാത്തപക്ഷം നമ്മുടെ രാജ്യം കുറച്ച് ധനികർക്ക് വിൽക്കപ്പെടും, ബാക്കിയുള്ളവർ അടിമയുടെ ജീവിതം നയിക്കേണ്ടിവരും........
#poverty #slumsinamerica #joblessamerica

Saturday, April 25, 2020

രാജാവ് നഗ്നനാണ്...........

#salary_challenge #paycut #govt #empolyees രാജാവ് നഗ്നനാണ്........... ഗവൺമെന്റ് ജോലി ഭൂരിഭാഗം മലയാളികളുടെയും ഒരു സ്വപ്നമാണ് . വർക് പ്രഷർ കുറവായത് കൊണ്ടോ , സെക്യൂർഡ് ഇൻകം ആയതുകൊണ്ടൊ അവാം അത്. സർവ്വീസിൽ കയറിയാൽ പിന്നെ ബാക്കിയുള്ള ജനത തങ്ങളുടെ അടിയാള൯മാരാണെന്ന ചിന്ത ഈക്കൂട്ടർക്കും ഉണ്ട്. പക്ഷേ ഒന്ന് പറയാതിരിക്കാൻ വയ്യ. ഏത് പിറന്നാള് വന്നാലും വീട്ടിലെ കൊഴിക്ക് കിടക്ക പൊറുതി ഇല്ല എന്ന മട്ടാണ് ഇപ്പോഴത്തെ സർക്കാർ ജീവനക്കാരുടെ ഗതി. പ്രളയം വന്നാലും കൊറോണ വന്നാലും ഈക്കൂട്ടർ തന്നെ ത്യാഗം സഹിക്കണം എന്ന് പറയുന്നത് ഇത്തിരി മോശമല്ലേ. അതോ " ശമ്പളം എന്ത് , അതിന്റെ പതിൻ മടങ്ങ് കിമ്പളം ഒപ്പികുന്നില്ലെ "എന്ന് പറയാതെ പറയുകയാണോ ഭരണകൂടം. എങ്കിൽ ഒന്ന് പറയട്ടെ ഇതൊന്നും ഒരു ശെരിയായ കീഴ്‌വഴക്കം അല്ല കേട്ടോ......... തങ്ങളുടെ വരുമാനത്തിന് അനുസരിച്ച് ചിലവ് പ്ലാൻ ചെയ്യുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. ഇങ്ങനെ അടിക്കടികുള്ള പിടുത്തവും വലിയുമൊക്കെ ചെറിയൊരു ശതമാനം ജീവനക്കാരെ എങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്. എതിരഭിപ്രായം ആരും പറയാത്തത് " രാജാവ് നഗ്നനാണ് " എന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ പോലും ധൈര്യം ഇക്കൂട്ടർക്കില്ലാത്തത് കൊണ്ട് ആകാം.

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............