ജീവിക്കാൻ പഠിക്കണം കോവിടിനൊപ്പം.......
Covid അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഇരുത്തി കളഞ്ഞു. ഒരു മാസക്കാലം ലോക് ഡൗൺ ആചരിച്ചു സകല കാര്യങ്ങളും മാറ്റി വെച്ച് നമ്മൾ വീട്ടിൽ ഇരുന്നു. എന്നാലും പൂർണമായോരു മുക്തി നമുക്ക് കൈവരിക്കാൻ ആയില്ല. ഇനി ഒരു സംസ്ഥാനം അങ്ങനെ പൂർണ നിയന്ത്രണം കൈ വരിചാലും ആ സ്ഥിതി അവിടെ പരിപാലിക്കണമെങ്കിൽ , പ്രസ്തുത സംസ്ഥാനം സ്വയം പര്യാപ്തമായ ഒന്നായിരിക്കണം. ഇല്ലെങ്കിൽ വീണ്ടും രോഗ ബാധ്യത ഉണ്ടാവാൻ സാധ്യത 100 % ആണ്. നിത്യോപയോഗ വസ്തുക്കൾ കൊണ്ട് വരുന്ന വാഹനങ്ങൾ , ജോലി ആവശ്യത്തിന് പുറത്ത് പോകുന്ന ജനങ്ങൾ ആരും ഇതിന്റെ വാഹകർ ആവാം . ഇൗ പേരിൽ നമുക്ക് ഇൗ പറഞ്ഞ ആളുകളെ പൂർണമായി മാറ്റി നിർത്താനും പറ്റില്ല. ആകെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം , ഇവർക്ക് പ്രത്യക്ഷ രോഗ ലക്ഷണം ഉണ്ടോ എന്ന് നോക്കൽ മാത്രമാണ് . എന്നൽ എല്ലാ രോഗ ബാദിതരും പ്രത്യക്ഷ രോകലക്ഷണം പ്രകടിപ്പിക്കുന്ന വർ ആകണം എന്നില്ല.
അതി സമ്പന്നം ആയ ഒരു രാജ്യത്തിന് പോലും അവിടുത്തെ ജനങ്ങളേ കുറേ നാളുകൾ വീട്ടിൽ ഇരുത്തി ചിലവ് കൊടുക്കാൻ പറ്റില്ല . പിന്നെ തൊട്ടതിനും പിടിച്ചതിനും loan എടുക്കുന്ന നമുക്ക് പറ്റുമോ ?
വീട് വാടക്ക് കൊടുത്ത് , ആ വരുമാനത്തിൽ നിന്നും ജീവിക്കുന്ന വർ എത്ര കാലം വാടക ഇല്ലാതെ വാടക്കാരനും ചിലവിനു കൊടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകും. എല്ലാ തൊഴിൽ ദാദാവും തൊഴിലാളികളെ തൊഴിൽ എടുക്കാതെ തീറ്റി പോറ്റണം എന്ന് പറഞ്ഞ ഭരണകൂടം തന്നെ , പ്രായോഗിക തലത്തിലേക്ക് ചിന്തിച്ചു ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കി. അപ്പോൾ ഇനി നമ്മുടെ മുൻപിൽ എന്താണ് മാർഗം .
ജീവിക്കണം മുന്നോട്ട്...... കോവിടും കൂടെ ഉണ്ടാകും എന്ന് മാത്രം. എടുക്കാവുന്നത്ര മുൻകരുതലുകൾ കൈ കൊള്ളുക. ഒരു വാക്സിൻ കണ്ടെത്തുന്ന വരെ അതേ ഒരു മാർഗം നമുക്കെന്നല്ല ആർക്കും ഒള്ളൂ.
#covid19 #lockdown #kerala #whatnext
No comments:
Post a Comment