Tuesday, June 15, 2021

ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം; ലോക്ഡൗൺ ഇളവ്, സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെഎസ്ആർടിസി സർവ്വീസുകൾ നടത്താം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി ഉണ്ട്. രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി മേഖല തിരിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% ഇൽ താഴെ ഉള്ള സ്ഥലങ്ങൾ  എ വിഭാഗത്തിൽ ഉൾപ്പെടും. 8 നും 20 നും ഇടയിലുള്ളത് ബി വിഭാഗമാണ്. 20 നും 30 നും ഇടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങൾ സി വിഭാ​ഗത്തിൽ ഉൾപ്പെടും. 30% നു മുകളിലുള്ള സ്ഥലങ്ങൾ  ഡി വിഭാഗം ആണ്. കെഎസ്ആർടിസി ബസ്സുകൾക് സി ഡി വിഭാഗങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാകില്ല. ബാറുകൾക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും  എ, ബി വിഭാഗങ്ങളിൽ പെട്ട സ്ഥലങ്ങളിൽ മാത്രമേ പ്രവർത്തനാനുമതി ഉള്ളു. ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രമേ പാടുള്ളു. ഓട്ടോയിൽ ഡ്രൈവറെ കൂടാതെ രണ്ടു പേർക്ക് യാത്രക്ക് അനുമതിയുണ്ട്. ടാക്സിയിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാമെന്നും ഉത്തരവിലുണ്ട്. Read More: രോഗവ്യാപനം കൂടിയ ഇടങ്ങളിൽ മാത്രം ലോക്ക്ഡൗൺ; പൊതുഗതാഗതം തുടങ്ങുന്നു, ബാറുകളും ബെവ്കോയും തുറക്കുന്നു...   കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3pWTf3t
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............