Sunday, August 15, 2021

വിഴിഞ്ഞത്ത് റേഷൻ പൂഴ്ത്തിവെപ്പ്; 43 ചാക്കുകളിലായി സൂക്ഷിച്ച അരി, ഗോതമ്പ് പിടിച്ചെടുത്തു, ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം ബീച്ച് റോഡിൽ അനധികൃതമായി സൂക്ഷിച്ച റേഷൻ അരി പൊലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡിൽ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷൻ അരി, ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ഈ ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയിൽ നിന്ന് ഫുഡ് കോർപ്പറേഷന്റെ ചാക്കുകളും കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ് ഐ കെ എൽ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂഴ്ത്തിവച്ച റേഷൻ സാധനങ്ങൾ കണ്ടെത്തിയത്.  റേഷനരി മറ്റ് ബ്രാന്റുകളുടെ ചാക്കുകളിലാക്കി വിൽപ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എസ് ഐ പറഞ്ഞു. പിടിച്ചെടുത്ത അരിയും ഗോതമ്പും ഉൾപ്പെടെയുള്ളവ അമപവിള ചെക്ക്പോസ്റ്റിലേക്ക് മാറ്റി. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.   

from Asianet News https://ift.tt/3g8vaTE
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............