Sunday, August 15, 2021

ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചോ ? ചോദ്യവുമായി സെവാഗും ചോപ്രയും; ബ്രോഡിന്റെ വിശദീകരണമിങ്ങനെ

ലണ്ടന്‍: ഇംഗ്ലണ്ട്- ഇന്ത്യ രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം. മാര്‍ക്ക് വുഡും റോറി ബേണ്‍സുമാണ് വിമര്‍ശങ്ങള്‍ക്ക് മുന്നില്‍. ഇരുവരും പന്ത് ഗ്രൗണ്ടിലിട്ട് അമര്‍ത്തി ചവിട്ടിയെന്നാണ് പ്രധാന ആരോപണം. ഇതോടെ സംഭവം ട്വിറ്ററില്‍ ചര്‍ച്ചയായി. പന്തില്‍ തേയ്മാനം വരുത്താന്‍ ഇരുവരും ശ്രമിച്ചുവെന്ന് സംസാരമുണ്ടായി. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ വിരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും അഭിപ്രായവുമായി രംഗത്തെത്തി. ''എന്താണ് സംഭവിക്കുന്നത്..?'' എന്നായിരുന്നു സെവാഗിന്റെ ചോദ്യം. ചോപ്രയും ഇതേ ചോദ്യം ആവര്‍ത്തിച്ചു. Yeh kya ho raha hai. Is it ball tampering by Eng ya covid preventive measures 😀 pic.twitter.com/RcL4I2VJsC — Virender Sehwag (@virendersehwag) August 15, 2021 Ball tampering, eh? #EngvInd — Wear a Mask. Stay Safe, India (@cricketaakash) August 15, 2021 എന്നാല്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റുവര്‍ട്ട് ബ്രോഡും ട്വിറ്റര്‍ ചര്‍ച്ചകളോട് പ്രതികരിച്ചു. താരങ്ങളെ പിന്തുണയ്ക്കുന്നതായിരുന്നു ബ്രോഡിന്റെ ട്വീറ്റ്. അതിങ്ങനെ... ''വുഡ് ബേണ്‍സിനെ നട്മഗ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവന് അതിന് കഴിഞ്ഞില്ല. ദൗര്‍ഭാഗ്യകരമായി പന്ത് അവിടെ കുടുങ്ങിപോയി. എന്നാല്‍ പലരും സ്‌ക്രീന്‍ഷോട്ട് എടുത്തപ്പോള്‍ ഇത്തരത്തിലൊരു ചിത്രമാണ് ലഭിച്ചത്. വീഡിയോ കാണുമ്പോള്‍ എല്ലാത്തിനും വ്യക്തത വരും.'' ബ്രോഡ് പറഞ്ഞു.  My comments are- Woody tried to nut meg Burnsy by tapping the ball through his legs (a very common occurrence) & he missed and kicked the ball there by accident. Instead of screenshotting the pic, watch the video- quite plain & easy to see — Stuart Broad (@StuartBroad8) August 15, 2021 ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ 154 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. വെളിച്ചക്കുറവ് കാരണം നാലാംദിനം നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. 61 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത് (14), ഇശാന്ത് ശര്‍മ (4) എന്നിവരാണ് ക്രീസില്‍. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരുദിനം കൂടി ശേഷിക്കെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നത്.

from Asianet News https://ift.tt/3m5xtef
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............