പാലക്കാട്: വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കെക്കൂലി വാങ്ങിയതിന് ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റൻഡ് ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ, ഓഫീസ് അസിസ്റ്റൻഡ് സുനിൽ മണി നാഥ് എന്നിവരെയാണ് ട്രാൻപോർട്ട് കമ്മീഷ്ണർ സസ്പെൻറ് ചെയ്തത്. കഴിഞ്ഞ ദിവസം വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കൈക്കൂലി പണമായി അറുപത്തിയേഴായിരം രൂപ പിടികൂടിയിരുന്നു.
ചേർത്തലയിൽ ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു
ആലപ്പുഴ: ചേർത്തലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താനായിരുന്നു പ്രതികളുടെ ശ്രമം. ചേർത്തല ബൈപ്പാസ് ജംഗ്ഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പച്ചക്കറി ലോറി പരിശോധിച്ചപ്പോഴാണ് വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസിന് കണ്ടെത്തിയത്.
ഉരുളക്കിഴങ്ങ് ചാക്കുകൾക്ക് താഴെ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. നൂറ് ചാക്കുകളിലായി ഒന്നരലക്ഷം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ അരുൾമണി, രാജശേഖർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർക്ക് വേണ്ടിയാണ് ഇത്ര വലിയ ലഹരി കടത്ത് നടത്തിയതെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായവരെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
from Asianet News https://ift.tt/34u77M7
via IFTTT
No comments:
Post a Comment