മസ്കറ്റ്: കനത്ത മഴയ്ക്ക് (heavy rain)സാധ്യത ഉള്ളതിനാല്‍ മുസന്ദം, വടക്കന്‍ ത്ത് അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദഖിലിയ, മസ്‌കറ്റ്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് എന്നീ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്നു മസ്‌കത്ത്, തെക്കന്‍ അല്‍ ഷര്‍ഖിയ, അല്‍-ബാത്തിന ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാളെ നടത്തുവാന്‍ ഇരുന്ന പരീക്ഷകളും മാറ്റി വെച്ചതായും അറിയിപ്പില്‍ പറയുന്നു.
അതേസമയം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും 30 മില്ലിമീറ്റര്‍ മുതല്‍ 80 മില്ലിമീറ്റര്‍ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ് നല്‍കി.
هيئة الطيران المدني تصدر التنبيه رقم (5) بغزارة الأمطار الرعدية المحتمل هطولها من هذه الليلة حتى يوم غدٍ.#العُمانية pic.twitter.com/ktr6yOo90q
— وكالة الأنباء العمانية (@OmanNewsAgency) January 3, 2022
ഒമാനില്‍ ന്യൂനമർദം ബുധനാഴ്‍ച വരെ തുടരും; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്
മസ്‍കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ജനുവരി ബുധനാഴ്‍ച വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ വടക്കൻ ഗവര്‍ണറേറ്റുകളിലുള്ള ജനങ്ങള്‍ അസ്ഥിര കാലാവസ്ഥ മുന്നില്‍കണ്ടുള്ള ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം.
മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്‌കറ്റ്, തെക്കൻ അൽ ശർഖിയ, വടക്കൻ ശർഖിയ, ബറേമി, ദാഖിലിയ, ദാഹിറ എന്നീ മേഖലകളിലാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ഇവിടങ്ങളില്‍ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. കടല്‍ പ്രക്ഷുബ്‍ധമാകാനും മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ് നിർദ്ദേശത്തിൽ പറയുന്നു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്‍ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വെള്ളക്കെട്ടുകളിൽ പോകാൻ അനുവദിക്കരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
from Asianet News https://ift.tt/31koQUX
via IFTTT
No comments:
Post a Comment