Thursday, January 6, 2022

Sero Malabar Sabha : സിറോ മലബാർ സഭ സിനഡ് സമ്മേളനം ഇന്ന് തുടങ്ങും; പാർട്ടി സമ്മേളനം പോലെയാകരുതെന്ന് നിർദേശം

കൊച്ചി : കുർബാന(HOLLY MASS) ഏകീകരണത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ സിറോ മലബാർ സഭ (SERO MALABAR  SABHA)സിനഡ് സമ്മേളനം ഇന്ന് തുടങ്ങും. അടിച്ചമർത്താനുള്ള പാർട്ടി സമ്മേളനം പോലെയാകരുത് സിനഡ് സമ്മേളനമെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സഭാനേതൃത്വത്തെ ഓർമ്മിപ്പിച്ചു.എന്നാൽ കർദ്ദിനാളിനെതിരായ വിമത നീക്കം തടയാൻ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് മറുവിഭാഗവും ബിഷപ്പുമാർക്ക് കത്ത് നൽകി.


സഭ ഭൂമി ഇടപാടിലെ വൈദികരുടെ പരസ്യ പ്രതിഷേധത്തിന് സമാനമാണ് കുർബാ പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾ. എറണാകുളത്ത് തുടങ്ങിയ പ്രതിഷേധം, ഇരിങ്ങാലക്കുട, തൃശ്ശൂർ രൂപതകളികേക്ടക്കം വ്യാപിച്ചതോടെ സഭയിൽ വലിയ പ്രതിസന്ധിയാണുടലെടുത്ത്. ഈ പശ്ചത്തലത്തിലാണ് സിറോ മലബാർ സഭയുടെ 30ാംമത് മെത്രാൻ സിനഡ് തുടങ്ങുന്നത്. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈനിൽ ആയിരുന്നു സിനഡ്. ഇന്ന് വൈകിട്ട് 5 മണിക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയുടെ നേതൃത്വത്തിൽ കാക്കനാട് സെന്‍റ് മൗണ്ടിൽ ചേരുന്ന സിനഡ് സമ്മേളനത്തിൽ 57 മെത്രൻമാർ പങ്കെടുക്കും. ഈ മാസം 15 വരെയാണ് സിനഡ് സമ്മേളനം.

കുർബാന പരിഷ്കാരം നടപ്പാക്കാനുള്ള കർദ്ദിനാളിന്‍റെ കത്ത് തള്ളിയ എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷന്‍റെ നടപടി സിനഡിൽ ചർച്ചയാകും. അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകാനിടയായ സാഹചര്യം ബിഷപ് ആന്‍റണി കരിയിൽ സിനഡിന് മുന്നിൽ വിശദീകരിക്കണ്ടിവരും. സിനഡ് ചേരുന്ന സാഹചര്യത്തിൽ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ജനാഭിമുഖ കുർബാനയ്ക്ക് നിയമ സാധുത നൽകുകയാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക പോം വഴിയെന്ന് എറണാകുളം അങ്കാമാലി മുഖപത്രം സത്യദീപം ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത ഭരണ വിമതർ കൈയ്യടക്കിയെന്നും കാനോൻ നിയമമനുസരിച്ച് സിനഡ് ഇടപെടണമെന്നും ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്‍റ് മെൽബിൻ മാത്യു സിനഡ് പിതാക്കൻമാർക്ക് അയച്ച കത്തിൽ പറഞ്ഞു.



from Asianet News https://ift.tt/3zybocG
via IFTTT

Omicron : കേരളത്തിൽ ഒമിക്രോൺ കൂടുന്നു; മൂന്നാം തരം​ഗം നേരിടാൻ ഹോം കെയർ

തിരുവനന്തപുരം: ഒമിക്രോൺ (omicron)കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദേശം. കേസുകൾ കുത്തനെ കൂടിയാൽ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകുന്നതിനായി(home care) മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യവകുപ്പ് ഹോം കെയർ പരിശീലനം നൽകാൻ തുടങ്ങി.

ടിപിആർ 10 കടന്നാൽ ഡെൽറ്റയെ ഒമിക്രോൺ വകഭേദം മറികടന്നതായി കണക്കാക്കാമെന്നാണ് സർക്കാരിന്റെ ഭാഗമായ വിദഗ്ർ പറയുന്നത്. 3.88ലേക്ക് താഴ്ന്ന ടിപിആർ 2 ദിവസം കൊണ്ട് 6.8ലേക്കെത്തി. ഈ ആഴ്ച്ച തന്നെ പത്ത് കടന്നേക്കുമെന്ന നിലയിലെത്തി. അതായത് ഒമിക്രോൺ വഴി സംസ്ഥാനത്തേക്കും മൂന്നാംതരംഗമെത്തുന്നുവെന്ന സൂചന. ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു വരുന്നതിനിടെ പെട്ടെന്ന് കൂടി. 19,000ൽ നിന്ന് 6 ദിവസം കൊണ്ട് 25,000 കടന്നു. 

ഒമിക്രോണിലൂടെ പ്രതിദിന കേസുകളിൽ മൂന്നു മുതൽ അഞ്ചിരട്ടി വർധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു ശതമാനം ആശുപത്രികളിലും.1 ശതമാനം ഗുരുതരാവസ്ഥയിലുമെത്തിയേക്കും. രണ്ട് ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കും. കേരളത്തിൽ പരമാവധി പ്രതിദിന കേസുകൾ 43,000 വരെയാണ് എത്തിയിരുന്നത്. ഇതിന്റെ മൂന്നുമുതൽ അഞ്ചിരട്ടി വരെയെന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായാണ് ആവശ്യമെങ്കിൽ പ്രാഥമിക, രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങൾ തുറക്കാനും മറ്റുമായി സജ്ജമാകാൻ ജില്ലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 

പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹോം കെയർ പരിശീലനം നൽകുന്നത്. ഓൺലൈൻ വഴിയാണ് പരിശീലന പദ്ധതി. ഓക്സിജൻ, ഐസിയു വെന്റിലേറ്റർ സംവിധാനങ്ങളടക്കം നേരത്തെ തയാറാണെന്നതാണ് കേരളത്തിന്റെ നേട്ടം. രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലിപ്പോഴും ആർ വാല്യു ഒന്നിന് താഴെയുമാണ്. ഇത് പക്ഷെ ഉടനെ കൂടും.



from Asianet News https://ift.tt/3G34NK3
via IFTTT

കൈക്കൂലി കളക്ഷൻ 67000 രൂപ!, വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പാലക്കാട്:  വാളയാർ  ആർടിഒ ചെക്ക് പോസ്റ്റിൽ കെക്കൂലി വാങ്ങിയതിന് ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.  മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റൻഡ് ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ, ഓഫീസ് അസിസ്റ്റൻഡ് സുനിൽ മണി നാഥ് എന്നിവരെയാണ് ട്രാൻപോർട്ട് കമ്മീഷ്ണർ സസ്പെൻറ് ചെയ്തത്.  കഴിഞ്ഞ ദിവസം വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കൈക്കൂലി പണമായി അറുപത്തിയേഴായിരം രൂപ പിടികൂടിയിരുന്നു.

ചേർത്തലയിൽ ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു

ആലപ്പുഴ:  ചേർത്തലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താനായിരുന്നു പ്രതികളുടെ ശ്രമം.  ചേർത്തല ബൈപ്പാസ് ജംഗ്ഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പച്ചക്കറി ലോറി പരിശോധിച്ചപ്പോഴാണ് വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസിന് കണ്ടെത്തിയത്.

ഉരുളക്കിഴങ്ങ് ചാക്കുകൾക്ക് താഴെ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. നൂറ് ചാക്കുകളിലായി ഒന്നരലക്ഷം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ അരുൾമണി, രാജശേഖർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ആർക്ക് വേണ്ടിയാണ് ഇത്ര വലിയ ലഹരി കടത്ത് നടത്തിയതെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായവരെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



from Asianet News https://ift.tt/34u77M7
via IFTTT

Drugs Smuggling : ലഹരിമരുന്ന് കടത്ത്; 86 കിലോ ഹാഷിഷുമായി കുവൈത്തില്‍ മൂന്ന് ഏഷ്യക്കാര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക്(Kuwait) നുഴഞ്ഞുകയറുകയും ലഹരിമരുന്ന് (narcotics)കടത്താന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് ഏഷ്യക്കാരെ അതിര്‍ത്തി സുരക്ഷ സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടികൂടി. 

സമുദ്രമാര്‍ഗം കുവൈത്തിലേക്ക് പ്രവേശിച്ച ബോട്ട് റഡാര്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും തുടര്‍ന്ന് ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘം സ്ഥലത്തെത്തി ഇവരെ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പിടികൂടി. ഇവരുടെ കൈവശം മൂന്ന് കാനുകള്‍ കണ്ടെത്തി. ഇതില്‍ നിന്ന്  86 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

വാട്‌സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന; യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ

അബുദാബി: മയക്കുമരുന്ന് (drugs)വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി(Criminal Court of Abu Dhabi ) വധശിക്ഷ(death penalty) വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

വിദേശത്ത് നിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു രണ്ടുപേരും. ആള്‍താമസമില്ലാത്ത സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് ഒളിപ്പിച്ച് തരംതിരിച്ച ശേഷം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പ് വഴി ചിത്രങ്ങള്‍ അയച്ചാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

പൊലീസ് അന്വേഷണം നടത്തിയ ശേഷം അബുദാബി പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇടപാടിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.  



from Asianet News https://ift.tt/3HLn3Ih
via IFTTT

ഒടിടി വില്‍പ്പനയിലും നേട്ടമുണ്ടാക്കി 'പുഷ്‍പ'; നാല് ഭാഷാ പതിപ്പുകള്‍ക്ക് ആമസോണ്‍ പ്രൈം നല്‍കിയ തുക

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ മാസങ്ങള്‍ അടഞ്ഞുകിടന്ന വര്‍ഷമായിരുന്നു 2021. ഒടിടി എന്ന പുതിയൊരു വഴി സിനിമാമേഖലയ്ക്ക് ജീവന്‍രക്ഷയായപ്പോള്‍ തിയറ്റര്‍ വ്യവസായം തകരാതെ പിടിച്ചുനില്‍ക്കുകയും ചെയ്‍തു. രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ പല ഭാഷാ സിനിമാ മേഖലകളിലായി ഒരുപിടി ഹിറ്റുകളും പിറന്നു. അക്കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച നേട്ടം കൊയ്‍തത് അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ 'പുഷ്‍പ'യായിരുന്നു (Pushpa). തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെയാണ് നേടിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈമിലൂടെ (Amazon Prime Video) ഒടിടി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം അവിടെയും കാര്യമായ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദി ഒഴികെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകളാണ് ജനുവരി 7 മുതല്‍ പ്രൈം വീഡിയോ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ നാല് ഭാഷാ പതിപ്പുകള്‍ക്കായി ആമസോണ്‍ പ്രൈം നിര്‍മ്മാതാക്കള്‍ക്ക് 27- 30 കോടി രൂപയാണ് നല്‍കിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആഫ്റ്റര്‍ തിയറ്റര്‍ റിലീസിന് ലഭിക്കുന്ന മികച്ച ഒടിടി ഡീല്‍ ആണ് ഇത്. നേരത്തെ ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മലയാളചിത്രം ദൃശ്യം 2ന് ആമസോണ്‍ പ്രൈം വീഡിയോ നല്‍കിയത് 30 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം പുഷ്‍പയുടെ ഒടിടി റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ന് യുഎസില്‍ റിലീസ് ചെയ്യപ്പെട്ടു. നൂറിലധികം തിയറ്ററുകളിലാണ് ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടുന്ന മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് ഇന്ത്യയിലും ചിത്രത്തിന് ലഭിച്ചത്. ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയില്‍ ഇതുവരെ നേടിയത് 70 കോടിയാണ്. സുകുമാര്‍ സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ചന്ദനക്കടത്തുകാരനായിട്ടാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചിരിക്കുന്നത്. പ്രതിനായകനായി എത്തിയത് മലയാളത്തിന്‍റെ ഫഹദ് ഫാസില്‍ ആയിരുന്നു. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.



from Asianet News https://ift.tt/3q0ocFP
via IFTTT

Qatar Covid Report : ഖത്തറില്‍ 2,779 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ (Qatar)   2,779 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 317 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,46,784 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2,053 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 726 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 618 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,60,283 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 12,881 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 36,619 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,210,583 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് എട്ടു പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 42 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.



from Asianet News https://ift.tt/3F2HI91
via IFTTT

Wednesday, January 5, 2022

Covid ‌: കുതിച്ചുയർന്ന് കൊവിഡ്; ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധന

ദില്ലി: രാജ്യത്ത് കൊവിഡ്  (Covid) രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. 
ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. 

 പ്രതിദിന കൊവിഡ്കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള  (Kerala) രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി. 

പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വ‍ർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'', ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു. 



from Asianet News https://ift.tt/3pUkNrX
via IFTTT

Unique Disability Card : ഭിന്നശേഷി കുട്ടികളുടെ തിരിച്ചറിയൽ കാർഡിൽ വ്യാപക തെറ്റുകൾ; തിരുത്താൻ നടപടികളില്ല

കൊച്ചി: ഭിന്നശേഷി കുട്ടികൾക്കായി (differently abled)കേന്ദ്രസർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡിൽ(unique disability cards) വ്യാപക തെറ്റുകൾ. അക്ഷരതെറ്റ് മുതൽ കാലാവധി വരെ തെറ്റായി രേഖപ്പെടുത്തിയ കാർഡ് തിരുത്താൻ നടപടികളൊന്നുമില്ല. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പല ആനുകൂല്യങ്ങളും ഇതോടെ നിഷേധിക്കപ്പെടുന്നതായി മാതാപിതാക്കൾ പറയുന്നു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കുള്ള സാക്ഷ്യപത്രമാണ് UNIQUE DISABILITY CARD.പല മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്ക് പകരം ഒരൊറ്റ തിരിച്ചറിയൽ രേഖ എന്നതായിരുന്നു ആശയം. ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾ സർക്കാർ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ പങ്കെടുത്താണ് ഈ കാർഡിന് അപേക്ഷ നൽകിയത്. ഒടുവിൽ ലഭിച്ച കാർഡിന്‍റെ വിശദാംശങ്ങൾ കാണുക.

2019ൽ തയ്യാറാക്കിയ കാർഡിന് സാധുത 2016 വരെ എന്ന്.സ്പെഷൽ കുട്ടികളെന്നും,ഭിന്നശേഷിക്കാരനെന്നും വിളിച്ച് ഈ സമൂഹത്തെ ചേർത്തുപിടിക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ കേന്ദ്രസർക്കാരിന്‍റെ തന്നെ ആരോഗ്യവിഭാഗം ഇവരെ വിശേഷിപ്പിക്കുന്നത് MENTAL ILLNESS അഥവാ മാനസികരോഗിയെന്ന്. ബൗദ്ധിക നിലവാരം കുറഞ്ഞതാണ് യഥാർത്ഥ പ്രശ്നമെന്ന വസ്തുത പോലും അറിയാത്തവരാണ് പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖ തയ്യാറാക്കുന്നതെന്ന് ചുരുക്കം.പലതിലും പേരിൽ വരെ അക്ഷരതെറ്റ്,അവ്യക്തതകളും.അധികൃതരുടെ ഒപ്പും രേഖയിൽ കാണാനില്ല.ഒറ്റ നോട്ടത്തിൽ ഇത് വ്യാജ കാർഡ് ആണോ എന്ന ചോദ്യമാണ് ഉയരുക. പുതിയ കാർഡിന് അപേക്ഷ നൽകിയവരും വർഷങ്ങളായി കാത്തിരിപ്പിലാണ്.

കേന്ദ്രസാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലെ DEPARTMENT FOR EMPOWERMENT OF PERSONS WITH DISABILITIES ആണ് കാർഡ് സ്വകാര്യ ഏജൻസി വഴി ലഭ്യമാക്കിയത്.തിരിച്ചറിവ് ഇല്ലാത്ത,സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലുമാകാത്ത ആയിരക്കണക്കിന് കുട്ടികളെയാണ് ഇങ്ങനെ സർക്കാർ സംവിധാനങ്ങൾ പറഞ്ഞ് പറ്റിക്കുന്നത്
 



from Asianet News https://ift.tt/3EZMCDm
via IFTTT

Neet PG‌ : നീറ്റ് പി ജി ; സ്റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും

ദില്ലി: നീറ്റ് പിജി (neet pg)കൗണ്‍സിലിംഗിനുള്ള സ്റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീം കോടതി(supreme court) ഇന്ന് തീരുമാനമെടുക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. 

ഈ വര്‍ഷത്തെ പ്രവേശനത്തിന് മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപ എന്നത് അംഗീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതി ഈ വര്‍ഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ട എന്നാണ് ശുപാര്‍ശ ചെയ്തതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എട്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറുണ്ടോ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചത്. ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിന് ഒരേ മാനദണ്ഡം എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചിരുന്നു. നാല് ആഴ്ചത്തെ സാവകാശം ചോദിച്ച കേന്ദ്രം ഇതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയിലും മാറ്റം വേണ്ടെന്നതടക്കം 90 പേജുള്ള റിപ്പോർട്ടാണ് സമിതി തയ്യാറാക്കിയത്. 

മുന്നാക്ക സംവരണത്തിൽ തീരുമാനം ആകുന്നത് വരെ മെഡിക്കൽ പിജി  കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്‍റ് ഡോക്ടർമാരുടെ വലിയ പ്രതിഷേധത്തിനാണ് ദില്ലിയും കേരളവുമെല്ലാം സാക്ഷ്യം വഹിച്ചത്. 
 



from Asianet News https://ift.tt/31voPhd
via IFTTT

K Rail : സിൽവർ ലൈൻ; കേരളത്തിന്‍റെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി (silver line project)കേരളത്തിന്‍റെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻബാലഗോപാൽ(kn balagopal). 40 വർഷത്തിനുള്ളിൽ പദ്ധതി ലാഭത്തിലാകുമെന്നും കെ.എൻ. ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം യാത്രക്കാരുടെ എണ്ണത്തിലടക്കം ഉയർത്തിക്കാട്ടുന്ന കണക്കുകൾ കൃത്രിമമാണെന്നും ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതിയാണെന്നുമുള്ള വിമർശനങ്ങളും ശക്തമാകുകയാണ്.

2021 അവസാനം കേരളത്തിന്‍റെ ധനകമ്മി 35,000കോടി പിന്നിട്ടു.ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും പണമില്ലാതെ ഇഴയുന്ന വികസന പദ്ധതികളും ദൈനംദിന ചെലവിനായി ഉയരുന്ന കടബാധ്യതയും. അപ്പോഴാണ് ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ അനിവാര്യതയെ ചൊല്ലിയുള്ള ചോദ്യങ്ങൾ.

ഭൂമിയേറ്റെടുപ്പിനായി 13,265കോടി രൂപയാണ് കണക്കുകൂട്ടൽ.‍സർക്കാർ കണ്ടുവച്ചത് കിഫ്ബിയുടെ 2500കോടി.ബാക്കി എവിടെ.നഷ്ടപരിഹാരം ഇരട്ടിയാകുമെന്നും കൂടുതൽ ഭൂമി കണ്ടെത്തേണ്ടി വരുമെന്ന നീതി ആയോഗ് പഠനങ്ങളിൽ കണക്കും കാര്യവും കൂടുതൽ സങ്കീർണ്ണം

സർക്കാർ വാദങ്ങളും കെറെയിൽ നടത്തിയ പഠനങ്ങളുടെ ആധികാരികതയെ തന്നെ ചോദ്യംചെയ്താണ് വിമർശനങ്ങൾ.ഏറ്റെടുക്കുന്ന ഭൂമിയുടെ കണക്ക് മുതൽ കെറെയിലേറുന്ന യാത്രക്കാരുടെ എണ്ണത്തിൽ വരെയുണ്ട് വൈരുദ്ധ്യങ്ങൾ.

സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ നികുതിവരവ് ഉയർത്തുന്നതിനാണോ അതോ കടബാധ്യത ഉയർത്തുകയാണോ വേണ്ടതെന്ന ചോദ്യം ഇടത് സാമ്പത്തിക വിദഗ്ദ്ധർ അടക്കം ഉയർത്തിക്കഴിഞ്ഞു.വിദേശ വായ്പക്ക് മുന്നോടിയായി സ്ഥലമേറ്റെടുപ്പിനും അനുബന്ധ ചെലവുകൾക്കും കണ്ടെത്തേണ്ട തുകക്കും കടമെടുപ്പ് മാത്രമാണ് സർക്കാരിന് മുന്നിലെ വഴി.



from Asianet News https://ift.tt/3raNyjN
via IFTTT

Karnataka Covid 19 : കൊവി‍ഡ് കേസുകളിൽ വർധന; ടിപിആര്‍ മൂന്നര ശതമാനം, അതിർത്തിയിലടക്കം കടുത്ത നിയന്ത്രണങ്ങൾ

ബം​ഗളൂരു: കര്‍ണാടകയില്‍ (Karnataka) 4246 പേര്‍ക്ക് കൂടി കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. ടിപിആര്‍ മൂന്നര ശതമാനത്തിന് അടുത്തെത്തിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. വാരാന്ത്യ കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. ബം​ഗളൂരുവിൽ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് മുതല്‍ അവധി നല്‍കിയിട്ടുണ്ട്. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി. ശനിയും ഞായറും പൊതു ഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്. കേരളാ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണ്.

കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവയ്പ്പിന്‍റെ രേഖകളുമായി എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. അതേസമയം, . രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് ഇന്നലെ കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് കേസുകളിൽ വൻവർദ്ധനയാണുണ്ടായത്. ഇത് മൂന്നാം തരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വ‍ർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'',ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു. പരിഭ്രാന്തിയിലായിട്ട് കാര്യമില്ലെന്നും, രാജ്യത്തെ 80 ശതമാനം പേർക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിർന്നവരും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും എൻ കെ അറോറ പറഞ്ഞു.



from Asianet News https://ift.tt/3qTr86o
via IFTTT

Covid Third Wave : മൂന്നാം തരംഗം ശക്തമായി; കേസുകൾ കുത്തനെ കൂടി, ലോക്ഡൗൺ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) കൊവിഡ് മൂന്നാം തരംഗം (Covid Third Wave) ശക്തമായെങ്കിലും സമ്പൂർണ ലോക്ഡൗൺ (Complete Lock Down) ഇപ്പോൾ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ. രോഗം സ്ഥിരീകരിക്കുന്നവരിൽ 90 ശതമാനവും ലക്ഷണങ്ങളില്ലാത്തവരാണ്. ശേഷിക്കുന്ന 10ൽ രണ്ട് ശതമാനത്തെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരക്ക് കുറയ്ക്കാനുള്ള നിയന്ത്രണങ്ങൾ കൂടുതൽ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിടും. പരീക്ഷകളടക്കം ഓൺലൈനാക്കും.

സംസ്ഥാനത്ത് ഇന്നലെ 26,538 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 15,000ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ രോഗികളുടെ എണ്ണം 20,000 കടന്നാൽ ലോക്ഡൗൺ വേണ്ടി വരുമെന്ന് മേയർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് ഇന്നലെ കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി സ്ഥിരീകരിച്ചിരുന്നു.

ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് കേസുകളിൽ വൻവർദ്ധനയാണുണ്ടായത്. ഇത് മൂന്നാം തരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വ‍ർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'', ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു. പരിഭ്രാന്തിയിലായിട്ട് കാര്യമില്ലെന്നും, രാജ്യത്തെ 80 ശതമാനം പേർക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിർന്നവരും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും എൻ കെ അറോറ പറഞ്ഞു.



from Asianet News https://ift.tt/3sXQ27u
via IFTTT

Air India Sale : അഴിമതി, നിയമവിരുദ്ധം; കേന്ദ്രത്തിനെതിരെ ബിജെപി നേതാവ്, ഹര്‍ജിയിൽ ഉത്തരവ് ഇന്ന്

ദില്ലി: എയര്‍ ഇന്ത്യ വിൽപ്പന (Air India Sale) ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി (BJP LeaderSubramanian Swamy) നൽകിയ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് ഉത്തരവിറക്കും. എയര്‍ ഇന്ത്യയുടെ ഓഹരികൾ ടാറ്റയ്ക്ക് വിറ്റ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. എയര്‍ ഇന്ത്യ വിൽപ്പന അഴിമതിയും, നിയമവിരുദ്ധവും, ജനതാൽപ്പര്യത്തിന് വിരുദ്ധവുമാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

അതേസമയം, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യയെ സംരക്ഷിക്കാൻ നയപരമായ തീരുമാനമാണ് എടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ടാറ്റയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ചത്. ഒക്ടോബർ 11ന് ടെൻഡർ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറി. ഓരോ ദിവസവും 20 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. കഴിയുന്നതും വേഗം എയർ ഇന്ത്യയെ വിവിൽക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ.

ഡിസംബര്‍ അവസാനത്തോടെ എയർ ഇന്ത്യ കൈമാറ്റം നടക്കുമെന്നായിരുന്നു കരുതിയതെങ്കിലും ഇതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ള അനുമതികൾ വൈകുന്നതാണ് പ്രയാസമായത്. 18000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനിക്ക് കൈമാറുന്നത്. കരാർ പ്രകാരം പ്രകാരം 2700 കോടി രൂപയാണ് ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്ര സർക്കാരിന് കൊടുക്കേണ്ടത്. പുറമെ എയർ ഇന്ത്യയുടെ 15300 കോടി രൂപയുടെ കടബാധ്യതയും ടാലസ് കമ്പനി ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ.

കൈമാറ്റത്തെ വിമർശിച്ച് കേരള ധനമന്ത്രിയും

എയർ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറുന്നതിനെ കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 'എയർ ഇന്ത്യ നഷ്ടം ഉണ്ടാക്കുന്ന കമ്പനിയാണ്. സർക്കാരിന് ചെറിയ തോതിലുള്ള പിന്തുണയേ കൊടുക്കാനാവൂ. 2500 കോടി മാത്രമാണ് എയർ ഇന്ത്യ വിറ്റതിലൂടെ കേന്ദ്ര സർക്കാരിന് കിട്ടിയത്.

അന്താരാഷ്ട്ര മാർക്കറ്റിലെ എയർ ഇന്ത്യയുടെ മൂല്യത്തിനനുസരിച്ച് പണം കിട്ടിയിട്ടില്ല. വിദേശ വിമാനത്താവളങ്ങളിൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രൂ എയർപോർട്ടിലടക്കം എയർ ഇന്ത്യക്ക് ലാന്റിങ് റൈറ്റ്സും മെയിന്റനൻസിന് സ്ഥലവുമൊക്കെയുണ്ട്. അങ്ങനെ മൊത്തത്തിലുള്ള എയർ ഇന്ത്യയുടെ മൂല്യമുണ്ട്. വാങ്ങിയ ആളെ സംബന്ധിച്ച് ഇത് ലാഭമാണ്,' - മന്ത്രി വിശദീകരിച്ചു.



from Asianet News https://ift.tt/3G3DcZ2
via IFTTT

Modi in Punjab : സുരക്ഷ വീഴ്ച ഇല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി; ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും

അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra modi) സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.  

സംഭവത്തിൻറെ പേരിൽ  ബിജെപിക്കും കോൺഗ്രസിനുമിടയിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണം തുടരുകയാണ്.  'പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാന്‍ കുറഞ്ഞത് 10 മുതല്‍ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ കടുത്ത രോഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്.  ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു. ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. ''നന്ദി മുഖ്യമന്ത്രി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തി''- അദ്ദേഹം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി. വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപണം. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം.



from Asianet News https://ift.tt/3qOOCcU
via IFTTT

Actress Attack Case : വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ( Actress Attack Case) വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ (Prosecution) നൽകിയ ഹർജി ഹൈക്കോടതി (HighCourt) ഇന്ന് പരിഗണിക്കും. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കനാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു.

ഈ നടപടി റദ്ദാക്കണം എന്നും ഹർജിയിൽ പറയുന്നു. ഹർജി നൽകിയതിന് പിറകെ വിചാരണ കോടതി നടപടികളിലുള്ള പ്രതിഷേധം കാരണം പ്രോസിക്യൂട്ടർ രാജി വെച്ചിരുന്നു. ഈ സാഹചര്യം കോടതി പരിശോധിച്ചേക്കും. തുടർ അന്വേഷണം നടക്കുന്നതിനാൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറ് മാസം നിർത്തി വെക്കണം എന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. തുടർ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തിൽ ഉള്ളവരും തുടർ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയിൽ പറയുന്നു. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോൺ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസിലെ പ്രതിയായ ദിലീപ്  അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചുവെന്നും താനിത് റിക്കോർഡ് ചെയ്തുവെന്നുമാണ്  ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകൾ അടങ്ങിയ ഫോണാണ് കോടതിയിൽ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും. സംവിധായകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20 ന് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി നിർദ്ദേശം.



from Asianet News https://ift.tt/3qTyhU1
via IFTTT

Silver Line : മുട്ടുമടക്കില്ലെന്ന് മുഖ്യൻ, സ്വപ്ന പദ്ധതിയുമായി ജനസമക്ഷത്തേക്ക്; കൊച്ചിയിൽ ഇന്ന് വിശദീകരണ യോഗം

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി പ്രതിപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്നതിനിടെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളിൽ യോ​ഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

രാവിലെ 11 മണിക്കാണ് യോ​ഗം സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം, സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവർത്തിച്ചു. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർവ്വേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പൻ പ്രക്ഷോഭത്തിനാണ്. എന്നാൽ എതിർപ്പിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിൽവർ ലൈനിൽ രണ്ടും കല്‍പ്പിച്ചാണ് സർക്കാരും പ്രതിപക്ഷവും. ഒരേസമയം വർഗീയ കാര്‍ഡും വികസന കാർഡും വീശിയാണ് സിൽവർ ലൈൻ അമരക്കാരൻ പിണറായി വിമർശനങ്ങളെ തള്ളുന്നത്.

അതിവേഗപ്പാതക്കെതിരെ അണിനിരക്കുന്നത് വലതുപക്ഷ വർഗീയ ശക്തികളെന്നാണ് പിണറായിയുടെ ആരോപണം. കാലത്തിനൊപ്പം സർക്കാർ കേരളത്തെ മുന്നോട്ട് നയിക്കുമ്പോൾ പിന്നോട്ടടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നാണ് കുറ്റപ്പെടുത്തൽ. പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുമ്പോൾ മുതിർന്ന നേതാക്കളെ തന്നെ സംസ്ഥാന വ്യാപകമായി അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് യുഡിഎഫ് ലക്ഷ്യം. പദ്ധതി തടയാൻ ഏതറ്റം വരെയും പോകാൻ തന്നെയാണ് തീരുമാനവും.

മുഖ്യമന്ത്രി വിളിക്കുന്ന പൗരപ്രമുഖരുടെ ചർച്ചയ്ക്ക് ബദലായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പദ്ധതിക്കെതിരെ വിവിധ മേഖലയിലുള്ളവരെ ചേർത്ത് യുഡിഎഫ് പ്രത്യേക ചർച്ച നടത്തും. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽ സ്ഥിരം സമരവേദി തുറക്കും. പദ്ധതിയുടെ ഗുണത്തെക്കുറിച്ചുള്ള സിപിഎം ലഘുലേഖക്ക് പകരം ദോഷങ്ങളെ കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യും. അതിവേഗം നിയമസഭ വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. യുഡിഎഫിന് പിന്നാലെ പദ്ധതിക്കെതിരെ വലിയ സമരം നടത്തുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.
 



from Asianet News https://ift.tt/3qOdzVP
via IFTTT

'അടിച്ച് പൂസായി' ഗ്രേഡ് എഎസ്ഐയുടെ ഗതാഗത നിയന്ത്രണം; സസ്പെൻഷൻ

കോട്ടയം: എരുമേലിയിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ (Police Officer Suspended). ഏറ്റൂമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ശബരിമല മണ്ഡലകാലത്തിനോടു അനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു ശ്രീനാഥ്. ഇയാൾ മദ്യലഹരിയിൽ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഈ സംഭവം നടന്നത്. എരുമേലി കെഎസ്ആർസി സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിലാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമേലി പൊലീസെത്തി ശ്രീനാഥിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. 

'പോസ്റ്റ് എവിടെപോയെന്ന് പൊന്നുസാറെ അറിയാൻ പാടില്ല'; 'ആക്ഷൻ ഹീറോ ബിജു' പോസ്റ്റ് മുക്കി പൊലീസ് 

തിരുവനന്തപുരം: പൊലീസ് മർദ്ദനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെ ഔദ്യോ​ഗിക ഫേസ്ബുക്കിൽ ഇട്ട ആക്ഷൻ ഹീറോ ബിജു സ്വഭാവം വിടില്ലെന്ന് ഉറപ്പിക്കുന്ന പോസ്റ്റ് മുക്കി കേരള പൊലീസ്.  ആക്ഷൻ ഹീറോ ബിജു സിനിമയിൽ പൊലീസ് മർദ്ദനത്തിനെതിരെ സംസാരിക്കാനെത്തുന്ന മനുഷ്യാവകാശ പ്രവർത്തകയോട് നായകൻ എസ്ഐ ബിജു പൗലോസ് സംസാരിക്കുന്ന ചിത്രമാണ് കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നത്. ആദ്യ മീം സൈലന്റാണെന്നും രണ്ടാമത്തേത് ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം പൂർണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കുമെന്നുമാണ് ചിത്രത്തോട് ഒപ്പം പൊലീസിന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്. ബാക്കി ചിത്രത്തിന്റെ തുടർ രംഗങ്ങൾ ഭാവന കൊണ്ട് ആലോചിച്ചു സമ്പന്നമാക്കണ്ട എന്ന മുന്നറിയിപ്പും പോസ്റ്റിൽ നൽകിയിരുന്നു. എന്നാൽ, പോസ്റ്റിനോട് അതിരൂക്ഷ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നല്ല ഇടി ഇടിക്കുമെന്നാണോ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലരും കമന്റ് ചെയ്തിരുന്നു.

മറ്റൊരു കമന്റ് വന്നത് ഇങ്ങനെ: ''കേരള പൊലീസിനെ നയിക്കുന്നത് ഇന്ത്യൻ ഭരണഘടനയോ പൊലീസ് ആക്ടുമോ അല്ല ധുരൈ സിങ്കത്തെയും ആക്ഷൻ ഹീറോ ബിജുമാരെയും പോലെയുള്ളവരാണ്. പ്രതികളെ തെറിവിളിക്കുന്നതും ഇടിച്ചു കൊല്ലുന്നതുമാണ് പൊലീസിന്റെ പണിയെന്ന് തെറ്റിധരിച്ചിരിക്കുന്നവരാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌ വീണ്ടും തെളിയിക്കുന്നു'' ഇത്തരം വിമർശനങ്ങൾ വന്ന സാഹചര്യത്തിലാണ് പോസ്റ്റ് നീക്കിയതെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോ​ഗിക പേജിൽ വിശദീകരണം ഒന്നും വന്നിട്ടില്ല.



from Asianet News https://ift.tt/3ztJnTK
via IFTTT

QatarCovid Report : ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2,000 കടന്നു

ദോഹ: ഖത്തറില്‍ (Qatar) 2,273 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 193 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 246,467  പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 586 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 618 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,57,504 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 10,419 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 35,340 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,203,298 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍  35 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.



from Asianet News https://ift.tt/3eUgjLJ
via IFTTT

Umrah : ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രം അനുമതി

റിയാദ്: ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ(Umrah) ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൊവിഡ്(covid) വ്യാപനം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് ഒന്നിലധികം ഉംറ നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ നിബന്ധന നിര്‍ബന്ധമാക്കിയത്.

ആവര്‍ത്തന ഉംറകള്‍ക്കിടയില്‍ 10 ദിവസ ഇടവേള ഇനി മുതല്‍ നിര്‍ബന്ധമാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ആവര്‍ത്ത ഉംറകള്‍ക്കിടയിലെ ഇടവേള നിബന്ധന എടുത്തുകളഞ്ഞിരുന്നു. ഒന്ന് പൂര്‍ത്തയാക്കി അടുത്തതിന് ഉടനെ അപേക്ഷിക്കാന്‍ കഴിയുമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയാണ് ഹജ്ജ് ഉംറ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഒരു ഉംറക്ക് ശേഷം പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ 10 ദിവസം കാത്ത് നില്‍ക്കേണ്ടിവരും. 

സൗദിയില്‍ അഴിമതി വിരുദ്ധ അതോറിറ്റി റെയ്ഡില്‍ 233 പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) അഴിമതി വിരുദ്ധ അതോറിറ്റി കഴിഞ്ഞ മാസം നടത്തിയ റെയ്ഡുകളില്‍ 233 പേര്‍ പിടിയിലായതായി ഓവര്‍സൈറ്റ് ആന്‍ ആന്റി കറപ്ഷന്‍ അതോറിറ്റി( Oversight and Anti-Corruption Authority) അറിയിച്ചു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അഴിമതി കുറ്റത്തില്‍ മറ്റ് 641 പേര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.  5,518 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പ്രതിരോധ, ആഭ്യന്തര, നാഷണല്‍ ഗാര്‍ഡ്, ഫോറിന്‍ അഫയേഴ്‌സ്, ആരോഗ്യ, ജസ്റ്റിസ് ആന്‍ഡ് മുന്‍സിപ്പല്‍, റൂറല്‍ ആന്‍ഡ് ഹൗസിങ് അഫയേഴ്‌സ് മന്ത്രാലയങ്ങളിലെ 233 ജീവനക്കാര്‍ പിടിയിലായത്.

ഇവരെ വിചാരണയ്ക്ക് ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ 641  പേര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക രംഗത്തും ഭരണരംഗത്തും അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ ടോള്‍ ഫ്രീ നമ്പരായ  980ലോ nazaha.gov.sa@980 എന്ന ഇമെയിലിലോ 0114420057 എന്ന ഫാക്‌സ് നമ്പരിലോ അറിയിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു. 



from Asianet News https://ift.tt/3F2gijo
via IFTTT

Saudi Covid Report : സൗദിയില്‍ 3,000 കടന്ന് പുതിയ കൊവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് (covid)കേസുകളുടെ പ്രതിദിന എണ്ണം 3,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,045 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 424 പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യയും നേരിയ തോതില്‍ ഉയര്‍ന്നു. രാജ്യത്താകെ മൂന്നുമരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,65,482 ഉം രോഗമുക്തരുടെ എണ്ണം 5,43,553 ഉം ആയി. ആകെ മരണസംഖ്യ 8,886 ആയി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,043 ആയി ഉയര്‍ന്നു. ഇവരില്‍ 109 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ വര്‍ധിക്കുന്നത്. 855  പേര്‍ക്കാണ് പുതുതായി റിയാദില്‍ രോഗം ബാധിച്ചത്. ജിദ്ദയില്‍ 647 ഉം മക്കയില്‍ 398 ഉം ഹുഫൂഫില്‍ 152 ഉം ദമ്മാമില്‍ 144 ഉം മദീനയില്‍ 70 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,18,83,039 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,50,73,276 ആദ്യ ഡോസും 2,32,75,176 രണ്ടാം ഡോസും 35,34,587 ബൂസ്റ്റര്‍ ഡോസുമാണ്.



from Asianet News https://ift.tt/337hd4Y
via IFTTT

പൂട്ട് അറക്കാൻ ഫ്ളിപ്പ്കാർട്ടിൽ നിന്ന് ആംഗിൾ ഗ്രൈൻഡർ, സിസിടിവിയിൽ അടിച്ചത് സ്പ്രേ; ഒടുവിൽ അറസ്റ്റ്

കോഴിക്കോട്: കോടഞ്ചേരിയിൽ മൊബൈൽ ഷോപ്പിൽ (Mobile Phone Shop) നിന്ന് 15 ഫോണുകൾ കവർന്ന കേസിലെ (Moble Phone Theft Case) പ്രതികൾ അറസ്റ്റിൽ. കവർച്ച നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മുക്കം മുരിങ്ങമ്പുറായി കോട്ടക്കുത്ത് വീട്ടിൽ മുഹ്സിൻ (20), മുരിങ്ങമ്പുറായി പൂവത്തിക്കൽ വീട്ടിൽ അജാസ്( 20),എന്നിവരാണ് പിടിയിലായത്. നവംബർ  രണ്ടിന് പുലർച്ചെ 2.50നാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈൽസിന്റെ പൂട്ട് അറുത്തു മാറ്റി ഹെൽമെറ്റ്‌ ധരിച്ചു അകത്ത കയറിയ പ്രതികൾ കവർച്ച നടത്തിയത്.

സിസിടിവി ക്യാമറയിലേക്ക് സ്പ്രേ ചെയ്ത ശേഷമായിരുന്നു മോഷണം. ലോക്ക് മുറിക്കുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആംഗിൾ ഗ്രൈൻഡർ ഫ്ളിപ്പ് കാർട്ടിൽ നിന്നും 5,800 രൂപക്ക് ഓൺലൈനായി വാങ്ങിയിരുന്നു. പിന്നീട് അരീക്കോട്, കോയമ്പത്തൂർ, തിരൂർ, കൽപ്പറ്റ, കുന്നമംഗലം എന്നിവിടങ്ങളിലെ മൊബൈൽ ഷോപ്പുകളിൽ ഏഴ് ഫോണുകൾ സംഘം വിറ്റു. ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത കണ്ണൂർ സ്വദേശിയായ റോഷൻ എന്നാളുടെ പേരിലുള്ള വ്യാജ ഡ്രൈവിം​ഗ് ലൈസെൻസിന്റെ കോപ്പിയാണ് തിരിച്ചറിയൽ രേഖയായി ഫോൺ വിറ്റ കടകളിൽ പ്രതികൾ നൽകിയത്.

കിട്ടിയ പണം പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്ന് ഫോണുകൾ കണ്ടെടുത്തു. താത്കാലിക സാമ്പത്തിക പ്രയാസം മാറ്റാനാണ് മോഷണം നടത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. പ്രതികൾ മൊബൈൽ ഫോൺ വിൽപ്പന നടത്തുവാൻ ശ്രമിക്കുന്ന വിവരം രഹസ്യമായി ലഭിച്ചതോടെ ക്രൈം സ്‌ക്വാഡ് അംഗങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് പിടിക്കുമെന്ന് മനസ്സിലാക്കിയ പ്രതികൾ ബാക്കിയുള്ള എട്ട് ഫോണുകൾ നാലാം തിയതി പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ചേന്ദമംഗലൂർ പാലത്തിനടിയിൽ ഇരുവഴിഞ്ഞിപുഴയിൽ എറിഞ്ഞതായി മൊഴി നൽകി. ആഴമേറിയ ഭാഗത്ത്‌ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നുകണ്ടു കിട്ടിയില്ല. പ്രതികളെ താമരശ്ശേരി ജെഎഫ്സിഎം 2 കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കസ്റ്റഡിയിൽ വാങ്ങി  കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ  നേതൃത്വത്തിൽ കോടഞ്ചേരി ഇൻസ്‌പെക്ടർ കെ പി പ്രവീൺ കുമാർ, എസ്ഐമാരായ കെ സി അഭിലാഷ്, വി പത്മനാഭൻ, സിപിഒ ജിനേഷ് കുര്യൻ, സനൽ കുമാർ സി കെ, ക്രൈം സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, സുരേഷ് വി കെ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.



from Asianet News https://ift.tt/3pTvUS2
via IFTTT

Tuesday, January 4, 2022

'കപ്പേള'യുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി ഗൗതം മേനോന്‍

പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ 2020 മലയാളചിത്രം 'കപ്പേള'യുടെ (Kappela) തമിഴ് റീമേക്ക് അവകാശം (tamil remake right) സ്വന്തമാക്കി സംവിധായകന്‍ ഗൗതം മേനോന്‍ (Gautham Vasudev Menon). 2020ലെ ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു. അടുത്തിടെ ശ്രദ്ധേയ കന്നഡ ചിത്രം 'ഗരുഡ ഗമന വൃഷഭ വാഹന'യുടെ തമിഴി റീമേക്ക് അവകാശവും ഗൗതം മേനോന്‍ വാങ്ങിയിരുന്നു.

കൊവിഡ് ആദ്യ തരംഗത്തില്‍ തിയറ്ററുകള്‍ അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമായിരുന്നു കപ്പേള. അതിനാല്‍ത്തന്നെ മികച്ച പ്രതികരണം ലഭിച്ചുതുടങ്ങിയപ്പോഴേക്ക് ചിത്രത്തിന് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി എത്തിയതോടെ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടി. മറുഭാഷാ ചലച്ചിത്രപ്രവര്‍ത്തകര്‍ അടക്കം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം നേരത്തെ വിറ്റുപോയിരുന്നു. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിത്താര എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സ് ആണ് റീമേക്ക് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖയാണ് തെലുങ്കില്‍ എത്തുന്നത്.

അതേസമയം ചിലമ്പരശന്‍ നായകനാവുന്ന 'വെന്ത് തനിന്തത് കാടി'ന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ഗൗതം മേനോന്‍ നിലവില്‍. ഇത് പൂര്‍ത്തിയാക്കിയതിനു ശേഷമാവും റീമേക്ക് ചിത്രങ്ങളുടെ പണിപ്പുരയിലേക്ക് അദ്ദേഹം കടക്കുക. കപ്പേളയിലെ പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കും എന്നത് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകം പകരുന്ന കാര്യമാണ്. 



from Asianet News https://ift.tt/3sYhsdu
via IFTTT

Omicron In Kerala : ഒമിക്രോൺ: കേരളത്തിന് ഒരാഴ്ച അതി നി‍ർണായകം; വിലയിരുത്താൻ മന്ത്രിസഭാ യോഗം, പുതിയ നിയന്ത്രണം?

തിരുവനന്തപുരം: മൂന്നാംതരംഗ ഭീഷണിയും, ഒമിക്രോൺ വ്യാപനവും സംബന്ധിച്ച് കേരളത്തിന് വരാനിരിക്കുന്ന ഒരാഴ്ച്ച നിർണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. പുതുവത്സരാഘോഷം, അവധിദിനങ്ങൾ എന്നിവയിലൂടെ  വ്യാപനം ഒരാഴ്ച്ചക്കുള്ളിൽ  രാജ്യത്തെ മറ്റിടങ്ങളിലേതിന് സമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മൂന്നാംതരംഗമായിത്തന്നെ ഒമിക്രോൺ വ്യാപനത്തെ കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. അതിനിടെ ഒമിക്രോൺ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.

കേസുകളുയരുമെന്ന മുന്നറിയിപ്പിന് ആക്കം കൂട്ടുന്നതായിരുന്നു ഇന്നലെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 3600 കടന്നത്. 25 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവുമുയർന്ന കൊവിഡ് കണക്കാണ് ഇന്നലത്തേത്. പ്രതിദിനം കുറഞ്ഞുവന്നിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും, ചികിത്സയിലുള്ളവരുടെ എണ്ണവും ഇന്നലെ ഉയർന്നു. പരിശോധനകൾ കൂട്ടിയതോടെ കൂടുതൽ രോഗികളെന്ന സ്ഥിതി. ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപനം തന്നെയാകും സംസ്ഥാനത്ത് മൂന്നാംതരംഗത്തിന് വഴിവെയ്ക്കുകയെന്നാണ് വിദഗ്ദർ പറയുന്നത്.

മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി പതുക്കെ കേരളത്തിലും വ്യാപനമുണ്ടായെന്നും ഇത് മൂർധന്യാവസ്ഥയിലേക്ക് കടക്കുകയാണെന്നും വിലയിരുത്തലുകളുണ്ട്. പതുക്കെ മാത്രം കുറയുന്നതായിരുന്നു കേരളത്തിലെ ആദ്യ കൊവിഡ് തരംഗങ്ങൾ. ഒമിക്രോണിൽ അതിനുള്ള സാവകാശം പ്രതീക്ഷിക്കാതെ ഒരുക്കം നടത്തണമെന്നാണ് ഒമിക്രോണിന്‍റെ വ്യാപനശേഷി വിലയിരുത്തി ആരോഗ്യരംഗത്തുള്ളവർ പറയുന്നത്. വകഭേദത്തിന്‍റെ ആർ വാല്യൂ ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുള്ള ശേഷി വളരെ കൂടുതലാണ്.

കേസുകൾ കൂടിയാൽ നിലവിൽ ഇൻഡോർ, ഔട്ട്ഡോർ പരിപാടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നതന് അപ്പുറത്തേക്ക് നിയന്ത്രണം ഉണ്ടായേക്കും. സംസ്ഥാനത്തെത്തുന്നവരുടെ പരിശോധന, പരിശോധനകളുടെ എണ്ണം കൂട്ടൽ, വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒമിക്രോൺ പശ്ചാത്തലത്തിലുള്ള മാർഗരേഖ എന്നിവയും പരിഗണിക്കും.



from Asianet News https://ift.tt/3GaW5JP
via IFTTT

ജുഡീഷ്യൽ കസ്റ്റഡിയിൽ സംസ്ഥാന അധ്യക്ഷൻ, പ്രതിഷേധം ഏറ്റെടുത്ത് ബിജെപി ദേശീയ അധ്യക്ഷൻ; തെലങ്കാന സംഘർഷഭരിതം

ഹൈദരാബാദ്: തെലങ്കാനയിൽ (Telangana) ബിജെപി-ടിആ‌ർഎസ് പോര് തെരുവിൽ മുറുകുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ (Telangana BJP President) ബി സഞ്ജയ് കുമാറിനെ (Bandi Sanjay Kumar) 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ (Judicial Custody) വിട്ടതോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമായത്. സംസ്ഥാന അധ്യക്ഷൻ ജുഡിഷ്യൽ കസ്റ്റഡിയിലായതോടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തന്നെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാനായി തെലങ്കാനയിൽ തമ്പടിക്കുകയാണ്. ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും തന്നെയും അറസ്റ്റ് ചെയ്യുമോ എന്ന് നദ്ദ ചോദിച്ചു.

ഇന്നലെ നദ്ദയുടെ നേതൃത്വത്തില്‍  ബിജെപി  പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രതിഷേധ റാലി നടത്തി. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ദിവസമാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു പൊലീസ് നടപടി. വിഷയം രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബി ജെ പി. അതുകൊണ്ട് തന്നെ ദേശീയ അധ്യക്ഷൻ തമ്പടിച്ച് നേതൃത്വം നൽകുന്ന പ്രതിഷേധം ഗുണം ചെയ്യുമെന്നും പാർട്ടി വിലയിരുത്തുന്നു.

അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ദിവസമാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു പൊലീസ് നടപടി. സഞ്ജയ് കുമാർ അടക്കമുള്ള ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തിയിരുന്നു. സഞ്ജയ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ബിജെപി ആരോപണം.

ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിന് മരണമണി മുഴക്കുകയാണ് ചന്ദ്രശേഖർ റാവു സർക്കാരെന്നാണ് അമിത് ഷാ പ്രതികരിച്ചത്. പൊലീസിനെ ഉപയോഗിച്ച് മനുഷത്വരഹിത നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണവുമായി ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്.

https://www.asianetnews.com/india-news/telangana-bjp-president-bandi-sanjay-kumar-arrested-and-sent-to-judicial-custody-r550tp



from Asianet News https://ift.tt/330B85A
via IFTTT

PM Modi In Panjab : അതിവേഗപാത, കോടികളുടെ പദ്ധതിയുമായി പ്രധാനമന്ത്രി പ‌‌ഞ്ചാബിലേക്ക്; തടയുമെന്ന് കർഷക സംഘടനക‌ൾ

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് പഞ്ചാബിലെത്തും. ഫിറോസ്പൂരിൽ വലിയ റാലിയടക്കമുള്ള പ്രവർത്തനങ്ങളുമായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തുക. പ‍ഞ്ചാബിൽ നിന്ന് ദില്ലിയിലേക്കുള്ള അതിവേഗപാതയടക്കമുള്ള പദ്ധതികൾ മോദി ഉദ്ഘാടനം നടത്തും. 42.750 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇതിലൂടെ പ്രാവർത്തികമാകുക.

അതെ സമയം ഫിറോസ്പൂരിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന റാലി തടയാൻ കർഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.ഹരിയാനയിലെ കർഷകരും പ്രതിഷേധത്തിനെത്തും.സംയുക്ത കിസാൻ മോർച്ചയിലെ പ്രധാനസംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കുക. എന്നാൽ കർഷകരുടെ നീക്കം മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് ബിജെപി പ്രതികരിച്ചു. കർഷകസംഘടനകളുടെ ആഹ്വാനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷകൂട്ടിയിട്ടുണ്ട്.

വിമാനത്താവളം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ത്രിപുരക്ക് ഡബിള്‍ വികസനം വാഗ്ദാനം

അതേസമയം ഇന്നലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അഗര്‍ത്തല മഹാരാജ ബീര്‍ ബിക്രം വിമാനത്താവളത്തിലെ ( Agartala air port) പുതിയ ടെര്‍മിനല്‍ (Terminal)  കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi)  ഉദ്ഘാടനം ചെയ്തു. ത്രുപുരക്ക് ഡബിള്‍ വികസനം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ''ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ എല്ലാവരുടെയും വികസനമാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, ചില സംസ്ഥാനങ്ങള്‍ പിന്നിലായിരുന്നു. അത് ശരിയായ നടപടിയല്ല. ത്രിപുരയിലെ ജനങ്ങള്‍ അവികസിതവും അഴിമതി നിറഞ്ഞതുമായ സര്‍ക്കാരിനെ മാത്രമേ കണ്ടിട്ടുള്ളൂ. നേരത്തെ, അഴിമതിയുടെ കാറാണ് ഇവിടെ ഓടിയിരുന്നത്. അത് വികസനത്തിന് തുരങ്കം വെച്ചു.  എന്നാല്‍ ത്രിപുര വടക്ക്-കിഴക്കിന്റെ കവാടമാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ ഡബിള്‍ വികസനം ഉറപ്പ് വരുത്തും''-പ്രധാനമന്ത്രി പറഞ്ഞു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാറിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനലിന് പുറമെ വിദ്യാ ജ്യോതി പദ്ധതിയും മുഖ്യമന്ത്രി ഗ്രാമ സമൃദ്ധി യോജനയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

'ഇന്ത്യൻ സർക്കാരിനെ മുഴുവൻ ഞാൻ മണിപ്പൂരിന്റെ പടിവാതിൽക്കലെത്തിച്ചു'; പ്രധാനമന്ത്രി

മണിപ്പൂരിൽ (Manipur) 13 പ്രൊജക്ടുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. 1850 കോടി രൂപയുടെ പദ്ധതികൾക്കാണ് മോദി ഇന്ന് തുടക്കമിട്ടത്. ആകെ 2950 കോടി രൂപ മുതൽ മുടക്കുന്ന ഒമ്പത് പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. രാജ്യത്തിന്റെ വളർച്ചയുടെ പ്രധാന സ്രോതസ്സായ മണിപ്പൂരിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും വരും വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ചാലകങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യൻ സിനിമയുടെ ഭാഗമാകാനാകുന്നില്ല; 2024 ൽ മോദി തോൽക്കണമെന്ന് ആഗ്രഹിക്കുന്നു: പാക്ക് നടൻ ജാവേദ് ഷെയ്ഖ്

മോദിക്കെതിരായ വാക്കുകള്‍ വിവാദമായി, വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേഘാലയ ഗവർണ്ണർ



from Asianet News https://ift.tt/3sVdZwf
via IFTTT

Sindhutai sapkal passed away : സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ അന്തരിച്ചു

ദില്ലി: സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ (Sindhutai sapkal) അന്തരിച്ചു (passed away).  അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന ഇവരെ  കഴിഞ്ഞവർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 76 വയസ്സായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, മഹാരാഷ്ട്രയിലെ വാര്‍ധയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സിന്ധുതായിക്ക് സാമൂഹ്യ പ്രവര്‍ത്തനത്തിനാണ് പത്മ അവാര്‍ഡ് ലഭിച്ചത്. 

മായി എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന സിന്ധുതായി സപ്കൽ  രണ്ടായിരത്തോളം അനാഥര്‍ക്ക് തണലായി. ബന്ധുക്കള്‍ ഉപേക്ഷിച്ച ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ സിന്ധുതായ് സപ്കല്‍ അമ്മയാണ്. നാൽപ്പത്തിയഞ്ച് വര്‍ഷത്തിനിടെ 1500-ലധികം അനാഥ കുട്ടികളെയാണ് ഇവർ ദത്തെടുത്ത് വളര്‍ത്തിയത്.

ഇന്ത്യയിൽ അനാഥർക്കായി ആറ് സംഘടനകൾ അവരുടെ പേരിൽ പ്രവർത്തിക്കുന്നു. ചില സംഘടനകൾ ഇവയാണ്: അഭിമാൻ ബാൽ ഭവൻ, മമത ഭായ് സദാൻ, മായുടെ ആശ്രമം ചിക്കൽധാര. അതുകൂടാതെ വിവിധ സാമൂഹിക പരിപാടികളിൽ അവർ പ്രഭാഷണങ്ങളും നടത്തുന്നു. അതിൽനിന്ന് കിട്ടുന്ന പണം മുഴുവൻ മക്കളെ വളർത്താനാണ് അവർ വിനിയോഗിക്കുന്നത്. സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡ് 2016, നാരി ശക്തി അവാർഡ് 2017 എന്നിവയുൾപ്പെടെ 500 ഓളം അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

എങ്ങനെയാണ് ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ അനേകം അനാഥര്‍ക്ക് അഭയമായി മാറിയത്?



from Asianet News https://ift.tt/34m6yUB
via IFTTT

K Rail : മാടായിപ്പാറയിലെ കെ റെയി‍ൽ അതിരടയാളക്കല്ല് പിഴുതുമാറ്റി; ഉത്തരവാദിയെ തേടി പൊലീസ്

കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ കെ റെയിലുമായി (K Rail) ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് പിഴുതുമാറ്റിയ നിലയിൽ. മാടായി കാവ് (Madayi Kavu) റോഡിലെ കല്ലുവളപ്പിലാണ് അതിരടയാള കല്ല് പിഴുതു മാറ്റിയത്. പഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള മാടായി പ്രദേശം കെ റെയിലിനായി ഏറ്റെടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

മാടായിപ്പാറയുടെ മുകളിലൂടെയാണ് കെ റെയിലിന്‍റെ നിർദ്ദിഷ്ട പാത. ഏറെ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശത്ത് കൂടെയുള്ള പദ്ധതിക്കെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുണ്ട്. കെ റെയിൽ വിരുദ്ധ സമരക്കാരാണോ മറ്റാരെങ്കിലുമാണോ നീക്കത്തിന് പിന്നിലെന്നത് പരിശോധിച്ച് വരികയാണ്. 

യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കോൺഗ്രസ്

സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഇന്ന് വ്യക്തമാക്കിയിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ വെല്ലുവിളി.  ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു

വെറും സ്വപ്നം മാത്രമാണിത്, യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും. കുറ്റികൾ പിഴുതെറിയും. ക്രമസമാധാന തകർച്ച മുഖ്യമന്ത്രിക്ക് വിളിച്ച് വരുത്താം. കടുത്ത നിലപാടാണ് വിഷയത്തിൽ കെപിസിസിയുടേത്. തുടക്കം മുതൽ ഒടുക്കം വരെ കുറ്റികൾ പിഴുതെറിയുമെന്നാണ് സുധാകരൻ്റെ ആഹ്വാനം. 

ഒരു കാരണവശാലും കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു കെപിസിസി അധ്യക്ഷൻ. പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷൻ കിട്ടും എന്നത് കൊണ്ടാണെന്നാണ് ആരോപണം. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണ്. സുധാകരൻ നിലപാട് വ്യക്തമാക്കി.

കെ റെയിൽ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തൻ്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്ത്, എന്നിട്ട് സംസാരിക്കാമെന്നാണ് സുധാകരന്റെ വെല്ലുവിളി. 



from Asianet News https://ift.tt/3qQypDQ
via IFTTT

Covid precautionary measures : കൊവിഡ് നിയമലംഘനം; ഖത്തറില്‍ 472 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 472 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 363 പേരും  മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

സാമൂഹിക അകലം പാലിക്കാത്തതിന് 104 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് അഞ്ചുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

ഭൂരിഭാഗം പേരിലും ഒമിക്രോണ്‍ ഗുരുതരമല്ല; അടിയന്തര ഘട്ടങ്ങളില്‍ മാത്രം 999ല്‍ വിളിക്കണമെന്ന് ഖത്തര്‍ അധികൃതര്‍

ദോഹ: ഖത്തറില്‍ (Qatar) അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം അടിയന്തര ആരോഗ്യ സേവനമായ 999 ഉപയോഗപ്പെടുത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (Hamad Medical Corporation). രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ (Omicron) വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന രോഗികള്‍ക്ക് വളരെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ പ്രകടമാവുന്നുള്ളൂ. ഇവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ ആവശ്യമില്ല. ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതിനാല്‍ ഖത്തറില്‍ ഈ കണ്ടെത്തലുകള്‍ ഏറെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള കൊവിഡ് രോഗികള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അടിയന്തര സേവന വിഭാഗത്തെ ആശ്രയിക്കരുത്. ചെറിയ ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തി പോസിറ്റീവാകുന്ന ദിവസം മുതല്‍ 10 ദിവസം സ്വയം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും ഹമദ് ജനറല്‍ ഹോസ്‍പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍  പറഞ്ഞു. 

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. അതുപോലെ തന്നെ അത്യാഹിത വിഭാഗങ്ങളിലും കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. അടിയന്തര സാഹചര്യത്തിലുള്ള രോഗികളെ ചികിത്സിക്കാന്‍ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും സജ്ജമാണ്. എന്നാല്‍ അടിയന്തരമല്ലാത്ത രോഗലക്ഷണങ്ങളുള്ളവര്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണം - അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതീവ ഗുരുതരമായ മെഡിക്കല്‍ സാഹചര്യങ്ങളില്‍ മാത്രം 999 എന്ന നമ്പറില്‍ വിളിച്ച് ആംബുലന്‍സ് സഹായം തേടണം. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെത്താം. ജീവന്‍ അപകടത്തിലാവുന്ന അത്യാവശ്യ ഘട്ടങ്ങളില്‍ എപ്പോഴും സഹായ സന്നദ്ധമായി ആംബുലന്‍സ് സംഘങ്ങളുണ്ടാകുമെന്നും അത്തരം സാഹചര്യങ്ങളില്‍ 999ല്‍ വിളിക്കാന്‍ മടിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. 



from Asianet News https://ift.tt/330jhf4
via IFTTT

Karnataka Covid : കൊവിഡ് വ്യാപനം രൂക്ഷം; കർണാടകയിൽ കർശന നിയന്ത്രണങ്ങൾ

ബെംഗളൂരു: കൊവിഡ് വ്യാപനം (Covid Spread) രൂക്ഷമായതോടെ കർണാടകയിൽ (Karnataka) കർശന നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ (Weekend Curfew) ഏർപ്പെടുത്തി. രാത്രി കർഫ്യൂ തുടരാനും തീരുമാനമായിട്ടുണ്ട്. ബെംഗളൂരുവിൽ സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതി. 

10,11,12 ക്ലാസുകൾ ഒഴികെയാണ് ബെംഗളൂരുവിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തിയിൽ പരിശോധന കർശനമാക്കും. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും. കേരള അതിർത്തിയിൽ പരിശോധന കൂട്ടാനും തീരുമാനിച്ചു. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

കർണാടകയിൽ ഒമിക്രോൺ ബാധിതരിൽ വൻ വർധനയാണ് ഉണ്ടായത്. 149 പേർക്കാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതർ 226 ആയി.

രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്നായിരുന്നു വിദഗ്ധ സമിതി ശുപാർശ. 

രാജ്യത്ത് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത് കർണാടകയിലായിരുന്നു. പിന്നാലെ സംസ്ഥാനത്ത് കേസുകൾ കുതിച്ചുയർന്നു. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്നായിരുന്നു വിദഗ്ധ സമിതി ശുപാർശ . ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 



from Asianet News https://ift.tt/3pPYdRk
via IFTTT

Covid in Saudi : സൗദിയില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) വന്‍തോതില്‍ കൊവിഡ്(Covid) വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജാലജില്‍. എന്നാല്‍ അധികം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനേഷന്‍(vaccination) പൂര്‍ത്തിയാക്കിയവരെ രോഗം ബാധിച്ചാലും ഗുരുതരമാകില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

അതേസമയം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജ്യത്ത് ഒമിക്രോണ്‍ വകഭേദമാണ് പുതിയ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.

കൊവിഡ്; സൗദിയില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

റിയാദ്: കൊവിഡ്(covid) വ്യാപനം വീണ്ടും ശക്തിപ്പെട്ടെങ്കിലും സൗദി അറേബ്യയില്‍(Saudi Arabia) ലോക് ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. ലോക് ഡൗണ്‍ അടക്കമുള്ള കൊവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല. കാരണം വാക്സിനേഷനുകളിലൂടെയും ബൂസ്റ്റര്‍ ഡോസിലൂടെയും സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചിരിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നവരും മരിച്ചവരുമെല്ലാം വാക്സിനുകള്‍ പൂര്‍ത്തിയാക്കാത്തവരാണ്. ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവര്‍ പൂര്‍ണമായും പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. അതിനാല്‍ രോഗവ്യാപനം തടയാന്‍ എല്ലാവരും വാക്സിനുകള്‍ പൂര്‍ത്തിയാക്കണം.
ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഫൈസര്‍, മോഡേര്‍നാ എന്നീ വാക്സിനുകള്‍ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. വാക്സിന്‍ ക്ഷാമം രാജ്യത്തില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 



from Asianet News https://ift.tt/32OQcU2
via IFTTT

Heavy Rain in Oman : കനത്ത മഴ; ഒമാനില്‍ ചില സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയും അവധി

മസ്‌കറ്റ്: കനത്ത മഴയെ(heavy rain) തുടര്‍ന്ന് മസ്‌കത്ത് (Muscat)ഗവര്‍ണറേറ്റിലെ ചില സ്‌കൂളുകളില്‍ കൂടി ക്ലാസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ജനുവരി 5 ബുധനാഴ്ച വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

1 )തുരായ ബിന്‍ത് മുഹമ്മദ് അല്‍ ബുസൈദിയ ഗേള്‍സ് സ്‌കൂള്‍ (ഗ്രേഡ് 5-9)
2 )അല്‍ തൗഫീഖ്  സ്‌കൂള്‍ (ഗ്രേഡുകള്‍ 1-4)
3 )ഫൈദ് അല്‍ മരിഫ ബേസിക് എജ്യുക്കേഷന്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് (ഗ്രേഡുകള്‍ 5-10)
4 )അല്‍ ഔല അ സ്‌കൂള്‍ (ഗ്രേഡ് 1-4)  എന്നീ സ്‌കൂളുകള്‍ ഇതില്‍ ഉള്‍പ്പെടും. 

ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട മുപ്പത്തി അഞ്ചു പേരെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ടീമുകള്‍ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലില്‍ വാദികള്‍ നിറഞ്ഞൊഴുകി. റോഡുകളില്‍ വെള്ളം കയറിയത് മൂലം വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിന്റെയും ഇടിയോട് കൂടി  പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് കനത്ത മഴ പെയ്തത്. ഒമാന്‍ സിവില്‍ ഡിഫന്‍സ് സമതിയും റോയല്‍ ഒമാന്‍ പോലീസും രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്തുവാന്‍  ആവശ്യപ്പെട്ടുണ്ട്. 

ന്യൂനമര്‍ദ്ദം  ജനുവരി അഞ്ച്  ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ്  ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് . ഒമാന്‍ സുല്‍ത്താനേറ്റിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലേക്ക് ക്രമേണ എത്തിച്ചേരുന്ന മഴ മേഘാവൃതമായതിനാല്‍ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി വരെ മഴ തുടരുമെന്നാണ്  അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം ഈ കാലാവസ്ഥയുടെ  പരോക്ഷമായ പ്രത്യാഘാതങ്ങള്‍ നാളെ വരെ ഉണ്ടാകും. ബുധനാഴ്ച, കിഴക്കും പടിഞ്ഞാറും ഹജര്‍ പര്‍വതനിരകളിലും മഴ പെയ്യുവാന്‍ സാധ്യത ഉള്ളതായും അറിയിപ്പില്‍ പറയുന്നു. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനൊപ്പം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.



from Asianet News https://ift.tt/3pVtKBy
via IFTTT

UAE Covid Report : യുഎഇയില്‍ 2,581 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2,581  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 796 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,97,766 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,72,189 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,48,511 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,170 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 21,508 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ഗോള്‍ഡന്‍ വിസയുണ്ടെങ്കില്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിന് ക്ലാസ് വേണ്ട

ദുബൈ: യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് (Golden visa holders) ഡ്രൈവിങ് ലൈസന്‍സ് (Driving Licence) എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി (Dubai Road Transport Authority). സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും (Knowledge test and Road test) പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ദുബൈ ആര്‍.ടി.എ ട്വീറ്റ് ചെയ്‍തു.

ഗോള്‍ഡന്‍ വിസയുള്ളവര്‍ തങ്ങളുടെ എമിറേറ്റ്സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്. തുടര്‍ന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാനാവും. മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിനോടകം യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.



from Asianet News https://ift.tt/3zs5dao
via IFTTT

1945 trailer : ഐഎന്‍എയുടെ പോരാളിയായി റാണ ദഗുബാട്ടി; '1945' ട്രെയ്‍ലര്‍

റാണ ദഗുബാട്ടിയുടെ (Rana Daggubati) ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ചിത്രമായിരുന്നു '1945'. തമിഴ്, തെലുങ്ക് ഭാഷകളിലായി നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എസ് എന്‍ രാജരാജനും റാണയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു ചിത്രം നീളാന്‍ കാരണം. പ്രതിഫലം നല്‍കുന്നതില്‍ നിര്‍മ്മാതാവ് വീഴ്ച വരുത്തിയതായി റാണ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ അഭിപ്രായവ്യത്യാസങ്ങളെല്ലാം പരിഹരിച്ച് ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. സത്യശിവ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടം സ്ക്രീനിലെത്തിക്കുന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്ര ബോസിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഒരു ഭടന്‍റെ റോളിലാണ് റാണ എത്തുന്നത്. റജിന കസാന്‍ഡ്രയാണ് നായിക. സത്യരാജ്, നാസര്‍, ആര്‍ ജെ ബാലാജി, കാളി വെങ്കട്ട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്നേഹന്‍, അരുള്‍ കാമരാജ്, മോഹന്‍ രാജ എന്നിവരുടെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം സത്യ പൊന്മാര്‍, എഡിറ്റിംഗ് ഗോപികൃഷ്‍ണ, കലാസംവിധാനം ഇ ത്യാഗരാജന്‍, സംഘട്ടന സംവിധാനം ടി രമേശ്, . നിര്‍മ്മാണം കെ പ്രൊഡക്ഷന്‍സ്. ജനുവരി 7ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 



from Asianet News https://ift.tt/3sUnjQP
via IFTTT

പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് വീണ്ടും ക്വട്ടേഷന്‍ അധികൃതര്‍ വെട്ടില്‍

ഇടുക്കി: പണിപൂര്‍ത്തിയാക്കിയ കെട്ടിടത്തിന് ക്വട്ടേഷന്‍ നല്‍കി മൂന്നാര്‍ എന്‍ജിനീയറിങ് കോളേജ് അധിക്യതര്‍. ഒരാഴ്ച മുന്‍പാണ് കോളേജിന് സമീപത്തെ കെട്ടിടത്തിന്റെ ഷട്ടറുകളുടെ പണികള്‍ കേളേജ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ക്വട്ടേഷന്‍ ചൊവ്വാഴ്ചയാണ് ഓപ്പണ്‍ ചെയ്തത്. സംഭവത്തില്‍ വന്‍ അഴിമതിയെന്നാണ് ആരോപണം. മൂന്നാര്‍ ആര്‍ട്സ് കോളേജായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുള്ള മറ്റൊരു കെട്ടിടത്തിന് വാതില്‍ ഇല്ലായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്താതെ വന്നതോടെ കെട്ടിടം ബസ് നിര്‍ത്തുന്നതിനായി ഉപയോഗിച്ചു. ഇതിനിടെ സ്വകാര്യ വ്യക്തി കെട്ടിടത്തിന് ഷട്ടര്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ കോളേജ് അധികൃതര്‍ പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിനായി ക്വട്ടേഷന്‍ ആവശ്യപ്പെട്ട് പത്രങ്ങളില്‍ പരസ്യം നല്‍കി. 

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് ക്വട്ടേഷന്‍ നല്‍കുന്നതിനുള്ള അവസാന ദിവസം. ഉച്ചയോടെ ക്വട്ടേഷന്‍ നല്‍കുന്നതിന് കരാറുകാര്‍ എത്തിയതോടെയാണ് കോളേജിലെ അധ്യാപകരും ജീവനക്കാരും സംഭവം അറിയുന്നത്. ഇതോടെ ചില ജീവനക്കാരും അധ്യാപകരും പ്രതിഷേധമായി രംഗത്തെത്തി. എന്നാല്‍ അഴിമതി മറച്ചുവെക്കാന്‍ അനുരജ്ഞന ചര്‍ച്ചകള്‍ നടത്തി മാനേജ്‌മെന്റ് അധികൃതര്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. കോളേജുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി അഴിമതികള്‍ നടക്കുന്നുണ്ടെങ്കിലും പലതും പുറത്തറിയുന്നില്ല. സംഭവത്തിലെ നിജസ്ഥിതി മനസിലാക്കാന്‍ പ്രിന്‍സിപ്പാളെ ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാന്‍ തയ്യറായിട്ടില്ല. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
 



from Asianet News https://ift.tt/3f6hWpT
via IFTTT

Covid in USA : അമേരിക്കയില്‍ അതിതീവ്ര കൊവിഡ് വ്യാപനം; ഒറ്റദിവസം 10 ലക്ഷം പേര്‍ക്ക് രോഗം

വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച് അമേരിക്കയില്‍ (America) കൊവിഡിന്റെ (Covid 19) അതിതീവ്ര വ്യാപനം. തിങ്കളാഴ്ച മാത്രം അമേരിക്കയില്‍ 10 ലക്ഷം പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. ഒരു രാജ്യത്ത് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ആദ്യമാണ്. നാല് ദിവസം മുമ്പ് 5.9 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പുതിയ വകഭേദമായ ഒമിക്രോണും വ്യാപകമാകുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ അമേരിക്കയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. 2021 മെയ് 7ന് 4.14 ലക്ഷം പേര്‍ക്ക് ഡെല്‍റ്റ വകഭേദം ബാധിച്ചിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ ആളുകള്‍ വീട്ടിലിരുന്നും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഈ കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമായിട്ടില്ല. ഇതുംകൂടി പരിഗണിക്കുമ്പോള്‍ വലിയ ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകുന്നില്ല എന്നതാണ് അധികൃതരുടെ ആശ്വാസം.

അതേസമയം, മറ്റൊരു ലോക്ഡൗണ്‍ കൂടി ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ രാജ്യം ഗുരുതര പ്രതിസന്ധി നേരിടേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. നേരത്തെ ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം പുറത്തിറങ്ങാമെന്നായിരുന്നു മാനദണ്ഡം. എന്നാല്‍ ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും. കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം മാതൃകയിലേക്ക് തിരിച്ചുപോകാനും സാധ്യതയുണ്ട്. അതേസമയം, കൊവിഡ് കേസുകള്‍ ഉയരുന്നതിനനുസരിച്ച് കൊവിഡ് മരണങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്നതാണ് ആശ്വാസം. മരണസംഖ്യയും കേസുകളും വരും ആഴ്ചകളില്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും മറ്റു തീരുമാനങ്ങള്‍.
 



from Asianet News https://ift.tt/3F6DpJT
via IFTTT

Happy Life : കുടിച്ചും കഴിച്ചും എങ്ങനെ സുഖജീവിതം നയിക്കാം; കോളേജില്‍ പുതിയ പാഠ്യവിഷയം...

അറിവ് നേടിയും, ജോലി നേടിയും ( Good Job ) , സാമ്പത്തികമായി മെച്ചപ്പെട്ടും ( Financial Freedom ) നാം ആത്യന്തികമായി ആഗ്രഹിക്കുന്നത് നല്ല ഭക്ഷണവും മറ്റ് ചുറ്റുപാടകളുമുള്ള സുഖജീവിതം തന്നെയാണ്, അല്ലേ? അതെ, നല്ല ഭക്ഷണം, സന്തോഷം, സുഖകരമായ ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. 

ചിലരുണ്ട്, ഇവയെല്ലാം സമന്വയിപ്പിച്ച് ജീവിതത്തെ ആകെയും ഒരാഘോഷമോ, കലാസൃഷ്ടിയോ പോലെയെല്ലാം ആക്കിത്തീര്‍ക്കുന്നവര്‍. ഇക്കാര്യത്തില്‍ പേരുകേട്ട രാജ്യമാണ് ഫ്രാന്‍സ്. ഫ്രഞ്ച് ഭക്ഷണവും വൈനുമെല്ലാം ലോകമെമ്പാടും പ്രശസ്തമാകുന്നത് തന്നെ ഇങ്ങനെയാണ്. 

അങ്ങനെയെങ്കില്‍ ഫ്രാന്‍സില്‍ നിന്ന് തന്നെ ഈ ജീവിതരീതിയെ കുറിച്ച് വിശദമായി പഠിക്കാന്‍ കഴിഞ്ഞാലോ? 

ഫ്രാന്‍സിലെ ഒരു യൂണിവേഴ്‌സിറ്റി 'ഭക്ഷണം, കുടി, സുഖജീവിതം' എന്ന വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സ് തുടങ്ങുകയാണത്രേ. വെറുതെ ഇവയെല്ലാം കോഴ്‌സിന്റെ പേരില്‍ സൂചിപ്പിക്കുക മാത്രമല്ല. വിശദമായി ഓരോന്നിനെും കുറിച്ച് കോഴ്‌സ് പഠിപ്പിക്കും.

പ്രകൃതിയുമായി മനുഷ്യനുള്ള ബന്ധം, സമൂഹം- പ്രകൃതി- സംസ്‌കാരം, ഭക്ഷണം, ഫാമിംഗ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കണ്ണി ചേര്‍ത്തുകൊണ്ടുള്ള ബൃഹത്തായ പഠനമാണ് കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇതിന് തുടക്കമിട്ട അധ്യാപകനായ ബെന്നോയിറ്റ് ലെന്‍ഗെയിന്‍ പറയുന്നു. 

'ബിഎംവി' എന്നാണേ്രത കോഴ്‌സിന്റെ പേര്. ഫ്രാന്‍സിലെ പേരുകേട്ട പൊളിറ്റിക്കല്‍ സയന്‍സ് സ്‌കൂളായ 'Sciences Po Lille'യിലാണ് കോഴ്‌സ് ഉള്ളത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

Also Read:- ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില 'അസാധാരണ' ഘടകങ്ങള്‍...



from Asianet News https://ift.tt/3pT0kE3
via IFTTT

Monday, January 3, 2022

Pushpa OTT Release date : ഒടിടി റിലീസിന് 'പുഷ്‍പ'; ആമസോണ്‍ പ്രൈം റിലീസ് തീയതി

തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം വന്‍ പ്രതീക്ഷയുമായെത്തി മികച്ച ബോക്സ് ഓഫീസ് പ്രകടനം നടത്തിയ ചിത്രമാണ് അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പ (Pushpa). 2021ലെ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച കളക്ഷനെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെ നേടിയെന്നാണ് പുറത്തെത്തിയ കണക്കുകള്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് (OTT Release) സംബന്ധിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഡിസംബര്‍ 17ന് ബഹുഭാഷകളില്‍ തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 7നാണ് പുഷ്‍പയുടെ ഒടിടി റിലീസ് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിര്‍മ്മാതാക്കളോ ആമസോണ്‍ പ്രൈമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാധാരണ ആഫ്റ്റര്‍ തിയറ്റര്‍ റിലീസുകളുടെ ഒടിടി റിലീസ് തീയതി പ്രൈം വീഡിയോ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല.

രക്തചന്ദനക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സുകുമാര്‍ ആണ്. ഫഹദ് ഫാസിലിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യഭാഗമാണ് ക്രിസ്‍മസ് റിലീസ് ആയി എത്തിയത്. എന്നാല്‍ ഫഹദിന്‍റെ സ്ക്രീന്‍ ടൈം ഈ ഭാഗത്തില്‍ കുറവായിരുന്നു. രണ്ടാംഭാഗത്തില്‍ ഫഹദിന് കൂടുതല്‍ ചെയ്യാനുണ്ടാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട മൊഴിമാറ്റ ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമതാണ് പുഷ്‍പ. 



from Asianet News https://ift.tt/3mOYSRe
via IFTTT

Classes suspended : ഒമാനില്‍ കനത്ത മഴക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മസ്കറ്റ്: കനത്ത മഴയ്ക്ക് (heavy rain)സാധ്യത ഉള്ളതിനാല്‍ മുസന്ദം, വടക്കന്‍ ത്ത് അല്‍ ബത്തിന, തെക്കന്‍  അല്‍ ബത്തിന, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദഖിലിയ, മസ്‌കറ്റ്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് എന്നീ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്നു  മസ്‌കത്ത്, തെക്കന്‍  അല്‍ ഷര്‍ഖിയ, അല്‍-ബാത്തിന ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാളെ നടത്തുവാന്‍ ഇരുന്ന പരീക്ഷകളും മാറ്റി വെച്ചതായും അറിയിപ്പില്‍ പറയുന്നു. 

അതേസമയം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും 30 മില്ലിമീറ്റര്‍ മുതല്‍ 80 മില്ലിമീറ്റര്‍ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ് നല്‍കി. 

ഒമാനില്‍ ന്യൂനമർദം ബുധനാഴ്‍ച വരെ തുടരും; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്

മസ്‍കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ജനുവരി ബുധനാഴ്‍ച വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ വടക്കൻ ഗവര്‍ണറേറ്റുകളിലുള്ള ജനങ്ങള്‍ അസ്ഥിര കാലാവസ്ഥ മുന്നില്‍കണ്ടുള്ള ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം.

മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്‌കറ്റ്, തെക്കൻ അൽ ശർഖിയ, വടക്കൻ ശർഖിയ, ബറേമി, ദാഖിലിയ, ദാഹിറ എന്നീ മേഖലകളിലാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ഇവിടങ്ങളില്‍ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. കടല്‍ പ്രക്ഷുബ്‍ധമാകാനും മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റ് മൂലം  മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ് നിർദ്ദേശത്തിൽ പറയുന്നു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്‍ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വെള്ളക്കെട്ടുകളിൽ പോകാൻ അനുവദിക്കരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.



from Asianet News https://ift.tt/31koQUX
via IFTTT

CISF Shooting : സിഐഎസ്എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് വെടിയേറ്റ കുട്ടി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ (Tamil Nadu) പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റെ (CISF) വെടിവയ്പ്പ് (Shooting) പരിശീലന കേന്ദ്രത്തിൽ നിന്ന്  വെടിയേറ്റ 11-കാരൻ മരിച്ചു. പുതുക്കോട്ട  നാർത്താമലൈ സ്വദേശി കലൈസെൽവന്‍റെ മകൻ പുകഴേന്തിയാണ് മരിച്ചത്. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്‌നൈപ്പർ പരിശീലന കേന്ദ്രത്തിലാണ് സംഭവം. തഞ്ചാവൂ‍ർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് ആറേകാലോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 30ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പുകഴേന്തിയുടെ തലയ്ക്ക് വെടിയേറ്റത്. സൈനികർ സ്നൈപ്പർ റൈഫിൾ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയിൽ വെടിയേൽക്കുകയായിരുന്നു.

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഷൂട്ടിംഗ് പരിശീലന കേന്ദ്രം താൽക്കാലികമായി അടച്ചു. സംഭവത്തിൽ പുതുക്കോട്ട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.



from Asianet News https://ift.tt/3qOihD3
via IFTTT

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനം

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ  പോലീസിനെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. പൊലീസിൻറെ നില വിട്ട പെരുമാറ്റം സർക്കാരിന് അവതിപ്പുണ്ടാക്കിയെന്നാണ് പ്രതിനിധികളുടെ വിമർശനം. പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ പാർട്ടി നേതാക്കൾ  ഇടപെടരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം  നൽകിയിരുന്നു. എന്നാൽ ഘടക കക്ഷി നേതാക്കൾ നേതാക്കൾ പണം നൽകി  ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യങ്ങൾ നേടുന്നുണ്ടെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. 

സിപിഐക്ക് എതിരെയും കടുത്ത വിമർശനം പൊതു ചർച്ചയിൽ ഉയർന്നു. റവന്യൂ വകുപ്പിൽ ഭൂപതിവ് ചട്ടം മുതലാക്കി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയർന്നു. ദേവികുളം മുൻ എംഎൽഎ  എസ്.രാജേന്ദ്രനെതിരെ നടപടി വൈകിയതിലും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുണ്ടായി. ആലപ്പുഴയും എറണാകുളം അടക്കമുള്ള ജില്ലകളിൽ   മുതിർന്ന നേതാക്കൾക്ക് എതിരെ ശക്തമായ നടപടിയുണ്ടായിട്ടും  രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ വൈകിയെന്നാണ് ആരോപണം ഉണ്ടായത്. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ച ചൊവ്വാഴ്ച തുടരും.



from Asianet News https://ift.tt/3mUQBLk
via IFTTT

Maveli Express Attack :'അടുത്ത ഒറ്റപ്പെട്ട സംഭവം'; സർക്കുലർ ,നിർദേശം, വിമർശനം, പൊലീസിന് പുല്ലുവില

തിരുവനന്തപുരം: നിരന്തരം വിമർശനം കേൾക്കുമ്പോഴും പൊലീസിന് ഒരു മാറ്റവുമില്ലെന്നതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് മാവേലി എക്സ്പ്രസ്സിലെ അങ്ങേയറ്റത്തെ ക്രൂരത. പൊലീസിൻറെ സമനില തെറ്റിയെന്നായിരുന്നു പ്രതിപക്ഷത്തിൻറെ കുറ്റപ്പെടുത്തൽ. എഐവൈഎഫും പൊലീസിനെതിരെ രംഗത്ത് വന്നപ്പോൾ ആഭ്യന്തരവകുപ്പിനെ കാനം ന്യായീകരിച്ചു.

പൊതുജനങ്ങളോട് പൊലീസ് അപരിഷ്കൃതമായി പെരുമാറുന്നത് നിർത്തണം. എടാ, എടീ, നീ എന്നീ വിളികൾ പാടില്ല.. 10-9 -2021 ലെ ഡിജിപിയുടെ സർക്കുലർ പറയുന്നതിങ്ങനെ.  മാന്യമായ പെരുമാറ്റമാകണം പൊലീസിൻറെ മുഖമുദ്ര. 3-10-2021ൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശം. 

സർക്കുലറുകൾക്കും നിർദ്ദേശങ്ങൾക്കുമൊന്നും പഞ്ഞമില്ലെങ്കിലും കോടതി എത്ര വടിയെടുത്താലും  തെറിവിളിച്ച്, തൊഴിക്കുന്ന കാക്കി കീഴ്വഴക്കങ്ങൾക്ക് മാറ്റമില്ല. മൊബൈൽ മൊഷണം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി പിങ്ക് പൊലീസ് അവഹേളിച്ചതിൻറെയും പുതുവർഷത്തലേന്ന് മദ്യത്തിൻറെ ബിൽ ഇല്ലാത്തതിൻറെ പേരിൽ കോവളത്ത് വിദേശിയെ അപമാനിച്ചതിന്റേയും വിവാദം തീരും മുമ്പാണ് മാവേലി എക്സ്പ്രസ്സിലെ കൊടും ക്രൂരത.

ഇടതിൻറെ ജനകീയ പൊലീസ് നയത്തിന് ഇത്തരം സംഭവം ഭീഷണിയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ പറഞ്ഞു. ആഭ്യന്തരവകുപ്പ് നിരന്തരം പ്രതിക്കൂട്ടിലാകുമ്പോഴും കാനം ന്യായീകരിച്ചു. പ്രതിപക്ഷം മാത്രമല്ല സിപിഎം സമ്മേളനങ്ങളിലടക്കം മുഖ്യമന്ത്രിക്ക് കീഴിലെ ആഭ്യന്തരവകുപ്പിനെതിരെ ഉയരുന്നത് തുടർച്ചയായ വിമർശനങ്ങൾ. പക്ഷെ ഓരോ കേസും 'ഒറ്റപ്പെട്ട സംഭവ'മെന്ന് ആവർത്തിക്കുന്ന നേതാക്കളുടെ ന്യായീകരണത്തിന് വൈകാതെയുള്ള അടുത്ത ഒറ്റപ്പെട്ട സംഭവം വരെയാണ് ആയുസ്.



from Asianet News https://ift.tt/3sUumcu
via IFTTT

Covid restrictions in Saudi : കൊവിഡ് വ്യാപനം ശക്തം; സൗദിയില്‍ സിറ്റി ബസുകളില്‍ യാത്രക്ക് നിബന്ധന

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid)വ്യാപനം ശക്തമായതോടെ നഗരങ്ങളിലെ ബസ് സര്‍വീസുകളിലെ യാത്രക്കും നിബന്ധന. ബസ് സ്റ്റേഷനില്‍ നില്‍ക്കുമ്പോഴും ബസില്‍ കയറുമ്പോഴും മാസ്‌ക് ധരിക്കണം. 

ബസ് പാസായ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവര്‍ മാത്രമേ ബസില്‍ കയറാന്‍ പാടുള്ളൂ. അതല്ലാതെ ബസില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ കാര്‍ഡ് വാങ്ങരുത്. ബസ് സ്റ്റോപ്പില്‍ മാസ്‌കിട്ട് സാമൂഹിക അകലം പാലിച്ച് നില്‍ക്കണം. സ്‌മോക്കിംഗ് റൂം ഉപയോഗിക്കരുത്. രണ്ടു യാത്രക്കാര്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിടണം. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരിക്കാം. ബസിനുള്ളില്‍ മാസ്‌ക് ധരിക്കണം. 

ബസില്‍ കയറുന്നതിന് മുന്‍ ഭാഗത്തെയും ഇറങ്ങുന്നതിന് പിന്‍വശത്തെയും വാതിലുള്‍ ഉപയോഗിക്കണം. ബസിനുള്ളില്‍ ആരും നില്‍ക്കരുത്. കയറുമ്പോഴും ഇറങ്ങുമ്പോഴും തിരക്ക് ഉണ്ടാവരുത്. ബസിനുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കര്‍ ഒന്നര മീറ്റര്‍ പരിധിയില്‍ സ്ഥാപിക്കണമെന്നും സൗദി പൊതുജനാരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കി.

സൗദി അറേബ്യയ്‍ക്ക് നേരെ വീണ്ടും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയ്‍ക്ക് (Saudi Arabia) നേരെ യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi militia) ആക്രമണ ശ്രമം. രാജ്യത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ മൂന്ന് ആളില്ലാ വിമാനങ്ങള്‍ (booby trapped drones) സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. ദക്ഷിണ സൗദിയിലെ നഗരങ്ങളില്‍ (Southern cities of Saudi Arabia) ആക്രമണം നടത്താനായി സ്‍ഫോടക വസ്‍തുക്കള്‍ നിറച്ചവയായിരുന്നു ഈ ആളില്ലാ വിമാനങ്ങള്‍.

യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്നാണ് ഹൂതികള്‍ ആക്രമണം നടത്താനായി ഡ്രോണുകള്‍ അയച്ചതെന്ന് അറബ് സഖ്യസേന ട്വീറ്റ് ചെയ്‍തു. ആക്രമണ കേന്ദ്രത്തില്‍ തിരിച്ചടി നല്‍കാനായി കൂടുതല്‍ വിവരങ്ങള്‍ രഹസ്യാന്വേഷക സംഘം ശേഖരിക്കുകയാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. സന്‍ആ വിമാനത്താവളം തങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള കേന്ദ്രമായി ഹൂതികള്‍ ഉപയോഗിക്കുന്നുവെന്ന് സൗദി അറേബ്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

അതേസമയം സൗദി അറേബ്യയ്‍ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. യുഎഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ സൗദി അറേബ്യയ്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‍തുകൊണ്ട് പ്രസ്‍താവന പുറത്തിറക്കി. 



from Asianet News https://ift.tt/3mOFgwf
via IFTTT

Sunday, January 2, 2022

എയര്‍ടെല്‍, വി, ജിയോ എന്നിവ ഡിസ്നി+ഹോട്ട്സ്റ്റാര്‍ നല്‍കുന്ന കിടലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍ ഇങ്ങനെ

യര്‍ടെല്‍, ജിയോ, വി എന്നിവ താരിഫ് വര്‍ദ്ധനകള്‍ കാരണം കൂടുതല്‍ ചെലവേറിയതും അതിന്റെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം വരുന്ന സ്ട്രീമിംഗ് ആനുകൂല്യങ്ങളും കുറച്ചിട്ടുണ്ട്. പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചതിന് ശേഷവും, മൂന്ന് ടെലികോം കമ്പനികളും സ്ട്രീമിംഗ് ആനുകൂല്യങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റം വരുത്തി, അത് ഇപ്പോള്‍ ഡിസ്നി + ഹോട്ട്സ്റ്റാര്‍ ആനുകൂല്യം നല്‍കുന്നു. മൂന്ന് പ്ലാനുകള്‍ക്കും നാമമാത്രമായ വില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, അവയുടെ ആനുകൂല്യങ്ങള്‍ ചെറിയതോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രത്യേകമായി, ഡിസ്നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സ്ട്രീമിംഗ് സേവനത്തിന് പ്രതിവര്‍ഷം 499 രൂപയാണ് വില. മൂന്ന് ടെലികോം കമ്പനികളും 666 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

എയര്‍ടെല്‍ 599 രൂപ, വോഡഫോണ്‍ ഐഡിയ 601 രൂപ, ജിയോ 601 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍:

എയര്‍ടെല്‍ 599 രൂപ പ്രീപെയ്ഡ് പ്ലാന്‍: എയര്‍ടെല്ലിന്റെ 599 രൂപ പ്രീപെയ്ഡ് പ്ലാന്‍ ഡിസ്നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആനുകൂല്യത്തിന് സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നു. കൂടാതെ 28 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. ആപ്പ് വഴി റീചാര്‍ജ് ചെയ്താല്‍, ഈ പ്ലാന്‍ 549 രൂപയ്ക്ക് 50 രൂപ കിഴിവ് ഓഫറില്‍ ലഭിക്കുന്നു. ഈ പ്ലാന്‍ ഡിസ്നി + ഹോട്ട്സ്റ്റാര്‍ മൊബൈലിലേക്കുള്ള ആക്സസോടെയാണ് വരുന്നത്. ഇത് അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം 3ജിബി പ്രതിദിന ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നു.

ഡിസ്‌കൗണ്ട് കൂപ്പണ്‍ പ്രയോഗിക്കുമ്പോള്‍ പ്ലാന്‍ 549 രൂപയായി കുറയുന്നു. 2ജിബി പ്രതിദിന ഡാറ്റയിലേക്ക് ആക്സസ് നല്‍കുന്ന 56 ദിവസത്തെ വാലിഡിറ്റിയുള്ള 549 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെല്‍ പ്രത്യേകം നല്‍കുന്നു. ഈ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഇത് 4ജിബി ഡാറ്റ കൂപ്പണുകളിലേക്കും ആക്സസ് നല്‍കുന്നു.

ജിയോ 601 രൂപ പ്രീപെയ്ഡ് പ്ലാന്‍: ജിയോയുടെ 601 രൂപ പ്രീപെയ്ഡ് പ്ലാന്‍ 28 ദിവസത്തേക്ക് 3 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു. പ്രീപെയ്ഡ് പ്ലാന്‍ 6 ജിബി അധിക ഡാറ്റയിലേക്ക് ആക്സസ് നല്‍കുന്നു. ഇത് ജിയോ ആപ്പുകളിലേക്കും ഡിസ്നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആനുകൂല്യത്തിലേക്കും ആക്സസ് നല്‍കുന്നു.

വി 601 രൂപ പ്രീപെയ്ഡ് പ്ലാന്‍: വി-യില്‍ നിന്നുള്ള 601 രൂപ പ്രീപെയ്ഡ് പ്ലാന്‍ 3ജിബി പ്രതിദിന ഡാറ്റയും ഡിസ്‌നി + ഹോട്ട്സ്റ്റാറിലേക്കുള്ള ആക്സസിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും 601 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നു. രാത്രി മുഴുവന്‍ ബിംഗെ, വീക്കെന്‍ഡ് ഡാറ്റ റോള്‍ഓവര്‍ ആനുകൂല്യം, വി സിനിമകളും ടിവിയും ഉള്‍പ്പെടെയുള്ള അധിക ആനുകൂല്യങ്ങളിലേക്ക് പ്ലാന്‍ ആക്സസ് നല്‍കുന്നു.

666 രൂപ പ്രീപെയ്ഡ് പ്ലാന്‍ ഇങ്ങനെ

വോഡഫോണ്‍ ഐഡിയ 666 രൂപ പ്രീപെയ്ഡ് പ്ലാന്‍: ഈ പ്രീപെയ്ഡ് പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 1.5 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. 77 ദിവസത്തേക്ക് വി സിനിമകളിലേക്കും ടിവിയിലേക്കുമുള്ള ആക്സസിനൊപ്പം ഇത് വരുന്നു. ഈ പ്ലാനിന്റെ അധിക നേട്ടങ്ങളില്‍ രാത്രി മുഴുവന്‍ ബിംഗേ ആനുകൂല്യങ്ങള്‍, വീക്കെന്‍ഡ് ഡേറ്റ റോള്‍ ഓവര്‍ ആനുകൂല്യങ്ങള്‍, ഡേറ്റാ ഡിലൈറ്റ്‌സ് ഓഫര്‍ എന്നിവയിലേക്കുള്ള ആക്സസ് ഉള്‍പ്പെടുന്നു.

എയര്‍ടെല്‍ 666 രൂപ പ്രീപെയ്ഡ് പ്ലാന്‍: 77 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും നല്‍കുന്ന സമാനമായ പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെല്‍ ഇപ്പോള്‍ അവതരിപ്പിച്ചു. ഈ പ്ലാനിന്റെ അധിക നേട്ടങ്ങളില്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍, അപ്പോളോ 24 | ആക്‌സസ് ഉള്‍പ്പെടുന്നു 7 സര്‍ക്കിള്‍, ഷാ അക്കാദമിയില്‍ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഫാസ്ടാഗില്‍ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂണുകള്‍, വിങ്ക് മ്യൂസിക് എന്നിവയുമുണ്ട്



from Asianet News https://ift.tt/3pL1vVN
via IFTTT

EPL : ചെല്‍സിയും ലിവര്‍പൂളം രണ്ട് ഗോള്‍ വീതമടിച്ച് പിരിഞ്ഞു; ബ്രൈറ്റണും ബ്രെന്റ്‌ഫോര്‍ഡിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയിര്‍ ലീഗില്‍ (EPL) ചെല്‍സി- ലിവര്‍പൂള്‍ (Liverpool) കരുത്തരുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ ബ്രന്റ്‌ഫോര്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റണ്‍ വില്ലയെ മറികടന്നു. അതേസമയം ബ്രൈറ്റണ്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് എവര്‍ട്ടണെ തോല്‍പ്പിച്ചു.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. ലിവര്‍പൂള്‍ തുടക്കത്തിത്തില്‍ തന്നെ രണ്ട് ഗോളിന് മുന്നിലെത്തി. സാദിയോ മാനെ, മുഹമ്മദ സലാ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാതിയോ കൊവാചിച്ചിന്റെ ഒരു തകര്‍പ്പന്‍ വോളിയിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റിയാന്‍ പുലിസിച്ച് ചെല്‍സിയെ ഒപ്പമെത്തിച്ചു. എന്‍ഗോളോ കാന്റയാണ് ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പാതിയിയില്‍ ഇരുടീമുകളും രണ്ട് അവസരങ്ങള്‍ വീതമൊരുക്കി. എന്നാല്‍ ഗോള്‍ കീപ്പറുടെ ഉശിരന്‍ പ്രകടനം ഗോള്‍ അകറ്റിനിര്‍ത്തി. 21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെല്‍സി 43 പോയിന്റുമായി രണ്ടാമതാണ്. ഒരു മത്സരം കുറവ് കളിച്ച ലിവര്‍പൂള്‍ 42 പോയിന്റോടെ മൂന്നാം സ്ഥാനത്തും. 

ബ്രെന്റ്‌ഫോര്‍ഡിനെതിരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് സ്റ്റീവന്‍ ജെറാഡിന്റെ ആസ്റ്റണ്‍ വില്ല പരാജയപ്പെട്ടത്. 16-ാം മിനിറ്റില്‍ ഡാനി ഇങ്‌സിലൂടെ വില്ല മുന്നിലെത്തി. എന്നാല്‍ 41-ാം മിനിറ്റില്‍ യോനെ വിസ്സയിലൂടെ ബ്രന്റ്‌ഫോര്‍ഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. 83-ാം മിനിറ്റില്‍ റോറ്‌സ്ലേവ് റാസ്മുസ്സന്‍ ടീമിന് വിജയം സമ്മാനിച്ചു. 

എവര്‍ട്ടണെതിരെ അലക്‌സിസ് മാക് അലിസ്റ്ററുടെ ഇരട്ട ഗോളാണ് ബ്രൈറ്റണ് ജയമൊരുക്കിയത്. ഡാന്‍ ബേണ്‍ ഒരു ഗോള്‍ നേടി. ആന്റണി ഗോര്‍ഡനാണ് എവര്‍ട്ടണിന്റെ രണ്ട് ഗോളും നേടിയത്. 



from Asianet News https://ift.tt/3ELDQZS
via IFTTT

കേരള ബാർ കൗൺസിൽ യോഗത്തിൽ നിന്ന് ഒരു വിഭാഗം അഭിഭാഷകർ ഇറങ്ങിപ്പോയി

കൊച്ചി: കൊച്ചിയിൽ നടന്ന കേരള ബാർ കൗൺസിൽ യോഗത്തിൽ നിന്ന് ഒരു വിഭാഗം അഭിഭാഷകർ ഇറങ്ങിപ്പോയി. ബാർ കൗൺസിൽ അഴിമതി സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽപോകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

ഇന്ന് ചേർന്ന യോഗത്തിൽ അഡ്വക്കറ്റ് മുഹമ്മദ് ഷാ അടക്കമുള്ളവർ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയെങ്കിലും ഭാരവാഹികൾ ഇത് ചർച്ചയ്ക്കെടുത്തില്ല. ബാർ കൗൺസിലിലെ ഏഴര കോടി രൂപയുടെ അഴിമതിയാണ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിലെ വിജിലൻസ് അന്വേഷണത്തിന് എതിരായ ഹർജിയിലായിരുന്നു ഉത്തരവ്.
 



from Asianet News https://ift.tt/3zhfk1o
via IFTTT

പക്രംതളം ചുരത്തിന് മുകളില്‍വച്ച് കത്തിനശിച്ച വാഹനങ്ങൾ ഇതുവരെ മാറ്റിയില്ലെന്ന് പരാതി

കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരത്തിന് മുകളില്‍വച്ച് കത്തിനശിച്ച വാഹനങ്ങൾ ഇതുവരെ മാറ്റിയില്ലെന്ന് പരാതി. ഒരാഴ്ച മുന്‍പ് യാത്രക്കിടെ കത്തിനശിച്ച ട്രാവലറും, നേരത്തെ കത്തിയ രണ്ട് കാറുകളും ഇപ്പോഴും റോഡരികില്‍ തന്നെയാണുള്ളത്. ഇത് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് ബുദ്ദിമുട്ടുണ്ടാക്കുന്നുവെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. 

തൊട്ടിൽപാലം - വയനാട് ചുരം റോഡിൽ ഓട്ടത്തിനിടയിൽ ഡിസംബര്‍ 24നാണ് ടെമ്പോ ട്രാവലറിൽ തീപിടിത്തം ഉണ്ടായത്. പെട്ടെന്നു വണ്ടി നിറുത്തി ചാടിയിറങ്ങാനായതുകൊണ്ടു ഇരുപതിലേറെ യാത്രക്കാരും ഡ്രൈവറും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. തീയണക്കാൻ നാട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വാഹനം ഏതാണ്ടു പൂർണമായി കത്തിനശിച്ചു. ചേലക്കാട് നിന്നു ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇലക്‌ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണം എന്നാണ് പ്രാഥമിക നിഗമനം. പക്രംതളം ചുരത്തിൽ ഡിസംബര്‍ 24 ഉച്ചയോടെയാണ് സംഭവം നടന്നത്. കൂരാച്ചുണ്ടിൽ നിന്ന് വെള്ളമുണ്ടയിലെ മരണവീട്ടിലേക്ക് തിരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ചെറിയ കുമ്പളം സ്വദേശിയുടേതാണ് വാഹനം.

ചുരം കയറ്റത്തിനിടെ ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടതോടെ തന്നെ ഡ്രൈവർ പെട്ടെന്നു വാഹനം വഴിയോരത്തേക്ക് ഒതുക്കിനിറുത്തി. യാത്രക്കാർ ഇറങ്ങിത്തീരുമ്പോഴേക്കും മുൻവശത്ത് നിന്ന് തീ ആളിപ്പടരുകയായിരുന്നു. ഏതാണ്ട് 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥൻ പറഞ്ഞു. ചുരം റോഡിൽ രണ്ടു മാസത്തിനിടെ പത്താംവളവിലും പക്രംതളം പാലത്തിനടുത്ത് വച്ചുമായി രണ്ടു വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു.



from Asianet News https://ift.tt/3zgJORn
via IFTTT

Pettah murder : അനീഷ് ജോര്‍ജ് കൊലപാതകം; പൊലീസ് കസ്റ്റഡിക്ക് അപേക്ഷ നല്‍കും

പേട്ടയിൽ 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമൺ ലാലനെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. സൈമൺ ലാലനെ കൊല നടന്ന വീട്ടിൽകൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മകളെ കാണാനെത്തിയ സുഹൃത്തിനെ സൈമൺ ലാലൻ കുത്തിക്കൊന്നത്. കള്ളനെന്ന് കരുതിയാണ് കൊല ചെയ്തെന്നായിരുന്നു സൈമൺ ലാലൻ ആദ്യം പറഞ്ഞതെങ്കിലും ബോധപൂ‍ർവ്വമാണ് കൃത്യം ചെയ്തതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.

മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ആണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. 

സൈമൺ ലാലന്റെ ഭാര്യ പുലർച്ചെ തങ്ങളെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. 'മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണ്. ആ കോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വന്നതോടെ മകനെ അന്വേഷിച്ചു. അപ്പോഴാണ് മകൻ വീട്ടിലില്ലെന്ന വിവരം മനസിലായത്'. അതോടെ സൈമണിന്റെ ഭാര്യയെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ അനീഷിനെ കുറിച്ച്  കൃത്യമായി മറുപടി അവർ നൽകിയില്ലെന്നും പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുവാനാണ് ആവശ്യപ്പെട്ടതെന്നും മാതാപിതാക്കൾ വ്യക്തമാക്കി. 

പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് അനീഷ് ജോർജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസിൽ കീഴടങ്ങിയ സൈമണ്‍ ലാലൻ ആദ്യം മൊഴി നല്കിയത്. ഈ മൊഴി കളവാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അനീഷ് ജോർജ്ജും സൈമന്റെ മകളുമായിവർഷങ്ങളായി അടുപ്പമുണ്ട്. അനീഷിനെ സൈമണ്‍ലാലക്ക് മുൻപരിചയമുണ്ടായിരുന്നു. അനീഷ് ഈ വീട്ടിൽ വരാറുണ്ടെന്ന് സംശയം തോന്നിയ സൈമണ്‍ ജാഗ്രതയിലായിരുന്നു. പലർച്ചെ മകളുടെ മുറിയിൽ നിന്നും സംസാരം കേട്ടപ്പോള്‍ സൈമണ്‍ വാതിൽ ചവിട്ടി തുറന്നു. മുറിയിൽ അനീഷിനെ കണ്ട സൈമണ്‍ പ്രകോപിതനായി. ആക്രമിക്കരുതെന്ന ഭാര്യയും രണ്ടു പെണ്‍കുട്ടികളും കരഞ്ഞു പറഞ്ഞുവെങ്കിലും കത്തികൊണ്ട് നെഞ്ചിലും മുതുകിലും കുത്തിയെന്ന് പേട്ട പൊലീസ് പറയുന്നു. 



from Asianet News https://ift.tt/32NQHxf
via IFTTT

ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാലടി: കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റോയൽ ബേക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. പേരാന്പ്ര സ്വദേശിയാണ്. ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് രാവിലെയാണ് മൃതദേഹം കണ്ടത്. ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണപ്പെട്ടത്. കാലടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)



from Asianet News https://ift.tt/3EMA6qQ
via IFTTT

Saturday, January 1, 2022

Urinary Infection : മൂത്രാശയ അണുബാധ വരാതിരിക്കാന്‍ കിടപ്പറയിലും ശ്രദ്ധ വേണം...

വളരെയധികം ശാരീരിക- മാനസിക വിഷമതകള്‍ സൃഷ്ടിക്കുന്നൊരു രോഗമാണ് മൂത്രാശയ അണുബാധ ( Urinary Tract Infection ) . പല കാരണങ്ങള്‍ കൊണ്ടും ഇത് വരാം. എന്നാല്‍ ജീവിതരീതികളിലെ പ്രശ്‌നങ്ങള്‍ ( Lifestyle ) കൊണ്ടാണ് മിക്കവരിലും മൂത്രാശയ അണുബാധയുണ്ടാകുന്നത്. 

ഡയറ്റുമായും മറ്റ് കാര്യങ്ങളുമായെല്ലാം ഇതിന് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടാകാറുണ്ട്. അത്തരത്തില്‍ മൂത്രാശ അണുബാധയിലേക്ക് നയിച്ചേക്കാവുന്ന ചില കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആവശ്യത്തിന് വെള്ളം ശരീരത്തിലെത്താതിരിക്കുന്നതാണ് മൂത്രാശയ അണുബാധയ്ക്ക് ഇടയാക്കുന്ന ഏറ്റവും വലിയ കാരണം. അതുകൊണ്ട് തന്നെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ എപ്പോഴും കരുതല്‍ വേണം. 

രണ്ട്...

ഒരുപാട് ഇറുകിയ അടിവസ്ത്രം ധരിക്കുന്നതും മൂത്രാശയ അണുബാധയ്ക്ക് ഇടയാക്കാം. മിക്കപ്പോഴും അധികപേരും ശ്രദ്ധിക്കാനിടയില്ലാത്തൊരു കാര്യമാണിത്. 

അത്യാവശ്യം അയവുള്ള കോട്ടണ്‍ അടിവസ്ത്രങ്ങളാണ് ഉപയോഗിക്കാന്‍ ഏറ്റവും ഉചിതം. 

മൂന്ന്...

ബാത്ത്‌റൂമില്‍ പോയതിന് ശേഷം സ്വകാര്യഭാഗങ്ങള്‍ തുടയ്ക്കുമ്പോള്‍ വിപരീതദിശയിലേക്ക് അമര്‍ത്തി തുടയ്ക്കരുത്. ഇത് സ്വകാര്യഭാഗങ്ങളില്‍ ബാക്ടീരിയല്‍ ബാധ വരുന്നതിന് ഇടയാക്കും. ഇതും പിന്നീട് മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. 

നാല്...

മൂത്രാശയ അണുബാധയുടെ കാര്യം പറയുമ്പോള്‍ കിടപ്പറയിലും ചിലത് ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനമാണ് സംഭോഗത്തിന് ശേഷം മൂത്രമൊഴിക്കുന്നത്. സംഭോഗത്തിന് ശേഷം മൂത്രാശയം ഒഴിച്ചിട്ടില്ലെങ്കിലും അണബാധയ്ക്കുള്ള സാധ്യതയുണ്ട്. 

അഞ്ച്...

ദീര്‍ഘനേരത്തേക്ക് മൂത്രം പിടിച്ചുവയ്ക്കുന്നതും മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. 

സ്ത്രീകളിലാണ് ഇക്കാരണം മൂലം അധികവും മൂത്രാശയ അണുബാധയുണ്ടാകാറ്. 

ആറ്...

മറ്റ് ചില ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയും ഭാഗമായും ഒരാളില്‍ മൂത്രാശയ അണുബാധയുണ്ടാകാം. ഉദാ: പ്രമേഹം, ആര്‍ത്തവവിരാമം.

Also Read:- സെക്‌സ് അഡിക്ഷൻ : ജീവിതം ദുസ്സഹമാക്കുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ



from Asianet News https://ift.tt/3FN6N92
via IFTTT

Heavy Rain in Oman : ഒമാനില്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മൂന്ന് പേരെ സിവില്‍ ഡിഫന്‍സ് സേന രക്ഷപ്പെടുത്തി. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മഴമൂലം വാദിയില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപെട്ടവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്.

ബര്‍ഖാ വിലായത്തിലെ വാദി അല്‍-സലാഹ കുടുങ്ങിയ മൂന്ന് പേരെയാണ് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സേനയുടെ  ഇടപെടലിലൂടെ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബുധനാഴ്ച വരെ  മഴ തുടരുമെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഒമാനില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം ഗവണറേറ്റ്, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്‌കറ്റ്, തെക്കന്‍  അല്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ബറേമി,ദാഖിലിയ, ദാഹിരാ എന്നീ മേഖലകളില്‍ ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുവാനും കടല്‍ പ്രക്ഷുബ്ധമാകുവാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 



from Asianet News https://ift.tt/32UpDfW
via IFTTT

Mark Antony movie : 'മാര്‍ക് ആന്‍റണി'; പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രവുമായി വിശാല്‍

വിശാലിനെ (Vishal) നായകനാക്കി ആധിക് രവിചന്ദ്രന്‍ (Adhik Ravichandran) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിനു പുറനെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്‍റെ പേര് 'മാര്‍ക് ആന്‍റണി' (Mark Antony) എന്നാണ്. ടൈറ്റില്‍ ലുക്ക് ഉള്‍പ്പെടെയാണ് പുതുവര്‍ഷദിനത്തിലെ പ്രഖ്യാപനം. വിശാലിന്‍റെ കരിയറിലെ 33-ാം ചിത്രമാണിത്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

എസ് ജെ സൂര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. രജനീകാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷയില്‍ രഘുവരന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നാണ് ചിത്രത്തിന് മാര്‍ക് ആന്‍റണി എന്ന പേര് കണ്ടെത്തിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിശാലിന്‍റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം 'എനിമി'യുടെ നിര്‍മ്മാണവും ഈ ബാനര്‍ ആയിരുന്നു.

ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. വീരമെ വാഗൈ സൂഡും, ലാത്തി, തുപ്പരിവാളന്‍ 2 എന്നിവയാണ് വിശാലിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.



from Asianet News https://ift.tt/3HviAtc
via IFTTT

Police detain criminals :പുതുവത്സരാഘോഷം: എറണാകുളം റൂറൽ ജില്ലയിലെ പരിശോധനയിൽ 171 പേർ കരുതൽ തടങ്കലിലായി

കൊച്ചി: പുതുവത്സരാഘോഷത്തോടനുന്ധിച്ച് (New Year celebration ) എറണാകുളം (Ernakulam) റൂറൽ ജില്ലയില്‍ നടന്ന  പ്രത്യേക പരിശോധനയിൽ 171 പേർ കരുതൽ തടങ്കലിലായി. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഗുണ്ടകളും മയക്കുമരുന്ന് കടത്തുകാരും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരുമടക്കം പിടിയിലായത്. 

അഞ്ച് സബ്ബ് ഡിവിഷനുകളിൽ ആലുവയിൽ നിന്നും പെരുമ്പാവൂരിൽ നിന്നുമാണ് കൂടുതൽ പേർ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായത്. പുതുവത്സരാഘോഷ പരിപാടികൾ നിയന്ത്രിക്കാൻ 1500 ലേറെ പൊലീസുകാരെയാണ് റൂറൽ ജില്ലയിൽ നിയോഗിച്ചിരുന്നത്.

കൊല്ലത്ത് ഏഴ് വയസുകാരനായ മകന്റെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.കടയ്ക്കൽ കോട്ടപ്പുറം മേടയിൽ സ്വദേശിനി ജിൻസിയെന്ന ഇരുപത്തി ഏഴ് കാരിയാണ് കൊല്ലപ്പെട്ടത്. 

പാരിപ്പള്ളിയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് ജിൻസി. വൈകിട്ട് ജോലി കഴിഞ്ഞ് കോട്ടപ്പുറത്തെ വീട്ടിൽ ജീൻസിയെത്തുമ്പോൾ ഭർത്താവ് ദീപു വീട്ടിലുണ്ടായിരുന്നു. ഒരു മാസമായി അകന്നു കഴിയുന്ന ദീപുവും ജിൻസിയും തമ്മിൽ വീണ്ടും വാക്കു തർക്കമുണ്ടായി. പ്രകോപിതനായ ദീപു വെട്ടുകത്തി കൊണ്ട് ജിൻസിയെ തലയിൽ വെട്ടി. തടസം പിടിക്കാൻ ശ്രമിച്ച ഏഴു വയസുകാരൻ മകനെ ദീപു എടുത്തെറിഞ്ഞു.

പേടിച്ചോടിയ കുട്ടി നാട്ടുകാരെ വിളിച്ചു കൊണ്ടു വന്നാണ് പരുക്കേറ്റു കിടന്ന ജിൻസിയെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഭാര്യയോടുളള സംശയത്തിന്റെ പേരിലാണ് ദീപു നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നത്. ഏഴു വയസുകാരൻ മകനു പുറമേ അഞ്ചു വയസുള്ള മകളും ദീപു ജിൻസി ദമ്പതികൾക്കുണ്ട്. സംഭവം നടക്കുമ്പോൾ ദീപുവിന്റെ വീട്ടിലായിരുന്നു ഇളയ കുട്ടി. ദീപു പൊലീസ് കസ്റ്റഡിയിലാണ്.



from Asianet News https://ift.tt/3qYhwaD
via IFTTT

D.Litt Controversy : 'പ്രതിപക്ഷനേതാവിനെ കൂടി മന്ത്രിസഭയിലെടുക്കൂ'; വി ഡി സതീശനെ പരിഹസിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാഷ്ട്രപതിയെ (President) അപമാനിക്കുന്ന നടപടി കേരളത്തിൽ നിന്നുണ്ടായത് കേരളം ചർച്ച ചെയ്യണമെന്ന് കെ സുരേന്ദ്രൻ (K Surendran). മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് വിശദീകരിക്കണം. ദളിതനായ രാഷ്ട്രപതിയെ അപമാനിച്ചുവെന്നും ഗൗരവമായ വിഷയമാണതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഗവർണറെ ആരാണ് അപമാനിച്ചതെന്ന് ചോദിച്ച കെ സുരേന്ദ്രൻ മുഖ്യമന്ത്രിയൊന്നും പറയുന്നില്ലെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് വേണ്ടി വി ഡി സതീശനാണ് സംസാരിക്കുന്നത്. സതീശൻ ഗവർണറെ വിമർശിക്കുന്നു. സതീശനെയും മന്ത്രിസഭയിലെടുക്കണം.  എകെജി സെൻ്ററിൽ നിന്നാണോ സതീശന് ചെലവിന് കിട്ടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. 

Read More: ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കില്‍ തെറ്റ്, അധികാരമില്ല, കടന്നാക്രമിച്ച് സതീശന്‍

രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് കൊടുക്കുന്നത് സംബന്ധിച്ച് ഒരു വിവാദവും ഉണ്ടാകരുത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സിപിഎം ഇടപെടുന്നുണ്ട്.  മുഖ്യമന്ത്രി അഭിപ്രായം പറയണമെന്നും രാഷ്ട്രപതി കക്ഷിയാകുന്ന പ്രശ്നമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ചാൻസലർ പദവി ഒഴിയണം എന്നതിൽ ജനങ്ങളിൽ രണ്ടഭിപ്രായമുണ്ട്. ഗവർണർ റെസിഡൻ്റ് കളിക്കേണ്ട എന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന നാടാണിത്.

Read More: സർക്കാരിനെ വിട്ട് ഗവർണർക്കെതിരെ വിഡി, രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി

പോത്തിനോട് വേദമോദിയിട്ട് കാര്യമുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. കെ റെയിൽ പരിസ്ഥിതി ആഘാത പഠനം ഇപ്പോഴെന്തിന് നടത്തുന്നു? സുതാര്യമായ പദ്ധതിയാണെങ്കിൽ ജനങ്ങൾ അംഗീകരിക്കും. പച്ചക്കൊടി കാണിക്കരുത് എന്ന് കേന്ദ്രത്തോട് സംസ്ഥാന ബിജെപി നേരത്തെ തന്നെ അറിയിച്ചതാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. 

രാഷ്ട്രപതിക്ക് ഡി ലിറ്റ് (D Litt Controversy)  നിഷേധിച്ചുവെന്ന വിവാദത്തിൽ സർക്കാരിനെതിരായ ചെന്നിത്തലയുടെ ആക്ഷേപം ഏറ്റെടുക്കാതെ ഗവർണറെ കടന്നാക്രമിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണര്‍ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും വി ഡി സതീശൻ പറഞ്ഞു. ഗവർണറോടും സർക്കാരിനോടും ചോദ്യങ്ങൾ ഉണ്ടെങ്കിലും ഡി ലിറ്റ് വിവാദം ചെന്നിത്തല തുറന്ന് വിട്ടത് സർക്കാരിനെ വെട്ടിലാക്കാനായിരുന്നു. രാഷ്ട്രപതിയെ സംസ്ഥാന സർക്കാർ ഇടപെട്ട് അപമാനിച്ചെന്ന രീതിയിൽ ചർച്ചകൾ മുറുകുമ്പോഴാണ് വിമർശനം വി ഡി സതീശൻ ഗവർണറിലേക്ക് തിരിച്ചത്.

സർക്കാരിനെ വിട്ട് ഗവർണറെ സതീശൻ കടന്നാക്രമിച്ചതോടെ ചെന്നിത്തല വെട്ടിലായി. ഒപ്പം പ്രതിപക്ഷത്തെ അനൈക്യം പ്രകടമായി. ഡി ലിറ്റ് വിവാദം ശക്തമാകുന്നത് സർക്കാരിന് രാഷ്ട്രീയനേട്ടമാകുമെന്നതിനാലാണ് സതീശൻ ഗവർണറെ ലക്ഷ്യമിട്ടത്. ഡി ലിറ്റ് പ്രധാന വിഷയമായാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെൽ മുങ്ങിപ്പോകും. രാഷ്ട്രപതിയുടെ പേരിൽ സംസ്ഥാന സർക്കാർ-ബിജെപി പോര് കടുത്താൽ കോൺഗ്രസിന് റോളില്ലാതാകുമെന്നും കണ്ടാണ് ഗവർണറെ സതീശൻ വിമർശിച്ചത്. പ്രശ്നമെന്താണെന്ന് ഗവർണര്‍ വെളിപ്പെടുത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ദളിതനായ രാഷ്ടപ്രതിയെ സർക്കാർ അപമാനിച്ചുവെന്നാണ് ബിജെപി വിമർശനം. പ്രശ്‍നം ഗവർണര്‍ തുറന്ന് പറഞ്ഞാൽ രാഷ്ട്രീയമായി തിരിച്ചടിക്കാനാണ് സിപിഎം നീക്കം. ഗവർണര്‍ക്ക് മേൽ ബാഹ്യസമ്മർദ്ദമെന്ന പാർട്ടി നിലപാട് ഇതുവഴി ഒന്നുകൂടി ആവർത്തിക്കാനാണ് ശ്രമം. വിവാദം മുറുകുമ്പോൾ ഗവർണര്‍ തന്നെ കൂടുതൽ കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നാണ് സൂചന.



from Asianet News https://ift.tt/3JvXWux
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............