മസ്‌കറ്റ്: വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മൂന്ന് പേരെ സിവില്‍ ഡിഫന്‍സ് സേന രക്ഷപ്പെടുത്തി. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മഴമൂലം വാദിയില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപെട്ടവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്.
ബര്‍ഖാ വിലായത്തിലെ വാദി അല്‍-സലാഹ കുടുങ്ങിയ മൂന്ന് പേരെയാണ് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സേനയുടെ ഇടപെടലിലൂടെ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
تمكنت فرق الإنقاذ بمحافظة #جنوب_الباطنة من إنقاذ (3) أشخاص إثر احتجازهم بمجرى وادي السلاحة بولاية #بركاء ، وهم بصحة جيدة.#هيئة_الدفاع_المدني_والإسعاف pic.twitter.com/Q9y6uvTVHo
— الدفاع المدني والإسعاف - عُمان (@CDAA_OMAN) January 1, 2022
ഒമാനില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം ഗവണറേറ്റ്, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്‌കറ്റ്, തെക്കന്‍ അല്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ബറേമി,ദാഖിലിയ, ദാഹിരാ എന്നീ മേഖലകളില്‍ ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുവാനും കടല്‍ പ്രക്ഷുബ്ധമാകുവാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
from Asianet News https://ift.tt/32UpDfW
via IFTTT
No comments:
Post a Comment