സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (South Africa) ടെസ്റ്റില്‍ ഇന്ത്യക്ക് തുണയായത് കെ എല്‍ രാഹുലിന്റെ (KL Rahul) സെഞ്ചുറിയായിരുന്നു. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറിയാണ് താരം നേടിയത്. 122 റണ്‍സോടെ രാഹുല്‍ ക്രീസിലുണ്ട്. പരിക്ക് കാരണം രാഹുലിന് ന്യൂസിലന്‍ഡിനെതിരായ (New Zealand) ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. തിരിച്ചുവരവില്‍ താരം സെഞ്ചുറിയും നേടി.
രാഹുലിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്രയും വസിം ജാഫറും. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈദഗ്ധ്യമുള്ള ബാറ്ററാണ് രാഹുലെന്നാന്നാണ് ചോപ്രയുടെ അഭിപ്രായം. ട്വിറ്ററിലാണ് കമന്റേറ്റര്‍കുടിയായ ചോപ്ര ഇക്കാര്യം കുറിച്ചിട്ടത്. പര്യടനം നടത്തിയ എല്ലാ രാജ്യത്തും സെഞ്ചുറി നേടിയെന്നതാണ് മറ്റുള്ള താരങ്ങളില്‍ നിന്ന് രാഹുലിനെ വേറിട്ടുനിര്‍ത്തുന്നതെന്നും ചോപ്ര പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ക്ലബിലേക്കു സ്വാഗതം എന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്. രാഹുലിന്റെ സെഞ്ചുറിക്കു മുമ്പ് ജാഫര്‍ മാത്രമാണ് ഓപ്പണറായി ദക്ഷിണാഫ്രിക്കയ്‌ക്കെിരെ സെഞ്ചുറി നേടിയത്.
സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ രണ്ടാംദിനം പന്തെറിയാന്‍ സാധിച്ചിരുന്നില്ല. മഴയെ തുടര്‍ന്ന് രണ്ടാം ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.
from Asianet News https://ift.tt/3qulmrG
via IFTTT
No comments:
Post a Comment