ദോഹ: ഖത്തറില്‍(Qatar) കൊവിഡ് (covid)നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമാക്കുന്നു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസ്സായ പൊതുസ്ഥലങ്ങളിലും ഇനി മുതല്‍ മാസ്‌ക് (mask)നിര്‍ബന്ധമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
പ്രദര്‍ശനങ്ങള്‍, വിവിധ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ തുറസ്സായ പൊതുസ്ഥലങ്ങളില്‍ നടത്തുകയാണെങ്കില്‍ പരമാവധി പ്രവര്‍ത്തനശേഷി 75 ശതമാനമായിരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. ഇതില്‍ പങ്കെടുക്കുന്ന 90 ശതമാനം പേരും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍, ഭാഗികമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവര്‍ പിസിആര്‍ പരിശോധന അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടാകണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ എല്ലാ പരിപാടികളും പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും നടത്താവൂ. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും.
അബുദാബിയില്‍ പ്രവേശിക്കാനുള്ള പുതിയ നിബന്ധനകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍
അബുദാബി: യുഎഇയിലെ (UAE) മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ (Abu dhabi entry requirements) മാറ്റം വരുത്തിയത് വ്യാഴാഴ്ച(ഡിസംബര്‍ 30) മുതല്‍ പ്രാബല്യത്തില്‍ വരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധ വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്.
മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നവരെ നിലവില്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‌കാനിങിന് വിധേയമാക്കുന്നുണ്ട്. ഇത് തുടരും. കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താനാണ് അതിര്‍ത്തികളിലെ ഇ.ഡി.ഇ സ്‌കാനിങ്. ഇതില്‍ പോസിറ്റീവാകുന്നവര്‍ക്ക് അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള ടെസ്റ്റിങ് കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും കൊവിഡ് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
from Asianet News https://ift.tt/3ez6OBr
via IFTTT
No comments:
Post a Comment