കോഴിക്കോട്: മാറാട് പൊലീസ് (Marad Police) സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിൽ (Goons) ഉൾപ്പെട്ട ഒരാൾ അറസ്റ്റിൽ (Arrest). കഴിഞ്ഞ 28ന് രാത്രി 11ന് ഗോതീശ്വരം ബീച്ചിൽ വെച്ച് മാറാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ എം സി ഹരീഷിനെയും പട്രോളിങ് ഡ്യൂട്ടിയിൽ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാർ (49)നെയാണ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ മാറാട് ഇൻസ്പക്ടർ രാജേഷ് കുമാറിന്റെ നേതൃത്തത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
സ്റ്റേഷനിലെ എസ്ഐമാരായ ഹരീഷ്, ശശികുമാർ, എഎസ്ഐ. ശൈലേന്ദ്രൻ, സിപിഒമാരായ സപ്ത സ്വരൂപ്, ജാങ്കിഷ്, ഷിനോജ്, ധന്യശ്രീ, സ്ട്രൈക്കർ ഫോഴ്സും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ചെയ്ത് കൊയിലാണ്ടി സ്പെഷൽ സബ്ബ് ജയിലിലേക്ക് മാറ്റി. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഗ്രില്ല് തകര്‍ത്തു, വാതിലില്‍ ഇടിച്ചു; പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ച് കാട്ടാനക്കൂട്ടം
പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. പൊലീസ് സ്റ്റേഷന്റെ ഗ്രില്ലുകൾ കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആനകള്‍ പൊലീസ് സ്റ്റേഷന്‍റെ ഗ്രില്ല് തകർത്തു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
രാത്രി പത്തരയോടെയാണ് പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ കാട്ടാനക്കൂട്ടം എത്തിയത്. ഒരു തള്ളയാനയും കുട്ടിയാനയുമാണ് സ്റ്റേഷൻ പരിസരത്ത് എത്തിയത്. ആദ്യം സ്റ്റേഷന് ചുറ്റും കറങ്ങി നടന്ന ആനകൾ വാതിലുകളിലും മറ്റും ഇടിക്കുകയും പിന്നീട് മുൻ വശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷന് അകത്തായിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.
from Asianet News https://ift.tt/32uKMgZ
via IFTTT
No comments:
Post a Comment