മലയാളത്തില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഒന്നായ 'മിന്നല്‍ മുരളി'ക്ക് (Minnal Murali) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനൊ തോമസ് നായകനായ ചിത്രത്തില്‍ അജു വര്‍ഗീസും (Aju Varghese) ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. 'ജേസണ്‍' എന്ന നായക കഥാപാത്രത്തിന്റെ അളിയനായിട്ടാണ് അജു വര്‍ഗീസ് അഭിനയിച്ചിരിക്കുന്നത്. ഇപോഴിതാ അജു വര്‍ഗീസ് ഒരു ട്രോള്‍ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
'മിഥുനം' എന്ന മോഹൻലാല്‍ ചിത്രത്തിലെ രംഗമാണ് ട്രോളില്‍. പണ്ട് വിനീതിന്റെയും നിവിന്റെയും ചിത്രങ്ങളില്‍ അവസരം ചോദിച്ചു, ഇപോള്‍ ബേസിലിന്റെയും ടൊവിനൊയുടെയും ചിത്രത്തില്‍ അവസരം ചോദിക്കുന്നുവെന്നാണ് ട്രോളില്‍ ഉദ്ദേശിക്കുന്നത്. 'മിഥുന'ത്തിലെ ഇന്നസെന്റ് ചെയ്‍ത കഥാപാത്രത്തെയാണ് അജു വര്‍ഗീസിനോട് ഉപമിക്കുന്നത്. 'ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ല' എന്ന് എഴുതിയാണ് അജു വര്‍ഗീസ് ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.
'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.
നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.
from Asianet News https://ift.tt/3HiZPZU
via IFTTT
No comments:
Post a Comment