റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 819 പുതിയ കൊവിഡ് (Covid)കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 239 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 556,236 ആയി. ആകെ രോഗമുക്തി കേസുകള്‍ 541,853 ആണ്. ആെക മരണസംഖ്യ 8,877 ആയി. ഇന്ന് രാജ്യത്ത് ആകെ 33,229,844 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 5,506 പേരില്‍ 54 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 50,850,262 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,014,971 എണ്ണം ആദ്യ ഡോസ് ആണ്. 23,177,069 എണ്ണം സെക്കന്‍ഡ് ഡോസും. 1,735,251 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,658,222 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 234, ജിദ്ദ 178, മക്ക 140, ദമ്മാം 35, ഹുഫൂഫ് 33, മദീന 26, തായിഫ് 17, ഖോബാര്‍ 14, ഖത്വീഫ് 9, മുബറസ് 8, റാബിഖ് 6, ദഹ്‌റാന്‍ 6, തബൂക്ക് 5, ബുറൈദ 5, അബഹ 5, ഖര്‍ജ് 5, ജീസാന്‍ 4, യാംബു 4, ഉനൈസ 4, തുവാല്‍ 3, അല്‍റസ് 3, മുസാഹ്മിയ 3, ശഖ്‌റ 3, മറ്റ് 14 ഇടങ്ങളില്‍ രണ്ടും 41 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍.
from Asianet News https://ift.tt/3JyBh0y
via IFTTT
No comments:
Post a Comment