എംഎല്‍എ മനസ് വച്ചാല്‍ പൊലീസ് (Police) ഉദ്യോഗസ്ഥരുടെ യൂണിഫോം നനയ്ക്കാനാവുമെന്ന പഞ്ചാബ് കോണ്‍ഗ്രസ് (Punjab Congress) നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന്‍റെ (Navjot Singh Sidhu) പരാമര്‍ശം വിവാദമാകുന്നു. പാര്‍ട്ടിയിലെ രണ്ട് അംഗങ്ങളെ പുകഴ്ത്തിക്കൊണ്ടുള്ള പഞ്ചാബ് കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശമാണ് പുതിയ വിവാദമായത്. പൊലീസുകാര്‍ക്കെതിരായ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുള്ളവരാണ് രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
ചണ്ഡിഗഡ് ഡിഎസ്പി ഡില്‍ഷെര്‍ സിംഗ് ചന്ദേല്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്‍റെ പേരില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ നോട്ടീസ് അയച്ചു. പരാമര്‍ശത്തെ അപലപിച്ച് ഒരു സബ് ഇന്‍സ്പെക്ടറും വീഡിയോ മെസേജ് അയച്ചിരിക്കുന്നു. അതേസമയം ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി റവ്നീത് സിംഗ് ബിട്ടു പൊലീസുകാരെ പ്രശംസിച്ചുകൊണ്ട് ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് കാലത്തെ പൊലീസുകാരുടെ സേവനത്തിനാണ് റവ്നീത് സിംഗ് ബിട്ടു പൊലീസുകാരെ പ്രശംസിച്ചത്. സുല്‍ത്താന്‍പൂര്‍ ലോധിയിലെ റാലിയിലാണ് നവ്‌ജ്യോത് സിംഗ് സിദ്ദു വിവാദ പരാമര്‍ശം നടത്തിയത്. ബട്ടാലയില്‍ ഞായറാഴ്ച നടന്ന പരിപാടിയിലും നവ്‌ജ്യോത് സിംഗ് സിദ്ദു ഈ പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു. നവ്തേജ് സിംഗ് ചീമയേയും, അശ്വനി ശേഖരിയേയും പ്രശംസിക്കാനായിരുന്നു നവ്‌ജ്യോത് സിംഗ് സിദ്ദുവിന്‍റെ വിവാദ പരാമര്‍ശം.
പരാമര്‍ശത്തേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ തിരക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ലെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു പ്രതികരിച്ചിരുന്നു. നവ്‌ജ്യോത് സിംഗ് സിദ്ദുവിന്‍റെ പരാമര്‍ശം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യൂണിഫോമിലുള്ള പൊലീസുകാരെ അപമാനിക്കുന്നതാണ് സിദ്ദുവിന്‍റെ പരാമര്‍ശമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞത്. പരാമര്‍ശത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുടേയും മൌനത്തെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ചോദ്യം ചെയ്തു. മുതിര്‍ന്ന നേതാവ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് നാണക്കേടാണെന്ന് ചണ്ഡിഗഡ് ഡിഎസ്പി പറയുന്നത്. നവ്‌ജ്യോത് സിംഗ് സിദ്ദുവിനേയും കുടുംബത്തേയും സംരക്ഷിക്കുന്ന ഇതേ പൊലീസിനെതിരെയാണ് പരാമര്‍ശമെന്നും ചണ്ഡിഗഡ് ഡിഎസ്പി പറഞ്ഞു. സുരക്ഷയില്ലാതെ ഓരു ഓട്ടോറിക്ഷക്കാരന്‍ പോലും ഇവരെ മതിക്കില്ലെന്നും ഡിഎസ്പി പറയുന്നു. പൊലീസ് സേനയുടെ അന്തസിനെ ഹനിക്കുന്നതാണ് പരാമര്‍ശമെന്നും പൊലീസ് പറയുന്നു.
അമരീന്ദർ വീട്ടിലിരുന്ന് മോദിയുടെ കാൽ നക്കുന്നു ; കടന്നാക്രമിച്ച് സിദ്ദു
ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ കടന്നാക്രമിച്ച് പഞ്ചാബ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു . പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോൾ മുൻ മുഖ്യമന്ത്രിയായ അമരീന്ദർ സിംഗ് വീട്ടിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ നക്കുകയാണെന്ന് സിദ്ദു തുറന്നടിച്ചു. അമരീന്ദർ സിംഗിനെ അഹങ്കാരിയായ രാജാവ് എന്നാണ് സിദ്ദു വിശേഷിപ്പിച്ചത്. ഒരിക്കൽ സിദ്ദുവിനായുള്ള വാതിലുകൾ അടഞ്ഞു എന്നാണ് ക്യാപ്റ്റൻ പറഞ്ഞത്. എന്നാൽ, ഇപ്പോൾ അയാൾ വീട്ടിലിരുന്ന് പ്രധാനമന്ത്രിയുടെ കാലുകൾ നക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു യോഗത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദറിനെതിരെ സിദ്ദു രൂക്ഷവിമര്‍ശനങ്ങൾ ഉന്നയിച്ചത്.
from Asianet News https://ift.tt/3z2e8ik
via IFTTT
No comments:
Post a Comment