കൊല്ലം: കൊല്ലത്ത് യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പൊക്കി. കൊല്ലം കോട്ടുക്കലിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മദ്യം നൽകാത്തതിന്‍റെ പേരിലാണ് പ്രതി യുവാവിന്‍റ് മുഖത്ത് ആസിഡൊഴിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ വിപിന്‍റെ ഒരു കണ്ണിന്‍റ് കാഴ്ചയ്ക്ക് സാരമായ തകരാറ് സംഭവിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കോട്ടുക്കൽ സ്വദേശികളായ വിപിനും മറ്റൊരു സുഹൃത്തും കൂടി ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിക്കുകയായിരുന്നു ഈ സമയം അതുവഴി വന്ന കോട്ടുക്കൽ ഉദയകുമാർ എന്ന യുവാവ് തനിക്കും മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മദ്യം നൽകാൻ വിപിനും സുഹൃത്തും തയാറായില്ല.
ഇതോടെ വീട്ടിലേക്ക് തിരിച്ചുപോയ ടാപ്പിംഗ് തൊഴിലാളിയായ ഉദയകുമാർ ഒരു ചെറിയ കുപ്പിയിൽ ആസിഡുമായി തിരിച്ചു വരികയും കൈയിലുണ്ടായിരുന്ന ആസിഡ് വിപിന്‍റെ മുഖത്ത് ഒഴിക്കുകയുമായിരുന്നു. വിപിന്‍നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കണ്ണിന്റെ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഉദയനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
from Asianet News https://ift.tt/3EwEVEG
via IFTTT
No comments:
Post a Comment