എല്ലുകള്‍ക്ക് കാഠിന്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് 'ഓസ്റ്റിയോപൊറോസിസ്' (osteoporosis). പുരുഷന്മാരെ അപേക്ഷിച്ച് ഓസ്റ്റിയോപൊറോസിസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലുണ്ടാകുന്നത് സ്ത്രീകളിലാണെന്ന് പോഷകാഹാര വിദഗ്ധയായ സ്വാതി കപൂർ പറഞ്ഞു.
30-കളുടെ തുടക്കത്തിൽ തന്നെ ഇന്ന് സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് രോഗാവസ്ഥ കണ്ട് വരുന്നു. മുമ്പൊക്കെ ഏകദേശം 50 വയസ് കഴിഞ്ഞവരിലാണ് ഈ രോഗം കണ്ട് വന്നിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. കാരണം, ആർത്തവവിരാമത്തോടെ ശരീരത്തിൽ ഈസ്ട്രജൻ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകുന്നു. ഇത് അസ്ഥികളുടെ ബലക്കുറവിന് കാരണമാകുന്നതായി സ്വാതി കപൂർ പറഞ്ഞു.
സാധാരണ അസ്ഥി രൂപീകരണത്തിന് ആവശ്യമായ രണ്ട് ധാതുക്കളാണ് കാൽസ്യവും ഫോസ്ഫേറ്റും. ആവശ്യത്തിന് കാൽസ്യം ലഭിക്കാതെ വരികയും ഭക്ഷണത്തിൽ നിന്ന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയാതെ വരികയും ചെയ്യുന്നത് അസ്ഥികളുടെ ഉൽപ്പാദനത്തെയും അസ്ഥികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
എല്ലുകളുടെ വളർച്ചയ്‌ക്കായി കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പഞ്ചസാര, സോഡ, ഉപ്പ്, കാപ്പി, മദ്യം തുടങ്ങിയവ ശരീരത്തിലെ അസ്ഥി ധാതുക്കൾ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. കാൽസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടം പാലുൽപ്പന്നങ്ങളാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമായ നാല് ഭക്ഷണങ്ങളെ കുറിച്ചറിയാം...
ഉപ്പ്...
ഉപ്പ് അമിതമായി കഴിക്കുന്നത് കാൽസ്യം നഷ്ടപ്പെടാൻ ഇടയാക്കും. ഒരു ദിവസം നിങ്ങൾക്ക് 2400 മില്ലിഗ്രാം സോഡിയം ആവശ്യമാണ്. നിങ്ങൾ ഭക്ഷണങ്ങളിൽ ഉപ്പ് വഴി സോഡിയം ലഭിക്കുന്നച് മാത്രമല്ല, ചില ഭക്ഷണങ്ങളിൽ സ്വാഭാവികമായും ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് അധികമായി ഉണ്ടാകാം. കാൽസ്യം നഷ്ടപ്പെടാതിരിക്കാൻ ഉപ്പ് മിതമായി കഴിക്കുക.
സോഡ...
മധുരമുള്ള ശീതളപാനീയങ്ങൾ ശരീരത്തിലെ കാൽസ്യം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. സോഡ പാനീയങ്ങളിലെ ഫോസ്‌ഫോറിക് ആസിഡ് കാൽസ്യം വേഗത്തിൽ നഷ്ടപ്പെടാൻ ഇടയാക്കും.
കഫീൻ...
100 മില്ലിഗ്രാമിൽ കൂടുതലുള്ള കഫീൻ ശരീരത്തിലെ കാൽസ്യം നഷ്ടപ്പെടാൻ കാരണമാകും. കാപ്പിയിലൂടെ മാത്രമല്ല, ചില ഐസ്ഡ് ടീ, എനർജി ഡ്രിങ്കുകൾ, മറ്റ് പാനീയങ്ങൾ എന്നിവയിലൂടെയും കഫീൻ ശരീരത്തിലെത്തുന്നു.
മദ്യം...
മദ്യം ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് തടയുകയും അസ്ഥികളുടെ നിർമ്മാണ ധാതുക്കൾ ശരിയായി ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു.
from Asianet News https://ift.tt/3ECBiNM
via IFTTT
No comments:
Post a Comment