ഇലക്ട്രിക് റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയിൽ നിന്ന് 3,500 XPRES-T EV യൂണിറ്റുകൾക്ക് ഓർഡർ ലഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് (Tata Motors) അറിയിച്ചു. യൂണിറ്റുകളുടെ വിതരണത്തിനായി ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി (BluSmart Mobility) ടാറ്റ ധാരണാപത്രം ഒപ്പുവെച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്ലൂസ്‌മാർട്ട് മൊബിലിറ്റിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ദില്ലി-എൻസിആറിൽ ഇലക്ട്രിക് ഫ്ലീറ്റ് വളർത്തുന്നതിനുള്ള അവരുടെ തുടർച്ചയായ ശ്രമങ്ങൾക്ക് അവരോട് നന്ദിയുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് ഹെഡ്-ഇലക്‌ട്രിക് വെഹിക്കിൾസ് (കൊമേഴ്‌സ്യൽ) രമേഷ് ദൊരൈരാജൻ പ്രസ്താവനയിൽ പറഞ്ഞു.
വലിയ ബാറ്ററിയോടെയും ക്യാപ്‌റ്റീവ് ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷനുമായാണ് XPRES-T EV സെഡാൻ വരുന്നത്. ഇത് സുരക്ഷയ്ക്കും യാത്രക്കാരുടെ സുഖത്തിനും പുറമേ ഉടമസ്ഥാവകാശത്തിന്റെ മികച്ച ചിലവ് ഉറപ്പാക്കുമെന്നും ടാറ്റ പറയുന്നു.
"ഞങ്ങൾ അടുത്തിടെ റോഡിൽ 10,000 EV-കൾ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു, ഞങ്ങളുടെ നൂതന വൈദ്യുത വാഹനങ്ങൾ ഉപഭോക്താക്കളിൽ എങ്ങനെ നന്നായി പ്രതിധ്വനിക്കുന്നു എന്നതിന്റെ ശക്തമായ തെളിവാണിത്. ഈ ഓർഡർ EV-കളെ മുഖ്യധാരയാക്കുന്നതിനുള്ള ഞങ്ങളുടെ നീക്കങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും," ദൊരൈരാജൻ പറഞ്ഞു.
തങ്ങളെപ്പോലുള്ള ഒരു യുവ സ്റ്റാർട്ടപ്പിന് ടാറ്റ മോട്ടോഴ്‌സ് ഒരു മികച്ച പങ്കാളിയാണെന്ന് ബ്ലൂസ്മാർട്ട് മൊബിലിറ്റി സ്ഥാപകനും സിഇഒയുമായ അൻമോൽ സിംഗ് ജഗ്ഗി പറഞ്ഞു. ടാറ്റ മോട്ടോഴ്‌സുമായുള്ള ഈ പങ്കാളിത്തം കമ്പനിയുടെ ഇലക്ട്രിക് യാത്രയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും വലിയ തോതിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലി-എൻസിആറിലുടനീളം ഓൾ-ഇലക്‌ട്രിക് റൈഡ്-ഹെയ്‌ലിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ബ്ലൂസ്‌മാർട്ട് മൊബിലിറ്റി, ഇലക്ട്രിക് വാഹനങ്ങളിൽ 22 ദശലക്ഷത്തിലധികം ക്ലീൻ കിലോമീറ്ററുകൾ സഞ്ചരിച്ച് ഇതുവരെ 7,00,000 റൈഡുകൾ പൂർത്തിയാക്കി.
ഇന്ത്യയിലെ ഫ്‌ളീറ്റ് വാഹന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അടുത്തിടെയാണ് ടാറ്റ മോട്ടോഴ്‌സ് എക്‌സ്പ്രസ്-ടി എന്ന ഈ പുതിയ ബ്രാൻഡ് ഒരുക്കിയത്. വ്യവസായിക ആവശ്യങ്ങള്‍ക്കും വന്‍കിട ടാക്‌സി സേവനങ്ങള്‍ക്കും ഡെലിവറി സര്‍വീസിനായി ഉപയോഗിക്കുന്ന വാഹനങ്ങളും ഉള്‍പ്പെടെയുള്ള ഫ്‌ളീറ്റ് വാഹനങ്ങള്‍ ബ്രാൻഡിന് കീഴിലായിരിക്കും വില്‍പ്പനയ്ക്ക് എത്തുക. ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലായ ടിഗോറാണ് ടാറ്റ എക്‌സ്പ്രസിനു കീഴിലെ ആദ്യ വാഹനം. എക്‌സ്പ്രസ്-ടി ഇലക്ട്രിക് എന്നാണ് പുതിയ ടിഗോറിന്‍റെ പേര്. ഇലക്ട്രിക്ക് സെഡാൻ ടാക്‌സി ആയി ഉപയോഗിക്കാൻ താല്‍പ്പര്യപ്പെടുന്നവർക്കായാണ് എക്‌സ്പ്രസ്-ടി ഇവി വിപണിയിലെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മുഖം മിനുക്കിയെത്തിയ ടിഗോറിന് സമാനമാണ് പുതിയ എക്‌സ്പ്രസ്-ടി ഇവിയുടെ ഡിസൈൻ. പുത്തൻ ടിഗോറിന് സമാനമാണ് എക്‌സ്പ്രസ്-ടി ഇവിയുടെ ഇന്റീരിയറും. ചാർജിങ്ങിന്റെ അവസ്ഥ വെളിപ്പെടുത്തുന്ന നീല നിറത്തിലുള്ള ഹൈലൈറ്റ് ആണ് പ്രധാന മാറ്റം. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് എക്സ്പ്രസ്-ടി ഇവി വിപണിയില്‍ എത്തുക. സ്റ്റാൻഡേർഡ് പതിപ്പിൽ 16.5 കിലോവാട്ട് ബാറ്ററി പായ്ക്കും എക്സ്റ്റെൻഡഡ് റേഞ്ച് മോഡലിൽ 21.5 കിലോവാട്ട് പായ്ക്കും. 30 കിലോവാട്ട് (41 എച്ച്പി), 105 എൻഎം ടോർക്ക് പുറപ്പെടുവിക്കുന്ന 70V ത്രീ-ഫേസ് ഇൻഡക്ഷൻ മോട്ടോറാണ് ബാറ്ററികളിൽ നിന്നും പവർ സ്വീകരിക്കുന്നത്.
സ്റ്റാൻഡേർഡ് പതിപ്പിന്റെ റേഞ്ച് 143 കിലോമീറ്ററിൽ നിന്നും 165 കിലോമിറ്റർ ആയി ഉയർന്നിട്ടുണ്ട്. എക്സ്റ്റെൻഡഡ് റേഞ്ച് മോഡലിന്‍റെ റേഞ്ച് മാറ്റമില്ലാതെ 213 കിലോമീറ്ററിൽ തന്നെ നിൽക്കുന്നു. ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 0-80 ശതമാനം ബാറ്ററി ചാർജ് ആവാൻ സ്റ്റാൻഡേർഡ് മോഡലിന് 90 മിനിറ്റും എക്സ്റ്റെൻഡഡ് റേഞ്ച് പതിപ്പിന് 110 മിനിറ്റും വേണം.
എക്സ്എം+, എക്സ്ടി+ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് എക്സ്പ്രസ്-ടി ഇവി വില്‍പ്പനക്കെത്തുക. ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ഇക്കോ ആൻഡ് സ്‌പോർട്ട് ഡ്രൈവ് മോഡുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഹാർമാൻ ഓഡിയോ സിസ്റ്റം എന്നിവ എക്സ്എം+ വേരിയന്റിലുണ്ടാകും. 14 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ് വിംഗ് മിററുകൾ, റിമോട്ട് ലോക്കിംഗ് എന്നിവ എക്സ്ടി+ പതിപ്പിൽ അധികമായി ഇടംപിടിക്കും.
from Asianet News https://ift.tt/3Ezamic
via IFTTT
No comments:
Post a Comment