കൊച്ചി: എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആൻസിയും അഞ്ജനയും. 25കാരിയായ ആൻസി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂർ സ്വദേശിയുമാണ്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. ഇരുനരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.
from Asianet News https://ift.tt/3jTLny3
via IFTTT
No comments:
Post a Comment