ടോക്യോ: ജപ്പാന്‍ (Japan) തലസ്ഥാനമായ ടോക്യോയില്‍ (Tokyo) ജോക്കര്‍ (Joker) വേഷത്തിലെത്തിയ ട്രെയിനിന് തീവെക്കുകയും )set fire) യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. 60 വയസ്സുകാരനായ യാത്രക്കാരനാണ് കുത്തേറ്റത്.
Someone set a train in fire in Tokyo (Keio line) 😱
— Francisco Presencia (@FPresencia) October 31, 2021
Stay safe folks! https://t.co/ak5OEAckGb#京王線 #事件 pic.twitter.com/PBGlTofDwm
സംഭവത്തില്‍ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോക്കര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാര്‍ക്കുനേരെ കത്തിയാക്രമണം നടത്തുകയായിരുന്നു. ട്രെയിനില്‍ എന്തോ ദ്രാവകം ഒഴിക്കുകയും തീയിടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ട്രെയിനില്‍ തീവ്രത കുറഞ്ഞ സ്‌ഫോടനവുമുണ്ടായി.
ആളുകളെ കൊലപ്പെടുത്തി വധശിക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
from Asianet News https://ift.tt/3jOr1Gv
via IFTTT
No comments:
Post a Comment