കല്യാണം(marriage) കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഭാര്യയെ(wife) കാമുകനൊപ്പം (lover) പോകാന്‍ അനുവദിച്ച് യുവാവ്. കാന്‍പൂരിലാണ് സംഭവം. വിവാഹം കഴിഞ്ഞിട്ടും ഭാര്യം തന്നോട് സംസാരിക്കാൻ താൽപര്യപ്പെട്ടിരുന്നില്ലെന്ന് ഭർത്താവ് പങ്കജ് ശര്‍മ്മ പറയുന്നു. മാസങ്ങൾ കഴിഞ്ഞ് കാമുകനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഭാര്യ തന്നോട് പ്രകടിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പങ്കജ് ശര്‍മ്മ ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മെയ് മാസത്തിലാണ് വിവാഹം നടന്നത്. കല്യാണത്തിന് ശേഷം ഭാര്യ തന്നോട് അടുപ്പം കാണിക്കാതെ അകലം പാലിച്ചതായി പങ്കജ് ശര്‍മ്മ പറയുന്നു. ഭാര്യ ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ തുറന്നുചോദിപ്പോള്‍ കാമുകനൊപ്പം ജീവിക്കണമെന്ന് ഭാര്യ തുറന്ന് പറയുകയാണ് ചെയ്തതെന്നും പങ്കജ് ശര്‍മ്മ പറയുന്നു. ഇക്കാര്യം പങ്കജ് വീട്ടുകാരോട് പറഞ്ഞു.
ആദ്യം യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റെ ആഗ്രഹത്തില്‍ യുവതി ഉറച്ചുനിൽക്കുകയായിരുന്നു. ഭാര്യയുടെ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് അറിഞ്ഞതോടെ ഭാര്യയെ കാമുകനൊപ്പം ഒരുമിച്ച് പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നും പങ്കജ് പറഞ്ഞു.
ഇത് ചോക്ലേറ്റ് കൊണ്ടുള്ള ഭീമൻ തിമിംഗലം; വീഡിയോ പങ്കുവച്ച് ഷെഫ്
from Asianet News https://ift.tt/3mxPwcw
via IFTTT
No comments:
Post a Comment