വളാഞ്ചേരി: കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിൻഡറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുൽഷൈക്ക്, ഷഹീൽ (27), ഇീറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പരുക്ക്. തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണു അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ക്യാമ്പിലാണ് അപകടം. അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാർ വളാഞ്ചേരി സി എച്ച് ആസ്പത്രിയിലും നടക്കാവിൽ ആസ്പത്രിയിലും എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
from Asianet News https://ift.tt/3mWDpWV
via IFTTT
No comments:
Post a Comment