ആയുഷ്‍മാൻ ഖുറാനയുടെ (Ayushmann Khurrana) പുതിയ ചിത്രമാണ് ചണ്ഡീഗഡ് കരെ ആഷിഖി (Chandigarh Kare Aashiqui). അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുപ്രതിക് സെൻ, തുഷാര്‍ പരഞ്‍ജ്‍പെ എന്നിവരാണ് ചണ്ഡീഗഡ് കരെ ആഷിഖിയുടെ തിരക്കഥ എഴുതുന്നു. ബോളിവുഡ് റൊമാന്റിക് ചിത്രമായ ചണ്ഡീഗഡ് കരെ ആഷിഖിയുടെ ട്രെയിലര്‍ പുറത്തുവിട്ടു.
മൻവിന്ദര്‍ എന്ന കഥാപാത്രമായിട്ടാണ് ആയുഷ്‍മാൻ ഖുറാനെ ചിത്രത്തിലുള്ളത്. ഫിറ്റ്‍നസ് ട്രെയിനറായി ആയുഷ്‍മാൻ ഖുറാന എത്തുമ്പോളഅ നായിക വാണി കപൂര്‍ സുംബ ട്രെയിനറായിട്ടാണ് ചിത്രത്തിലുള്ളത്. വെയ്‍റ്റ്‍ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണ് ആയുഷ്‍മാൻ ഖുറാനെയുടെ കഥാപാത്രം. ജിമ്മില്‍ കുറെ സമയം ചെലവഴിക്കുന്ന ആയുഷ്‍മാൻ ഖുറാനയുടെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ ട്രെയിലര്‍ നല്‍കുന്നുണ്ട്. ഇരുവരുടെയും പ്രണയമാണ് ചിത്രത്തിലും ട്രെയിലറിലും വ്യക്തമാക്കുന്നതും.
ആയുഷ്‍ഷ്‍മാൻ ഖുറാനെയുടെ സോഷ്യല്‍ കോമഡി ചിത്രങ്ങളില്‍ പെടുത്താവുന്നതാണ് ചണ്ഡീഗഡ് കരെ ആഷിഖിയും. ഭൂഷണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. സച്ചിൻ- ജിഗാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡിസംബര്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക.
ആയുഷ്‍ഷ്‍മാൻ ഖുറാനയ്‍ക്കും വാണി കപൂറിനൊപ്പം അഭിഷേക് ബജാജ്, യോഗ്‍രാജ് സിംഗ്, കരിസ്‍മ സിംഗ്, ടാന്യ , ഗിരിഷ് ധമിജ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രണയത്തിനൊപ്പം ചിരിക്കും ചിത്രത്തില്‍ പ്രാധാന്യമുണ്ടെന്ന് ആണ് റിപ്പോര്‍ട്ടുകള്‍. ചന്ദൻ അറോറയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
from Asianet News https://ift.tt/31MxJGZ
via IFTTT
No comments:
Post a Comment