അജ്മാന്‍: യുഎഇയുടെ(UAE) ഗോള്‍ഡന്‍ ജൂബിലി ( Golden Jubilee)പ്രമാണിച്ച് ട്രാഫിക് പിഴകള്‍ക്ക്(traffic fines ) 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍(Ajman). നവംബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യമുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കാനും കഴിയും.
നവംബര്‍ 14ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചത്, ലൈസന്‍സില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുന്നത് എന്നിവയ്ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജയിലെ പ്രധാന റോഡുകള്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടും
ഷാര്‍ജ: ഷാര്‍ജയിലെ(Sharjah) അല്‍ ഖസ്ബ ബ്രിഡ്ജ് റോഡും(Al Qasba Bridge Road) അല്‍ഖാന്‍ കോര്‍ണിഷ് റോഡും ( Al Khan Corniche Road)ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡുകള്‍ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവര്‍ത്തനങ്ങളും നടത്തുക. ഷാര്‍ജ ഡൗണ്‍ടൗണ്‍, റോള, അജ്മാന്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടം. ഞായറാഴ്ച ആരംഭിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നീളും. നവംബര്‍ 28നാണ് ഈ ഘട്ടം അവസാനിക്കുക. എതിര്‍ദിശ ഗതാഗതത്തിന് തുറന്നുനല്‍കും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ദുബൈ ദിശയിലേക്കാണ്. നവംബര്‍ 29 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീളുന്ന ജോലികള്‍ ഡിസംബര്‍ 13ന് അവസാനിക്കും. ഷാര്‍ജയിലേക്കുള്ള ദിശ ഗതഗാതത്തിനായി തുറന്നു കൊടുക്കും.
from Asianet News https://ift.tt/30jLYCb
via IFTTT
No comments:
Post a Comment