മുംബൈ: മുംബൈയിലെ (Mumbai) സാംസങ് സര്‍വീസ് സെന്ററില്‍ (Samsung service center) വന്‍തീപിടുത്തം (Fire). മുംബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കഞ്ജുമാര്‍ഗിലെ സര്‍വീസ് സെന്ററിലാണ് തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. എട്ട് ഫയര്‍ എന്‍ജിനുകളും നാല് വാട്ടര്‍ ടാങ്കര്‍ ലോറികളുമെത്തിയാണ് തീയണക്കുന്നത്. നാശനഷ്ടങ്ങളെക്കുറിച്ചോ തീ പിടിക്കാനുള്ള കാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും മറ്റ് സുരക്ഷാ സന്നാഹങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്നും പ്രദേശമാകെ കടുത്ത പുകയാണെന്നും പൊലീസ് പറഞ്ഞു.
from Asianet News https://ift.tt/3wSCSbY
via IFTTT
No comments:
Post a Comment