മസ്‌കറ്റ്: ഒമാനില്‍(Oman) മയക്കുമരുന്ന്(narcotic substances) കൈവശം വെച്ചിരുന്ന മൂന്നു പ്രവാസികള്‍(expatriates) പൊലീസ് പിടിയില്‍. മയക്കുമരുന്ന് കടത്തുവാനും ഉപയോഗിക്കുവാനും ലക്ഷ്യമിട്ട് കൈവശം വെച്ചതിനാണ് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് നാര്‍ക്കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്‍ട്രോള്‍ വിഭാഗം സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ സഹകരണത്തോടെ ഏഷ്യന്‍ പൗരത്വമുള്ള മൂന്ന് പ്രവാസികളെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. ഇവരില്‍ നിന്ന് 37 കിലോഗ്രാമിലധികം ക്രിസ്റ്റല്‍ മയക്കുമരുന്ന് പൊലീസ് കണ്ടെത്തി. പൊലീസ് പിടിയിലായ മൂന്നു പ്രവാസികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ألقت الإدارة العامة لمكافحة المخدرات والمؤثرات العقلية بالتعاون مع شرطة المهام الخاصة القبض على ثلاثة وافدين من جنسية آسيوية بتهمة حيازة المواد المخدرة بقصد الاتجار بها وتعاطيها، وضبط بحوزتهم على أكثر من (37) كيلوجراماً من مخدر الكريستال، وتستكمل الإجراءات القانونية بحقهم pic.twitter.com/6sLUEQ36wM
— شرطة عُمان السلطانية (@RoyalOmanPolice) November 15, 2021
from Asianet News https://ift.tt/30xtS02
via IFTTT
No comments:
Post a Comment