ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ 57,43,840 ഡോസ് വാക്സിനുകൾ നൽകിയതോടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 112.01 കോടി (1,12,01,03,225) കടന്നു. 1,14,65,001 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. രാജ്യത്തൊട്ടാകെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്‍റ് പ്രതിജ്ഞാബദ്ധമാണെന്ന് അവർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
എല്ലാവർക്കും കൊവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നു ലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണെന്നും കേന്ദ്ര ഗവണ്മെന്‍റ് വ്യക്തമാക്കി.
കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 124 കോടിയിലധികം (1,24,20,98,010) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 18.74 കോടിയിൽ അധികം (18,74,62,306) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
'നൂറ് കോടി വാക്സിനേഷൻ' പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയം; കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുർ
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,376 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,38,37,859 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.26%. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 140-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,271 പേർക്കാണ്.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,35,918 പേരാണ് - 522 ദിവസത്തെ താഴ്ന്ന നിലയിൽ. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.39 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,55,904 പരിശോധനകൾ നടത്തി. ആകെ 62.37 കോടിയിലേറെ (62,37,51,344) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
'കൊവിഡ് വാക്‌സിനേഷനിൽ ഇന്ത്യ 100 കോടി കടന്നു, തുണയായത് വാക്സിൻ സ്വയം പര്യാപ്തത'- ഡോ. എൻ.കെ. അറോറ
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.01 ശതമാനമാണ് - 51 ദിവസമായി 2% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.90 ശതമാനമാണ്. കഴിഞ്ഞ 41 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 76 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.
എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് 100 കോടി ഡോസ് വാക്സിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി
from Asianet News https://ift.tt/3oz0DSG
via IFTTT
No comments:
Post a Comment