അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 68 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 85 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 365,608 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.72 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,41,074 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,35,723 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,207 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
സൗദിയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇന്ന്(നവംബര്‍ 16) 37 പേര്‍ക്ക് കൂടി കൊവിഡ് (covid 19)സ്ഥിരീകരിച്ചു. 44 പേര്‍ പുതുതായി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടെ 36,678 പി.സി.ആര്‍ പരിശോധനകള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,297 ആയി. ഇതില്‍ 5,37,373 പേരും സുഖം പ്രാപിച്ചു. ആകെ 8,818 പേര്‍ മരിച്ചു.
കൊവിഡ് ബാധിതരില്‍ 50 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,829,090 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,438,282 എണ്ണം ആദ്യ ഡോസ് ആണ്. 22,075,529 എണ്ണം സെക്കന്‍ഡ് ഡോസും. 1,711,805 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 315,279 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, മക്ക 2, ത്വാഇഫ് 2, ഖോബാര്‍ 2, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
from Asianet News https://ift.tt/3wVY1C6
via IFTTT
No comments:
Post a Comment