ആസിഫ് അലി (Asif Ali) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമണ് 'എല്ലാം ശരിയാകും' (Ellam Sheriyakum). ജിബു ജേക്കബ് (Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 19ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആസിഫ് അലിയുടെ ക്യാരക്ടര്‍ പ്രമോയാണ് പുറത്തുവിട്ടത്. സഖാവ് വീനിത് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുക.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ആന്റണി, ജയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന 200-ാം ചിത്രം കൂടിയാണിത്.
തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലില്ലു, അസോസിയേറ്റ് ഡയറക്ടേഴ്സ് രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് ഷാബില്‍ ,സിന്‍റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്‍റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം, സത്യം ഓഡിയോസ് ആണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
from Asianet News https://ift.tt/3oyyWcs
via IFTTT
No comments:
Post a Comment