കേരളത്തിലെ മെട്രോ നഗരം. കൊച്ചി. അവിടെ പുലർച്ചെ ഒരപകടം നടക്കുന്നു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുളള ശ്രമത്തിനിടെ കാർ അപടകടത്തിൽപ്പെട്ടു. മൂന്ന് പേർ അപകടത്തിൽ മരിച്ചു. മരിച്ചവരിൽ മുൻ മിസ് കേരളയും റണ്ണറപ്പും ഉൾപെടുന്നുവെന്ന് പിന്നീട് മനസിലായി. ഒരു സാധാരണ അപകടമെന്നതിനപ്പുറത്തേക്ക് അന്ന് ആരും ഒന്നും പറഞ്ഞില്ല. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നു. അപകടത്തിൽ പെട്ടവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ആഡംബരവാഹനവുമായി മൽസരയോട്ടം നടത്തുകയായിരുന്നു, അതല്ല ചെയ്സ് ചെയ്യപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടവരും പിന്നാലെയെത്തിയവരും ഒരു പാർട്ടി കഴിഞ്ഞ് വരികയായിരുന്നുവെന്നറിഞ്ഞു. പാർട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ദുരൂഹതകളുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൊച്ചി മഹാനഗരത്തിലെ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കാമറകൾ പതിവ് പോലെ കണ്ണടച്ചിരുന്നു. നമ്മളറിയാത്ത പലതും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.
from Asianet News https://ift.tt/3wT0zAU
via IFTTT
No comments:
Post a Comment