കൊച്ചി: സീറോമലബാർ സഭയുടെ കുര്‍ബാന ഏകീകരണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എർണാകുളം അങ്കമാലി രൂപതയിലെ വിശ്വാസികളുടെ പ്രതിനിധികള്‍ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ചു നടത്തി. നവംബര്‍ 28 മുതല്‍ ഏകീകരിച്ച കുര്‍ബാന രീതി നിലവില്‍ വരാനിരിക്കെയാണ് പ്രതിക്ഷേധം. ആര്‍ച്ചു ബിഷപ് ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ട് പത്തുപേരടങ്ങുന്ന പ്രതിനിധികള്‍ക്ക് നിവേദനം നൽകണമെന്ന് വിശ്വാസികള്‍ ആവശ്യപെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല.
ഒടുവില്‍ പൊലീസ് അകമ്പടിയോടെ നാലു പ്രതിനിധികള്‍ സഭാ ആസ്ഥാനത്തെത്തി നിവേദനം സമര്‍പ്പിച്ചു. ഏകീകരിക്കാനുള്ള തീരുമാനം നവംബര്‍ ഇരുപതിന് മുമ്പ് ഉപേക്ഷിച്ചില്ലെങ്കില്‍ പുരോഹിതര്‍ക്കൊപ്പം പരസ്യസമരം തുടങ്ങുമെന്നാണ് വിശ്വാസികളുടെ മുന്നറിയിപ്പ്.
കുർബാന ഏകീകരണം: സിനഡ് തീരുമാനത്തിനെതിരെ വീണ്ടും അങ്കമാലി അതിരൂപതയിലെ വൈദികർ
തൃശൂരിലും പുതിയ കുർബാനാ രീതിക്ക് എതിർപ്പ്, മാറ്റം അംഗീകരിക്കില്ലെന്ന് വൈദികർ, ബിഷപ്പിനെ കണ്ടു
കുർബാന ഏകീകരണം; സിനഡിനെതിരെ വൈദികർ, കർദ്ദിനാളിന്റെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്നും പ്രഖ്യാപനം
എതിർപ്പുകൾ തള്ളി സിറോ മലബാർ സഭ; കുർബാന ഏകീകരിക്കാൻ തീരുമാനം, നടപ്പാക്കുക ഡിസംബർ മുതൽ
from Asianet News https://ift.tt/3oyTMsq
via IFTTT
No comments:
Post a Comment