Friday, December 31, 2021

Coconut price fall : തേങ്ങയുടെ വിലത്തകർച്ച തടയാൻ നടപടികൾ; 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഉത്പാദനം കൂടിയിട്ടും വടക്കൻകേരളത്തിൽ കർഷകരെ പ്രതിസന്ധിയിലാക്കി നാളികേര വിലത്തകർച്ച (Coconut Price Fall). സർക്കാരിന്‍റെ സംഭരണം പാളിയതിനു പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുളള കയറ്റുമതി കുറഞ്ഞതും വിലിയിടിവിന് കാരണമായി. ഈയാഴ്ച തന്നെ കേരഫെഡ് (Kerafed)  വഴി തേങ്ങ സംഭരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് (P Prasad) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പച്ചത്തേങ്ങ, കൊപ്ര, കൊട്ടത്തേങ്ങ എന്നിവയുടെ പ്രധാന സീസണ്‍ തുടങ്ങിയതിനു പിന്നാലെയാണ് വില കുത്തനെ ഇടിഞ്ഞത്. രണ്ട് ദിവസം മുൻപ് ക്വിന്‍റിലിന് 4200 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില 2900 ലേക്കാണ് താണത്. കൊട്ടത്തേങ്ങ ക്വിന്‍റലിന് 15000 രൂപയില്‍ നിന്ന് 13000രൂപയായി. സംസ്ഥാനത്ത് നാളികേര ഉത്പാദനം കൂടുതലുളള കോഴിക്കോട് വിപണിയിൽ പച്ചതേങ്ങയുടെ ശരാശരി വില കിലോയ്ക്ക് 29 രൂപ. കർഷകന് കിട്ടുന്നതാവട്ടെ 11 രൂപയും. ഉത്തരേന്ത്യയിലേക്കും തമിഴ്നാട്ടിലേക്കുമാണ് കേരളത്തിലെ തേങ്ങ ഏറ്റവുമധികം കയറ്റി അയച്ച്കൊണ്ടിരുന്നത്. ഉത്തരേന്ത്യയിലേക്കുൾപ്പെടെ തേങ്ങ കയറ്റിയക്കുന്ന കോഴിക്കോട്ടെ കോക്കനട്ട് ബസാറിൽ സംഭരിച്ച തേങ്ങ കെട്ടിക്കിടക്കുന്നു. വിലയിടിവിനൊപ്പം ഉല്‍പ്പന്നം അധികമായി സംഭരിക്കേണ്ടി വരുന്നതും പ്രതിസന്ധിയാണ്.

പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് അടുത്ത ബുധനാഴ്ചമുതൽ കിലോയ്ക്ക് 32രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡിന് നിർദ്ദേശം നൽകിയെന്നാണ് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചിരിക്കുന്നത്. കേരഫെഡ്, നാളികേര വികസന കോർപ്പറേഷൻ, സഹകരണസംഘങ്ങൾ എന്നിവ വഴിയാകും സംഭരണം. കെട്ടിക്കിടക്കുന്ന കൊപ്രയും കേരഫെഡ് വഴി സംഭരിക്കാൻ പദ്ധതിയുണ്ട്.



from Asianet News https://ift.tt/3mPjb0H
via IFTTT

UP Election : 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകൃഷ്ണന്‍ ഉപയോഗിച്ചത് പിലിബത്ത് പുല്ലാങ്കുഴല്‍: യോഗി ആദിത്യനാഥ്

ലഖ്‌നൗ: 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ (Lord Krishna) ഉപയോഗിച്ചിരുന്നത് പിലിബിത്തില്‍ (pilibhit) നിര്‍മ്മിച്ച പുല്ലാങ്കുഴലുകളായിരുന്നെന്ന് (Flute) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). പിലിബിത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് സോഷ്യല്‍മീഡിയയിലും വൈറലായി. പിലിബിത്തില്‍ നിര്‍മ്മിച്ച പുല്ലാങ്കുഴലായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപയോഗിച്ചിരുന്നത്.

 

 

''5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ കൃഷ്ണന്‍ അംഗീകരിച്ചതാണ്. ഇപ്പോള്‍ കീര്‍ത്തി ലോകമെങ്ങും പരന്നു. എന്നാല്‍ മുന്‍ സര്‍ക്കാറുകള്‍ ഇക്കാര്യം മറന്നുപോയി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പിലിബിത്ത് പുല്ലാങ്കുഴലിന്റെ കീര്‍ത്തി ലോകമെങ്ങും എത്തി. ലോക രാജ്യങ്ങള്‍ ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്''-യോഗി ആദിത്യനാഥ് പറഞ്ഞു. ഈ വര്‍ഷമാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി-എസ്പി പോരാട്ടമാണ് യുപിയില്‍ ഇത്തവണയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
 



from Asianet News https://ift.tt/3FMdKqH
via IFTTT

ക്രിസ്തുമസ് ആഘോഷം തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്ന് പുറത്താക്കി ദളിത് സ്ത്രീകള്‍

ക്രിസ്തുമസ് ആഘോഷം (Christmas event) തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ (Bajrang Dal activists) വീട്ടില്‍ നിന്ന് പുറത്താക്കി ദളിത് സ്ത്രീകള്‍ (Dalit women ). കര്‍ണാടകയിലെ (Karnataka) തുംകൂറില്‍ ( Tumakuru) ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്കാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. രാമചന്ദ്ര എന്ന ദളിത് യുവാവിന്‍റെ വീട്ടിലേക്കായിരുന്നു സംഘം അതിക്രമിച്ചെത്തിയത്. കുടുംബം ക്രിസ്തുമസ് ആഘോഷിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്നായിരുന്നു ഇത്.

ഹിന്ദു കുടുംബത്തില്‍ ക്രിസ്തീയ പ്രാര്‍ത്ഥനകളോടെ ക്രിസ്തുമസ് ആഘോഷം നടക്കുന്നുവെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പറാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറിയിച്ചതെന്നാണ് തുകൂരിലെ ബജ്രംഗ്ദള്‍ നേതാവായ രാമു ബജ്രംഗി പറയുന്നത്. എന്നാല്‍ ശക്തമായ രീതിയില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ നടക്കുന്ന ആഘോഷം തടസപ്പെടുത്തുന്നതിലെ നിയമസാധുത ദളിത് സ്ത്രീകള്‍ ചോദ്യം ചെയ്തതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിരോധത്തിലാവുകയായിരുന്നു.

എന്തിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണെന്ന് മറുപടിയാണ് സ്ത്രീകള്‍ നല്‍കിയത്. എന്നാല്‍ ഇത് മാനിക്കാതെ സിന്ദൂരം ധരിക്കാത്തതിനും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ഇതോടെ സ്ത്രീകളും രൂക്ഷമായി പ്രതികരിക്കാന്‍ ആരംഭിക്കുകയായിരുന്നു. നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും സ്ത്രീകള്‍ ചോദിക്കാനാരംഭിച്ചതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് മടങ്ങുകയായിരുന്നു.

തങ്ങള്‍ക്ക് ഏത് വിശ്വാസം സ്വീകരിക്കാനും ആരോടും പ്രാര്‍ത്ഥിക്കാനും അവകാശമുണ്ടെന്നും സ്ത്രീകള്‍ പറയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ഇവിടെ മതപരിവര്‍ത്തന പ്രവര്‍ത്തനം നടക്കുന്നില്ലെന്നും തങ്ങളുടെ ആഗ്രഹമനുസരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്നും ദളിത് സത്രീകള്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരോട് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയതെങ്കിലും സംഭവത്തില്‍ പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 


രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കെസിബിസി

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നെന്ന് കെസിബിസി. മതത്തിന്റെ പേരിലുള്ള പീഡനങ്ങൾ പല സംസ്ഥാനങ്ങളിൽ നിന്നും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മിക്ക അക്രമങ്ങൾക്കും മുമ്പ് മതപരിവർത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ അന്യായമായി കുറ്റം തുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്.  ഇത്തരത്തിൽ ആസൂത്രിതമായുണ്ടാകുന്ന അക്രമങ്ങൾക്കും കെട്ടിച്ചമച്ച കേസുകൾക്കും പിന്നിൽ ഗൂഡാലോചന സംശയിക്കാവുന്നതാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളിൽ സേവന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന്​ സന്യസ്തര്‍ക്കും വൈദികര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം. ഈ സാഹചര്യം ഗൗരവമായി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണമെന്നും കെസിബിസി.

കര്‍ണാടകയില്‍ ആരാധനാലയം ആക്രമിച്ചു; സെന്‍റ് ആന്‍റണീസ് കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തു

കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം. സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചേ മുപ്പതോടെ ചില്ലുകള്‍ തകരുന്ന ഒച്ച പള്ളിവികാരിയാണ് കേട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ആരാണ് ആക്രമണത്തിന് പിന്നിലെന്നതില്‍ പൊലീസിന് സൂചന ലഭിച്ചിട്ടില്ല. 

സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന് ആരോപണം; പ്രതിഷേധവുമായി തീവ്രവലതുപക്ഷ സംഘടനകള്‍
സ്വകാര്യ സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന ആരോപണവുമായി തീവ്രവലതുപക്ഷ അനുഭാവികള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്കൂളിലെ ക്രിസ്തുമസ് ആഘോഷമാണ്  ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള നീക്കമാണെന്നും അതിലൂടെ മതപരിവര്‍ത്തനമാണ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് പിന്നിലെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിച്ചത്.

'സാന്താക്ലോസ് മൂർദാബാദ്'; ആഗ്രയിൽ ക്രിസ്മസ് അപ്പൂപ്പന്റെ കോലം കത്തിച്ച് ഹിന്ദുത്വ സംഘടനകൾ
ആളുകളെ മതപരിവർത്തനം ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ "തന്ത്രത്തിന്റെ" ഭാഗമാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച ആഗ്രയിൽ സാന്താക്ലോസിന്റെ  കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളേജ് പരിസരത്താണ് സംഭവം. സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ രൂപങ്ങളുമായി കൂട്ടമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേർന്നാണ് കോലം കത്തിച്ചത്. 



from Asianet News https://ift.tt/31i3uHW
via IFTTT

Mata Vaishno Devi Shrine Stampede: മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം

ദില്ലി: ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്. 



from Asianet News https://ift.tt/32FFVcz
via IFTTT

Hand drawn map : നാലാം വയസിൽ കുടുംബത്തെ പിരിഞ്ഞു, ഓർമ്മയിൽനിന്നും ഭൂപടം വരച്ചു, വീട്ടുകാരെ കണ്ടെത്തി 37കാരൻ

നാലാമത്തെ വയസിലാണ് അവനെ സ്വന്തം കുടുംബത്തിൽ നിന്നും മാറ്റി ഒരാൾ കൊണ്ടുപോകുന്നത്. എന്നാല്‍, തന്‍റെ സ്വന്തം കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആ യുവാവ്. അങ്ങനെ തന്‍റെ ഓര്‍മ്മയിലുള്ള സ്ഥലത്തിന്‍റെ മാപ്പ്(Map) വരച്ച ശേഷം അത് ഓണ്‍ലൈനി(Online)ല്‍ പോസ്റ്റ് ചെയ്തു. അത് ചൈന(China)യില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ഒടുവില്‍ അവന് തന്‍റെ കുടുംബത്തെ കണ്ടെത്താന്‍ സാധിക്കുകയും ചെയ്‍തിരിക്കുകയാണ്. 33 വര്‍ഷത്തിനുശേഷം അങ്ങനെ അയാള്‍ തന്‍റെ അമ്മയെ കണ്ടു. 

ഇപ്പോൾ തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ ജോലി ചെയ്യുന്ന ലി ജിംഗ്‌വെ(Li Jingwei)യ്‌ക്ക് തന്നെ കുട്ടിക്കാലത്ത് വീട്ടിൽ നിന്നും മാറ്റി കൊണ്ടുപോയതാണ് എന്ന് അറിയാമായിരുന്നു. എന്നാൽ, തന്റെ മാതാപിതാക്കളുടെ പേരുകളോ ഗ്രാമമോ തന്‍റെ യഥാർത്ഥ പേരോ ഒന്നും അവന് ഓര്‍മ്മയില്ലായിരുന്നു. ദത്തെടുത്ത മാതാപിതാക്കളിൽ നിന്ന് വിവരങ്ങളൊന്നും ലഭിക്കാത്തതിനാലും ദേശീയ ഡാറ്റാബേസിലേക്ക് അവന്റെ ഡിഎൻഎ നൽകാത്തതിനാലും തന്‍റേതായ രീതിയില്‍ അന്വേഷണം തുടങ്ങാന്‍ ലി തീരുമാനിക്കുകയായിരുന്നു. അതിനായി ഇന്‍റര്‍നെറ്റിന്‍റെ സഹായം തേടാനും തീരുമാനിച്ചു. 

ഡിസംബർ 24 -ന്, ടിക് ടോക്കിന്റെ ചൈനാ പതിപ്പായ ഡൂയിനിൽ ലി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ കുട്ടിക്കാലത്തെ വീടിന്റെ ഓർമ്മയിൽ നിന്ന് വരച്ച ഒരു ഭൂപടം ആയിരുന്നു അത്. ഒരു സ്‌കൂൾ, മുളങ്കാട്, ഒരു ചെറിയ കുളം തുടങ്ങിയവയെല്ലാം അതിലുണ്ടായിരുന്നു. 'ഞാൻ അവന്റെ വീട് കണ്ടെത്തുന്ന ഒരു കുട്ടിയാണ്. 1989 -ൽ എനിക്ക് ഏകദേശം നാല് വയസ്സുള്ളപ്പോൾ ഒരു അയൽക്കാരൻ എന്നെ ഹെനാനിലേക്ക് കൊണ്ടുപോയി' അദ്ദേഹം വീഡിയോയിൽ പറഞ്ഞു. 'ഇത് ഞാൻ ഓർമ്മയിൽ നിന്ന് വരച്ച എന്റെ വീടിന്റെ പ്രദേശത്തിന്റെ ഭൂപടമാണ്' എന്നും ലി വിശദീകരിച്ചു. 

അധികാരികളുടെ സഹായത്തോടെ, ലിയുടെ ജന്മദേശം യുനാനിലെ ഒരു പർവത നഗരമായ ഷാതോങ്ങാണ് എന്ന് സ്ഥിരീകരിച്ചു. പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച്, ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള ഹെനാൻ പ്രവിശ്യയിലെ ലങ്കാവോ കൗണ്ടിയിലെ ഒരു ആൺകുട്ടിയെ ആഗ്രഹിച്ചിരുന്ന ഒരു കുടുംബത്തിന് ലിയെ വില്‍ക്കുകയായിരുന്നു. ലിയുടെ കഥ പെട്ടെന്ന് മാധ്യമങ്ങളുടെയും പ്രാദേശിക അധികാരികളുടെയും നെറ്റിസൺമാരുടെയും ശ്രദ്ധ ആകർഷിച്ചു. ദിവസങ്ങൾക്കുള്ളിൽ, അവന്റെ അമ്മയാകാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന യുനാനിലെ ഒരു സ്ത്രീ ഉൾപ്പെടെ, കുടുംബാംഗങ്ങളുമായി അദ്ദേഹത്തിന് ബന്ധപ്പെടാൻ സാധിച്ചു. 

സ്ത്രീയുമായുള്ള ഒരു ഫോൺകോളിൽ, ആൺകുട്ടിയായിരിക്കുമ്പോൾ ഗോവണിയിൽ നിന്ന് വീണപ്പോള്‍ അവന്റെ താടിയിലുണ്ടായ ഒരു പാട് അവർ കൃത്യമായി വിവരിച്ചു. അടുത്തത് ഡിഎൻഎ ടെസ്റ്റുകൾ ആയിരുന്നു, ഡിസംബർ 28 -ന് ചൈനയുടെ പൊതുസുരക്ഷാ മന്ത്രാലയത്തിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഓഫീസിന്റെ ഡൂയിൻ അക്കൗണ്ട് ഇരുവരും തമ്മില്‍ ബന്ധമുണ്ട് എന്നും അമ്മയാണ് എന്നും സ്ഥിരീകരിച്ചു. ലിയെയും അമ്മയെയും ശനിയാഴ്ച വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. അവന്റെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.   

വെയ്‌ബോയിൽ, ലിയുടെ പോസ്റ്റുകൾ ഒരു ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു. ലിയെ വീട്ടിൽ നിന്നും ചെറുപ്പത്തില്‍ മാറ്റിയതിനോട് പലരും രോഷം പ്രകടിപ്പിച്ചു. ഭർത്താവും രണ്ട് കുട്ടികളും 11 വയസ്സുള്ള പേരക്കുട്ടിയും അടക്കം നിരവധി കുടുംബാംഗങ്ങളുടെ മരണം കാണേണ്ടിവന്ന ലിയുടെ അമ്മയുടെ ദുരവസ്ഥയിൽ മറ്റുള്ളവർ സഹതപിച്ചു. 

ഏതായാലും ലിയും അവന്‍റെ കുടുംബവും പരസ്പരം വീണ്ടും കണ്ടുമുട്ടാനാവുന്നതിന്‍റെ സന്തോഷത്തിലാണ്. 'മുപ്പത്തിമൂന്ന് വർഷത്തെ കാത്തിരിപ്പ്, ആഗ്രഹത്തിന്‍റെ എണ്ണമറ്റ രാത്രികൾ, ഒടുവിൽ ഓർമ്മയിൽ നിന്ന് കൈകൊണ്ട് വരച്ച ഒരു ഭൂപടം, ഇത് 13 ദിവസങ്ങൾക്ക് ശേഷം തികഞ്ഞ മോചനത്തിന്റെ നിമിഷമാണ്' ലി തന്റെ ഡൂയിൻ പ്രൊഫൈലിൽ കുറിച്ചു. 'എന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കാൻ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി' എന്നും ലി കൂട്ടിച്ചേര്‍ത്തു. 



from Asianet News https://ift.tt/3pH9ZND
via IFTTT

ജനവാസ മേഖലയിലേക്ക് എത്തിയത് ഏഴ് ആനകള്‍; കാട്ടാനയുടെ ആക്രമണത്തില്‍ വലഞ്ഞ് തോണ്ടിമല


ഇടുക്കി: ബോഡിമെട്ട് തോണ്ടിമലയില്‍ വീണ്ടും കാട്ടാന ആക്രമണം (Wild Elephant Attack) . തോണ്ടിമല ചൂണ്ടല്‍ സ്വദേശി എസ് നടരാജിന്റെ വീടിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഷെഡ് കാട്ടാന കൂട്ടം തകര്‍ത്തു (Human Animal Conflict). കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നിരുന്നു. പുലര്‍ച്ചെയാണ് തോണ്ടിമല ചൂണ്ടലില്‍ ഏഴ് ആനകളടങ്ങുന്ന കാട്ടാന കൂട്ടം ജനവാസ മേഖലയിലേയ്ക്ക് എത്തിയത്.

ചൂണ്ടല്‍ സ്വദേശി എസ് നടരാജന്റെ വീടിന് പുറക് വശത്തായി നിര്‍മ്മിച്ചിരുന്ന ഷെഡ് ആന തകര്‍ത്തു. ഷെഡിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും അരിയും പലവ്യഞ്ജന വസ്തുക്കളും നശിപ്പിച്ചു. പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.  പുലര്‍ച്ചെ ആക്രമണം ഉണ്ടായതോടെ, പടക്കം പൊട്ടിച്ചും ബഹളം വെച്ചും തീകത്തിച്ചും, പ്രദേശവാസികള്‍ ആനകളെ വീടിന് സമീപത്ത് നിന്നും ഓടിയ്ക്കുകയായിരുന്നു. മേഖലയില്‍ വഴിവിളക്കുകളോ, സഞ്ചാര യോഗ്യമായ റോഡോ ഇല്ലാത്തതിനാല്‍ ആനയുടെ ആക്രമണം ഉണ്ടായാല്‍ ഓടി രക്ഷപെടാന്‍ പോലുമാവാത്ത സാധിക്കാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രമണത്തില്‍ തോണ്ടിമല സ്വദേശി സെല്‍വത്തിന്റെ വീട് പൂര്‍ണ്ണമായും അമല്‍രാജിന്റെ വീട് ഭാഗീകമായും തകര്‍ന്നിരുന്നു. ഏഴ് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് നിലവില്‍ തോണ്ടിമല മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. കാട്ടാന ആക്രമണം പതിവായിട്ടും, ആനകളെ ഉള്‍വനത്തിലേയ്ക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് നാട്ടാകാരുടെ ആരോപണം. നിലവില്‍ വീടുകള്‍ക്ക് സമീപത്ത് നിന്നും പിന്‍വാങ്ങിയെങ്കിലും സമീപ മേഖലയില്‍ ആനകൂട്ടം തമ്പടിച്ചിരിക്കുകയാണ്.

ഗ്രില്ല് തകര്‍ത്തു, വാതിലില്‍ ഇടിച്ചു; പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ച് കാട്ടാനക്കൂട്ടം
പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. പൊലീസ് സ്റ്റേഷന്റെ ഗ്രില്ലുകൾ കാട്ടാന ആക്രമണത്തിൽ തകർന്നു.  പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.രാത്രി പത്തരയോടെയാണ് പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ കാട്ടാനക്കൂട്ടം എത്തിയത്. ഒരു തള്ളയാനയും കുട്ടിയാനയും സ്റ്റേഷൻ പരിസരത്ത് എത്തിയത്. ആദ്യം സ്റ്റേഷന് ചുറ്റും കറങ്ങി നടന്ന ആനകൾ ആദ്യം വാതിലുകളിലും മറ്റും ഇടിക്കുകയും പിന്നീട് മുൻ വശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷന് അകത്തായിരുന്നതിനാൽ  മറ്റ് അപകടങ്ങൾ ഉണ്ടായില്ല.

മൂന്നാറിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു
മൂന്നാർ ചോക്കനാട് എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു.പുലർച്ചെ മൂന്ന് മണിയോടെ എത്തിയ ഒറ്റയാൻ ആണ്  സതിഷ് കുമാറിന്റെ  വാഹനത്തിന് കേടുപാടുകൾ വരുത്തിയത്. തൊഴിലാളികളുടെ ഉറക്കംകെടുത്തി കാട്ടന ശല്യം മുന്നാർ ടൗണിലും തോട്ടം മേഖലയിലും രുക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വകരിക്കാത്തതിൽ തൊഴിലളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

പാൽരാജിന്റെ പെട്ടിക്കട അഞ്ചാം തവണയും തകർത്തെറിഞ്ഞ് കാട്ടാന
മൂന്നാറിലെ ജനവാസമേഖലയില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. മൂന്നാര്‍ ടൗണിലെ പാല്‍രാജിന്റെ പെട്ടിക്കട അഞ്ചാം തവണയും കാട്ടാന തകര്‍ത്തെറിഞ്ഞു. രാത്രിയിലെത്തിയ കാട്ടാന അന്‍പതിനായിരം രൂപയുടെ സാധന സാമഗ്രികള്‍ ഭക്ഷിച്ചാണ് കാടുകറിയത്. മൂന്നാര്‍ ടൗണിലെ ദേവികുളം സ്റ്റാന്‍ഡില്‍ കാര്‍ഗില്‍ റോഡിലാണ് പാൽരാജിന്റെ പെട്ടിക്കട. പുലര്‍ച്ചെയാണ് കാട്ടുകൊമ്പന്‍ തകര്‍ത്തത്. കടയ്ക്ക് നാശനഷ്ടം വരുത്തിയതിനൊപ്പം കടയില്‍ ഉണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളടക്കം തിന്ന് തീര്‍ത്തു. ഇത് അഞ്ചാം തവണയാണ് കാട്ടാന പാല്‍രാജിന്റെ ഈ പെട്ടിക്കട തകര്‍ത്ത് സാധന സാമഗ്രികള്‍ ഭക്ഷിക്കുന്നത്.



from Asianet News https://ift.tt/3JutwZD
via IFTTT

BJP Leader joins CPM : ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവടക്കം സിപിഎമ്മില്‍

മാവേലിക്കര: ബിജെപി (BJP) ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ജോണ്‍ ഫിലിപ്പ്, ബിജെപി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് അനില്‍ പള്ളിയാവട്ടം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വര്‍ഗീസ് ശാമുവേല്‍ പല്ലാരിമംഗലം എന്നിവര്‍ സിപിഎമ്മില്‍ (CPM) ചേര്‍ന്നു. സിപിഎം തെക്കേക്കര പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാത്തികുളം പള്ളിമുക്കിന് നടന്ന യോഗത്തില്‍ മൂവര്‍ക്കും സ്വീകരണം നല്‍കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ജി ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹന്‍കുമാര്‍ അധ്യക്ഷനായി. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളിലും കര്‍ഷക വിരുദ്ധ നയങ്ങളിലും വിലക്കയറ്റമടക്കമുള്ള ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് ബിജെപിയില്‍ നിന്നും വിട്ടതെന്ന് ബിജു ജോണ്‍ ഫിലിപ്പും അനില്‍ പള്ളിയാവട്ടവും പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ജി ഹരിശങ്കറും ഏരിയ സെക്രട്ടറി കെ മധുസൂദനനും ചേര്‍ന്ന് രക്തഹാരമണിയിച്ച് പാര്‍ട്ടി പതാക നല്‍കി മൂവരെയും സ്വീകരിച്ചു.
 



from Asianet News https://ift.tt/341pbNg
via IFTTT

Barroz first look : ഗെറ്റപ്പില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍; പുതുവത്സരാശംസയ്ക്കൊപ്പം 'ബറോസ്' ഫസ്റ്റ് ലുക്ക്

പുതുവത്സരാശംസകള്‍ക്കൊപ്പം ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ (Mohanlal). തന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ 'ബറോസി'ന്‍റെ (Barroz) ഫസ്റ്റ് ലുക്ക് ആണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ 12 മണിക്ക് പുറത്തുവിട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്‍റെ ചിത്രം പകര്‍ത്തിയത്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൊവിഡിനെത്തുടര്‍ന്നുണ്ടായ ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു. 

ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹന്‍ലാല്‍ സ്ക്രീനില്‍ എത്തുന്നത്. 



from Asianet News https://ift.tt/3HoDR7v
via IFTTT

Happy New Year 2022 : പിറന്നു 2022; ഒമിക്രോണിനിടെ പ്രതീക്ഷയുടെ പുതുവത്സരം

പ്രതീക്ഷകളോടെ രാജ്യം പുതുവര്‍ഷത്തെ വരവേറ്റു. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. രാജ്യതലസ്ഥാനമായ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ആഘോഷത്തോടെയാണ് പുതുവത്സരത്തെ എതിരേറ്റത്. മിക്ക രാജ്യങ്ങളിലും കൊറോണവൈറസ് പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനിന്നിരുന്നതിനാല്‍ തെരുവുകളിലും നഗരങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവത്സരമെത്തി.

ബാങ്കോക്കിലെ പുതുവത്സരാഘോഷം

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷമുണ്ടായത്. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലും വലിയ രീതിയില്‍ ആഘോഷം നടന്നു. സിഡ്‌നിയിലും ഓക്ലാന്‍ഡിലും കരിമരുന്ന് പ്രകടനത്തോടെയാണ് പുതുവര്‍ഷത്തെ ഏതിരേറ്റത്. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന ലണ്ടനില്‍ ഇക്കുറി വലിയ ആഘോഷങ്ങളില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനില്‍ ഒഴിവാക്കി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പ്പാപ്പയുടെ പുതുവത്സര ആഘോഷം. യുവാക്കള്‍ക്ക് പ്രായമായവരുടെ ജ്ഞാനവും അനുഭവപരിചയവും ആവശ്യമാണ്. അതുപോലെമുതിര്‍ന്നവര്‍ക്ക് യുവാക്കളുടെ പിന്തുണയും വാത്സല്യവും സര്‍ഗാത്മകതയും ചലനാത്മകതയും ആവശ്യമാണെന്ന് പോപ് ഫ്രാന്‍സിസ് പുതുവത്സരത്തിന് മുമ്പുള്ള സന്ദേശത്തില്‍ പറഞ്ഞു.

 

 

ജപ്പാന്‍ നഗരമായ ടോക്യോ, ദക്ഷിണകൊറിയന്‍ നഗരമായ സോള്‍, യുഎഇയുടെ തലസ്ഥാനമായ ദുബൈ എന്നിവിടങ്ങളിലും ഗംഭീരമായ ആഘോഷങ്ങളോടെയാണ് പുതുവത്സാരത്തെ വരവേറ്റത്. 2020, 2021 വര്‍ഷങ്ങള്‍ കൊവിഡ് ഭീതിയില്‍ കടന്നുപോയെങ്കില്‍ 2022ന്റെ തുടക്കവും സമാനമാണ്. ഒമിക്രോണ്‍ ഭീതിയില്‍ ലോകമാകെ ആശങ്കപ്പെട്ട് നില്‍ക്കുമ്പോഴാണ് പ്രതീക്ഷയോടെ 2022 കടന്നുവരുന്നത്. 

ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ ആഘോഷം
 

കേരളത്തിലെ പുതുവത്സാരാഘോഷം

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടിഞ്ഞാണ്‍ വീണു. സംസ്ഥാനത്താകെ രാത്രി കര്‍ഫ്യു ആരംഭിച്ചതോടെ ഏറക്കുറെ പുതുവര്‍ഷാഘോഷം നേരത്തെ അവസാനിച്ചു. രാത്രി 10ന് ശേഷം കേരളം കടുത്ത നിയന്ത്രണത്തിലായിരുന്നു. വീടുകളിലായിരുന്നു ആഘോഷമേറെയും. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഒന്‍പത് മണിമുതല്‍ നഗരത്തിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി. നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നേരത്തെ തന്നെ ബീച്ചില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങി. കോഴിക്കോട് നഗരത്തില്‍ ഏഴ് കേന്ദ്രങ്ങളില്‍ പൊലിസ് പരിശോധന രാത്രിയിലും തുടരും. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വീട്ടിലിരുന്ന് കോഴിക്കോട് കളക്ടറുടെ ഇന്‍സ്റ്റാഗ്രം പേജിലൂടെ ആഘോഷത്തില്‍ പങ്കുചേരാന്‍ പൊതുജനങ്ങള്‍ക്ക് ക്ഷണമുണ്ട്. 

ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും ഇത്തവണ പഴയ തിരക്കും ബഹളവും ഉണ്ടായിരുന്നില്ല. കൊവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിക്കാരുടെ ഇത്തവണത്തെ ന്യൂ ഇയര്‍. 10 മണിയോടെ ബീച്ചില്‍ നിന്നും ആളുകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞ് പോയി.

തിരുവനന്തപുരത്തും സമാനമായ സ്ഥിതിയാണുള്ളത്. കോവളം അടക്കമുള്ള ബീച്ചുകളില്‍ ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചു. ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൌണ്‍സ്‌മെന്റുണ്ടായിരുന്നു. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്. നഗരത്തില്‍ പലയിടത്തും രാത്രി പത്ത് മണിയോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വമായ പുതുവത്സരാശംസ നേര്‍ന്നു. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോള്‍ ഒമിക്രോണ്‍ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നാടിന്റെ ഐക്യവും സമാധാനവും  പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിര്‍ത്തുമെന്നും തീരുമാനിക്കാമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
 



from Asianet News https://ift.tt/3HpSvvh
via IFTTT

RRR Song : ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി രാജമൗലി; 'ആര്‍ആര്‍ആറി'ലെ ഗാനമെത്തി

ഇന്ത്യന്‍ സിനിമാ മേഖലയില്‍ത്തന്നെ നിലവില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് രാജമൗലിയുടെ (SS Rajamouli) 'ആര്‍ആര്‍ആര്‍' (RRR). ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍. പുതുവര്‍ഷ രാവില്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 'രാമം രാഘവം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ സംസ്‍കൃതത്തിലാണ്. കെ ശിവ ദത്തയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. വിജയ് പ്രകാശ്, ചന്ദന ബാല കല്യാണ്‍, ചാരു ഹരിഹരന്‍ എന്നിവരാണ് പാടിയിരിക്കുന്നത്.

അതേസമയം ബാഹുബലി 2നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന് ഇത്രയും ഹൈപ്പ് നേടിക്കൊടുത്തത്. തെലുങ്ക് സിനിമയ്ക്കു തന്നെ ഭാഷാതീതമായി പുതിയ പ്രേക്ഷകരെ നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു ബാഹുബലി. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം. 



from Asianet News https://ift.tt/3Ju7iqP
via IFTTT

Qatar Covid Report : ഖത്തറില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; 741 പുതിയ രോഗികള്‍ കൂടി

ദോഹ: ഖത്തറില്‍ (Qatar) 741 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 182 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,45, 530 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 533 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 208 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 618 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,50,528 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 4,380 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 29,978 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,174,433 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്നു പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 25 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

 



from Asianet News https://ift.tt/3pGqFoy
via IFTTT

New Year Celebrations : രാത്രി കർഫ്യുവിൽ പുതുവര്‍ഷം വരവേറ്റ് മലയാളികൾ; റോന്ത് ചുറ്റി പൊലീസ്, ഒമിക്രോൺ ജാഗ്രത

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷം കടുത്ത നിയന്ത്രണങ്ങളുടേതായി. രാത്രി കർഫ്യു ആരംഭിച്ച പത്ത് മണിയോടെ തന്നെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങൾക്കും  കടിഞ്ഞാൺ വീണു. സംസ്ഥാനത്താകെ രാത്രി കർഫ്യു ആരംഭിച്ചതോടെതന്നെ ഏറക്കുറെ പുതുവർഷാഘോഷം അവസാനിച്ച മട്ടായിരുന്നു. നഗരകേന്ദ്രങ്ങളിലൊന്നും ആൾക്കുട്ടമില്ലാതെയാണ് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി പുതുവർഷം പുലർന്നത്.

കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഒന്‍പത് മണിമുതൽ നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി. നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നേരത്തെ തന്നെ ബീച്ചിൽ ആളുകൾ കുറഞ്ഞു തുടങ്ങി. കോഴിക്കോട് നഗരത്തിൽ ഏഴ് കേന്ദ്രങ്ങളിൽ പൊലിസ് പരിശോധന രാത്രിയിലും തുടരും. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. വീട്ടിലിരുന്ന് ആഘോഷത്തിൽ പങ്കുചേരാൻ പൊതുജനങ്ങളെ ക്ഷണിക്കുകയായിരുന്നു കോഴിക്കോട് കളക്ടർ ഇൻസ്റ്റഗ്രാം പേജിലൂടെ ചെയ്തത്.

പുതുവത്സരആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും ഇത്തവണ പഴയ തിരക്കും ബഹളവും ഉണ്ടായിരുന്നില്ല. കൊവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിക്കാരുടെ ഇത്തവണത്തെ ന്യൂ ഇയര്‍. 10 മണിയോടെ ബീച്ചിൽ നിന്നും ആളുകൾ പൂർണ്ണമായും ഒഴിഞ്ഞ് പോയിരുന്നു. നഗര ജനതയടക്കം എല്ലാവരും വീടുകളിലിരുന്നു പുതുവർഷത്തെ വരവേൽക്കുകയായിരുന്നു.

തിരുവനന്തപുരത്തും സമാനമായ സ്ഥിതിയാണ് അനുഭവപ്പെട്ടത്. പുതുവത്സരാഘോഷം പൊടിപൊടിക്കാറുള്ള കോവളം അടക്കമുള്ള ബീച്ചുകളില്‍ ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചു. ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൌണ്‍സ്മെന്‍റുണ്ടായിരുന്നു. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കുകയായിരുന്നു പൊലീസ്. നഗരത്തിൽ പലയിടത്തും രാത്രി പത്ത് മണിയോടെ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.



from Asianet News https://ift.tt/3qwDMbe
via IFTTT

Saudi Covid Report : സൗദിയില്‍ 819 പുതിയ കൊവിഡ് കേസുകളും രണ്ട് മരണവും

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 819 പുതിയ കൊവിഡ് (Covid)കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 239 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 556,236 ആയി. ആകെ രോഗമുക്തി കേസുകള്‍ 541,853 ആണ്. ആെക മരണസംഖ്യ 8,877 ആയി. ഇന്ന് രാജ്യത്ത് ആകെ 33,229,844 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 5,506 പേരില്‍ 54 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 50,850,262 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,014,971 എണ്ണം ആദ്യ ഡോസ് ആണ്. 23,177,069 എണ്ണം സെക്കന്‍ഡ് ഡോസും. 1,735,251 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,658,222 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 234, ജിദ്ദ 178, മക്ക 140, ദമ്മാം 35, ഹുഫൂഫ് 33, മദീന 26, തായിഫ് 17, ഖോബാര്‍ 14, ഖത്വീഫ് 9, മുബറസ് 8, റാബിഖ് 6, ദഹ്‌റാന്‍ 6, തബൂക്ക് 5, ബുറൈദ 5, അബഹ 5, ഖര്‍ജ് 5, ജീസാന്‍ 4, യാംബു 4, ഉനൈസ 4, തുവാല്‍ 3, അല്‍റസ് 3, മുസാഹ്മിയ 3, ശഖ്‌റ 3, മറ്റ് 14 ഇടങ്ങളില്‍ രണ്ടും 41 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍.



from Asianet News https://ift.tt/3JyBh0y
via IFTTT

പ്രളയത്തില്‍ മുങ്ങിയ പടിഞ്ഞാറന്‍ യൂറോപ്പ്, 49 ഡിഗ്രി വരെ ഉയർന്ന താപനില; കാലാവസ്ഥാ വ്യതിയാനത്തിന്‍റെ 2021

ദില്ലി: കാലാവസ്ഥാ മാറ്റത്തിന്‍റെ (Climate Change) ഭീകരതയിൽ മനുഷ്യനും ജന്തുജാലങ്ങളും വലഞ്ഞ ഒരു വർഷമാണ് കടന്നുപോകുന്നത്. കാലാവസ്ഥാ മാറ്റത്തിൽ ലോകം ഉരുകിയ വർഷം. പടിഞ്ഞാറൻ കാനഡ കൊടുംചൂടിൽ വെന്തു. 49 ഡിഗ്രി വരെ ഉയർന്ന താപനിലയിൽ 700 പേർ മരിച്ചു. ജൂലൈയിൽ പടിഞ്ഞാറൻ യൂറോപ്പ് പ്രളയത്തിൽ മുങ്ങി. ജർമനിയിലും ബെല്‍ജിയത്തിലുമായി മുന്നൂറോളം മരണമുണ്ടായി. സ്‌പെയിനിൽ ഉണ്ടായത് അര നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച്ച. അമേരിക്കയിലെ ടെക്‌സസിൽ കൊടും ശൈത്യത്തിൽ താപനില മൈനസ് 13 ഡിഗ്രി വരെ താഴ്ന്നു. മാർച്ചിൽ ചൈനയിൽ ഉണ്ടായത് ഇതുവരെ കാണാത്തത്ര ശക്തമായ മണൽക്കാറ്റ്.

നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങൾ ആണ് 2021 ൽ ലോകം കണ്ടത്. 170 വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലമാണ് 2021ൽ ഭൂമിയിൽ ഉണ്ടായതെന്ന് കണ്ടെത്തിയത് യുഎൻ സമിതിയായ ഐപിസിസി ആയിരുന്നു. ഭൂമിയെ രക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ സർവ്വനാശം എന്നായിരുന്നു ഐപിസിസി റിപ്പോർട്ട് ലോകത്തോട് പറഞ്ഞത്. ലോകമെങ്ങും സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നു.  

പല തീരങ്ങളും മുങ്ങാൻ അധിക കാലം വേണ്ട. കാലാവസ്ഥാമാറ്റം ഇത്ര ഭീകരമാകുമ്പോഴും അതിനെ നേരിടാൻ കാര്യമായ തീരുമാനങ്ങളൊന്നും ആരിൽ നിന്നും ഉണ്ടാകുന്നില്ലെന്ന നിരാശയോടെയാണ് ലോകം പുതുവർഷത്തിലേക്ക് കടക്കുന്നത്. ആഗോളതാപനത്തിന്റെ ആഘാതം ആദ്യമുണ്ടാകുന്നത് സമുദ്രങ്ങളിൽ ആണ്. അതുകൊണ്ടുതന്നെ കേരളത്തിനും ഇനിയങ്ങോട്ട് ഒട്ടും നല്ല കാലമാവില്ലെന്ന് പറയുന്നു കാലാവസ്ഥാ ഗവേഷകർ.

ഇതുവരെയുള്ള എല്ലാ കണക്കുകളും തെറ്റിച്ച മഴയായിരുന്നു ഈ വർഷം കേരളത്തിൽ പെയ്ത് തകർത്തത്.120 വർഷത്തെ ഏറ്റവും കനത്ത തുലാവർഷ മഴ. ഇടുക്കി ചെറുതോണി അണക്കെട്ട് ഇത്രയധികം തവണ തുറക്കേണ്ടി വന്നകാലം മുമ്പില്ല. കോട്ടയത്ത് കൂട്ടിക്കലിൽ ഒക്ടോബർ പതിനഞ്ചിനുണ്ടായ ഉരുൾപൊട്ടൽ ഓർക്കാപ്പുറത്തെ ദുരന്തമായി. കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ കാർഷിക ഉത്പാദനത്തിൽ വലിയ കുറവുണ്ടാക്കുമെന്ന വിദഗ്ധ പഠന റിപ്പോർട്ടും ഇക്കൊല്ലം പുറത്തുവന്നു. കേരളത്തിന്റെ നെല്ലുത്പാദനത്തിൽ 40  ശതമാനം വരെ കുറവുണ്ടായേക്കാം എന്നാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. വൻ വികസന പദ്ധതികൾക്ക് ഒരുങ്ങുന്ന കേരളം ആദ്യം പരിഗണിക്കേണ്ടത് പ്രകൃതിയുടെ മാറുന്ന താളമാവണം എന്ന പാഠം കൂടിയാണ് 2021  നൽകുന്നത്.  


 



from Asianet News https://ift.tt/3EDbv81
via IFTTT

Gulf News : സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അസീര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരന്‍ ഇന്ത്യ അംബാസഡര്‍(Indian Ambassador) ഡോ. ഒസാഫ് സയീദിനെയും(Ausaf Sayeed) അദ്ദേഹത്തിനെ അനുഗമിച്ച പ്രതിനിധി സംഘത്തെയും എമിറേറ്റ്‌സ് കോര്‍ട്ടിലെ തന്റെ ഓഫീസില്‍ സ്വീകരിച്ചു. സ്വീകരണ വേളയില്‍ ഇരുവരും സൗഹാര്‍ദ്ദപരമായ സംഭാഷണങ്ങള്‍ നടത്തുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊതു താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. അംബാസഡറോടൊപ്പം ജിദ്ദ ഇന്ത്യന്‍ കൗണ്‍സുലേറ്റ് കൗണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലം, വാണിജ്യ വിഭാഗം കൗണ്‍സുല്‍ ഹമ്‌ന മറിയം, കൗണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചല്‍, ബിജു കെ നായരും പങ്കെടുത്തു.  

യോഗത്തില്‍, അന്താരാഷ്ട്ര സഹകരണം, വിസിറ്റിംഗ് പ്രൊഫസര്‍മാരുടെ കൈമാറ്റം, വിദ്യാര്‍ത്ഥി പരിശീലനം, സര്‍വകലാശാലയുടെ പദ്ധതിയും അസീര്‍ മേഖലയുടെ തന്ത്രവും തമ്മിലുള്ള വിന്യാസം, ശാസ്ത്ര ഗവേഷണ മേഖലയിലെ സഹകരണം എന്നിവയ്ക്കുള്ള സാധ്യമായ പ്രോജക്റ്റുകളില്‍ ഒന്നായി കേന്ദ്ര ലബോറട്ടറി പ്രോജക്റ്റ് അവതരിപ്പിച്ചു. നിരവധി സുപ്രധാന മേഖലകള്‍ (അടിസ്ഥാന ശാസ്ത്രങ്ങള്‍ - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), വിശിഷ്ട അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു, പ്രത്യേകിച്ച് ഗുണപരമായ വിഷയങ്ങളില്‍, മേഖലയിലെ ടൂറിസം ഉത്തേജിപ്പിക്കുന്നതിന് സര്‍വകലാശാലയുടെ പരിസരത്ത് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിലെ പങ്കാളിത്തം, ടൂറിസം മേഖലയിലെ സഹകരണം, കൂടാതെ സര്‍വ്വകലാശാലയുടെ ഗവേഷണ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ കമ്പനികളെ ആകര്‍ഷിക്കുന്നതും ചര്‍ച്ച ചെയ്തു.

കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച സംഘത്തെ പ്രസിഡന്റ് പ്രൊഫ. ഡോ. ഫാലെഹ് അല്‍-സുല്ലമിയുടെ നേതൃത്വത്തില്‍ ഖുറൈഖിറിലെ യൂണിവേഴ്സിറ്റി ഓഫീസില്‍  സ്വീകരിച്ചു. സര്‍വ്വകലാശാലയുടെ പ്രസിഡണ്ട് ഒസാഫിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു, അതേസമയം യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ഡോ. ഒസാഫ് സന്തോഷം പ്രകടിപ്പിച്ചു.

 

അസീര്‍ മേഖലയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഹാദി ബിന്‍ അയ്ദ് അല്‍-ഷഹ്റാനി,  ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, മുഹമ്മദ് ഷാഹിദ് ആലത്തിനേയും, അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധികളായ കൗണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചലിനേയും, ബിജു കെ നായരേയും അബഹയിലെ മാനവ വിഭവശേഷി മന്ത്രാലയം ആസ്ഥാനത്ത് സ്വീകരിച്ചു. ഇന്ത്യ അംബാസഡര്‍ ഡോ. ഔസഫ് സയീദിന്റെ അസീര്‍ മേഖലാ  സന്ദര്‍ശനത്തോടൊപ്പമാണിത്. സ്വീകരണ വേളയില്‍, പൊതു താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, പ്രത്യേകിച്ച് തൊഴില്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍.



from Asianet News https://ift.tt/3JIvJB5
via IFTTT

കരിങ്ങാലിച്ചാൽ പുഞ്ചയിൽ സന്ദർശകർക്കായി കുട്ടവഞ്ചി സവാരി തുടങ്ങി

ചാരുംമൂട്: വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ സന്ദർശകർക്കായി കുട്ടവഞ്ചി സവാരി തുടങ്ങി. പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ  ശാന്തിഗിരി വില്ലേജ് ടൂറിസം സെന്റർ എന്ന സ്വകാര്യ കൂട്ടായ്മയാണ് കുട്ടവഞ്ചി സവാരി, പെഡൽ ബോട്ടിംഗ് , ഫൈബർ വള്ളം എന്നിവ ഒരുക്കിയത്. 

പുഞ്ചയുടെ ഓരത്തായി സന്ദർശകർക്കിരിക്കാൻ ഇരിപ്പടങ്ങളും, ലഘു ഭക്ഷണശാലയും , സുരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടവഞ്ചി സവാരിക്ക് ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.അജികുമാർ , ടൂറിസം  സെന്റർ ഭാരവാഹി പത്മലാൽ തുടങ്ങിയവർ പങ്കെടുത്തു.

പൂക്കളും നാരങ്ങയും പരസ്പരം കൈമാറി പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി മൂന്നാറില തോട്ടം മേഖല

ഇടുക്കി: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയിലും പരമ്പരാഗത ആചാരങ്ങളും പതിവു രീതികളുമായി തോട്ടം മേഖല. പൂക്കളും നാരങ്ങയും പരസ്പരം കൈമാറി പുതുവത്സരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മൂന്നാര്‍ നിവാസികള്‍. എന്നാല്‍ പൂക്കളുടെ വില വര്‍ദ്ധിച്ചതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വ്യാപാരം കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. 

തമിഴ്, മലയാളം സംസ്‌കാരം ഇടകലര്‍ന്ന മൂന്നാറിലെ പുതുവത്സര ആഘോഷം ബഹുവര്‍ണങ്ങളുടേതാണ്. പൂജയ്ക്കും വീട്ടില്‍ അലങ്കരിക്കുന്നതിനുമായി എല്ലാ വര്‍ഷവും തമിഴ്നാട്ടില്‍ നിന്ന് എത്തുന്നതു പോലെ ഇത്തവണയും നിരവധി പൂ വ്യാപാരികളാണ് എത്തിയിട്ടുള്ളത്. മധുര, നിലക്കല്‍, പുതുക്കോട്ടൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയ പൂ വ്യാപാരികളുടെ കൂടയില്‍ നിറഞ്ഞ വര്‍ണ പുഷ്പങ്ങള്‍ മൂന്നാറിലെ റോഡുകളുടെ വശത്ത് മനോഹരമായ നിറങ്ങളുടെ കാഴ്ചയാണൊരുക്കുന്നത്. 

അടുത്തയിടെ തമിഴ്നാട്ടിലുണ്ടായ പ്രളയത്തില്‍ പൂ വ്യവസായത്തിന് കനത്ത തിരിച്ചടിയേറ്റെങ്കിലും ആവശ്യക്കാര്‍ നിരവധിയുള്ളതു കാരണമാണ് തമിഴ്നാട്ടില്‍ നിന്നും പൂവ്യാപാരികള്‍ എത്തിയിട്ടുള്ളത്.ഉത്സവകാലമായതിനാല്‍ ക്ഷേത്രങ്ങളും പൂജകള്‍ക്കും പൂക്കള്‍ ധാരാളം ഉപയോഗിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പൂക്കളുടെ വില പതില്‍ മടങ്ങ് വര്‍ദ്ധിച്ചതോടെ വ്യാപാരം കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. 

പുതുവത്സര കൈനീട്ടത്തിനായി നാരങ്ങാ കൈമാറുന്ന പതിവുള്ളതിനാല്‍ മൂന്നാറില്‍ നാരങ്ങാ വ്യാപാരവും പൊടിപൊടിക്കുകയാണ്.തമിഴ് സംസ്‌കാരത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായും തടസ്സങ്ങള്‍ അകറ്റാനുള്ള കഴിവുണ്ടെന്നും നാരങ്ങായെ കരുതി വരാറുണ്ട്. 

അതു കൊണ്ടുതന്നെ പുതുവത്സരപ്പുലരിയില്‍ എല്ലാം നാരങ്ങാ കൈമാറുന്നത് പതിവാണ്. വെറുതെ കൈമാറിയാല്‍ മാത്രം പോരാ. നാരങ്ങാ നല്‍കുമ്പോള്‍ അതിന് പകരമായി ചില്ലറത്തുട്ടുകളോ രൂപാ നോട്ടുകളോ തിരികെ നല്‍കുകയും വേണം. പൂക്കളും നാരങ്ങയും മൂന്നാറില്‍ നിറക്കാഴ്ചകള്‍ ഒരുക്കുമ്പോള്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളും പുതുവത്സര ലഹരിയിലാണ്.



from Asianet News https://ift.tt/3Ho7vdc
via IFTTT

Valimai release date : പുതുവര്‍ഷത്തില്‍ തമിഴിലെ ആദ്യ ബിഗ് റിലീസ് ആവാന്‍ 'വലിമൈ'; റിലീസ് തീയതി പ്രഖ്യാപിച്ചു

അജിത്ത് കുമാര്‍ (Ajith Kumar) നായകനാവുന്ന പുതിയ ചിത്രം 'വലിമൈ'യുടെ (Valimai) റിലീസ് പ്രഖ്യാപിച്ചു. പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും റിലീസ് തീയതി ഇന്ന് വൈകിട്ടാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ജനുവരി 13ന് ചിത്രം തിയറ്ററുകളിലെത്തും. പുതുവര്‍ഷത്തില്‍ തമിഴിലെ ആദ്യ ബിഗ് റിലീസുമായിരിക്കും ചിത്രം. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 58 മിനിറ്റ് ആണ് ദൈര്‍ഘ്യം.

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അജിത്ത് കുമാര്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ചിത്രമായ 'നേര്‍കൊണ്ട പാര്‍വൈ'യുടെ സംവിധായകനായ എച്ച് വിനോദ് ആണ് വലിമൈയും ഒരുക്കുന്നത്. സംവിധായകന്‍റേത് തന്നെയാണ് രചനയും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ബൈക്ക് സ്റ്റണ്ട് രംഗങ്ങളാലും സമ്പന്നമാണ്. ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിനിടെ അജിത്തിന് ഒന്നിലേറെ തവണ പരിക്കേറ്റിരുന്നു. ചിത്രത്തിന്‍റെ ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായിരുന്നു. പൊലീസ് വേഷത്തിലാണ് അജിത്ത് ചിത്രത്തില്‍ എത്തുന്നത്. യെന്നൈ അറിന്താലിനു ശേഷം അജിത്ത് അണിയുന്ന പൊലീസ് വേഷമാണ് ഇത്.

ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്ര, യോഗി ബാബു, സെല്‍വ, ജി എം സുന്ദര്‍, അച്യുത് കുമാര്‍, രാജ് അയ്യപ്പ, പേളി മാണി, ധ്രുവന്‍, ദിനേശ് പ്രഭാകര്‍, ചൈത്ര റെഡ്ഡി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം നീരവ് ഷാ, എഡിറ്റിംഗ് വിജയ് വേലുക്കുട്ടി, സംഗീതം യുവന്‍ ശങ്കര്‍ രാജ. 



from Asianet News https://ift.tt/3qBRsl9
via IFTTT

Thursday, December 30, 2021

SAvIND : പരിക്കിന് ശേഷം രാഹുലിന്റെ തിരിച്ചുവരവ്; പിന്നിട്ടത് ചില നാഴികക്കല്ലുകള്‍, ദ്രാവിഡിനുമൊപ്പം

സെഞ്ചൂറിയന്‍: പരിക്കിന് ശേഷമാണ് കെ എല്‍ രാഹുല്‍ (KL Rahul) ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. പരിക്ക് കാരണം രാഹുലിന് ന്യൂസിലന്‍ഡിനെതിരായ (New Zealand) പരമ്പര കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ ഓപ്പണറായി തിരിച്ചെത്തിയ താരം സെഞ്ചുറി നേടുകയും ചെയ്തു. 123 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ അടിച്ചെടുത്തത്. ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായക സ്വാധീനമാവാനും രാഹുലിന് സാധിച്ചു. കൂടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും.

അവിടെ മാത്രം ഒതുങ്ങുന്നില്ല കാര്യങ്ങള്‍. ചില നാഴികക്കല്ലുകളും കര്‍ണാടകക്കാരന്‍ പിന്നിട്ടു. ഒരിടത്ത് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനൊപ്പമെത്താന്‍ (Rahul Dravid) രാഹുലിനായി. സെന രാജ്യങ്ങളില്‍ ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ച് നേടുന്നതിലാണ് രാഹുല്‍ ഇന്ത്യന്‍ പരിശീലകനൊപ്പമെത്തിയത്. ഇരുവരും രണ്ട് പുരസ്‌കാരങ്ങള്‍ വീതം നേടി. 

മാത്രമല്ല, സെന രാജ്യങ്ങളില്‍ ഇന്ത്യ ജയിച്ച മത്സരങ്ങള്‍ കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തിലെത്താനും രാഹുലിനായി. ദിലീപ് വെങ്സര്‍ക്കാര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ക്കെല്ലാം രണ്ട് സെഞ്ചുറികള്‍ വീതമുണ്ട്. ഓപ്പണറായി ഇറങ്ങി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമാണ് രാഹുല്‍. വസിം ജാഫറാണ് ആദ്യതാരം. 

മോശം ഫോമിലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ചില നാഴികക്കല്ലുകള്‍ പിന്നിട്ടു. അഞ്ചാം തവണയാണ് സെന രാജ്യത്ത് കോലി ഇന്ത്യയെ വിജയിപ്പിക്കുന്നത്. വിജയിച്ച മൈതാനങ്ങളിലെല്ലാം 100ലധികം റണ്‍സും കോലിയുടെ പേരിലുണ്ട്. രണ്ടാം സ്ഥാനത്തുള്ള വസീം അക്രമവും മഹേല ജയവര്‍ധനയും രണ്ട് ജയങ്ങള്‍ വീതമാണ് നേടിയത്. 

സെന രാജ്യത്ത് ഇന്ത്യയുടെ നായകനെന്ന നിലയില്‍ കോലി നേടുന്ന ഏഴാമത്തെ ജയമാണിത്. ധോണിയും ഗാംഗുലിയും ദ്രാവിഡും ക്യാപ്റ്റന്മാരായുള്ള ആകെ ജയങ്ങള്‍ ഏഴ് മാത്രമാണ്. ഇനി ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്നതാണ് കോലിയുടെ ലക്ഷ്യം.



from Asianet News https://ift.tt/3HlqWU0
via IFTTT

Anxiety : മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ മടിയാണോ? നിങ്ങളറിയേണ്ടത്...

ഡിജിറ്റല്‍ കാലഘട്ടത്തിലൂടെ ( Digital Age )  ജീവിച്ചുപോകുന്നവര്‍ എന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ ( Mobile Phone ), വിവിധ ആപ്ലിക്കേഷനുകള്‍, ഇവയുടെ ഉപയോഗം എന്നിവയില്‍ നിന്നൊന്നും മാറിനില്‍ക്കാന്‍ നമുക്ക് കഴിയില്ല. പ്രത്യേകിച്ച് കൊവിഡ് കൂടി വന്നതോടെ ഓണ്‍ലൈന്‍ ( Online Interactions ) ആയി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിന്റെ ആവശ്യകത വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു. 

ഇതില്‍ തന്നെ മെസേജുകളാണ് ഏറ്റവും വലിയ ആശയവിനിമയോപാധിയായി ഇന്നും നിലനില്‍ക്കുന്നത്. മുമ്പ് എസ്എംഎസുകളുടെ രൂപത്തിലായിരുന്നു മെസേജുകളെങ്കില്‍ ഇപ്പോള്‍ ടെക്‌സ്റ്റ് അയക്കാന്‍ പല പ്ലാറ്റ്‌ഫോമുകളും ലഭ്യമാണ്. മെസഞ്ചര്‍, വാട്ട്‌സ് ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയെല്ലാം ഇവയില്‍ സാധാരണമായി ഉപയോഗിക്കുന്ന ചിലത് മാത്രം. 

ആശയവിനിമയത്തിന് ഇത്രമാത്രം ഉപാധികള്‍ ലഭ്യമാകുന്ന സാഹചര്യം സ്വാഭാവികമായും നമുക്ക് കൂടുതല്‍ സൗകര്യങ്ങളാണ് നല്‍കുക. എന്നാല്‍ വലിയൊരു വിഭാഗം പേരിലും മെസേജുകള്‍ ഉത്കണ്ഠയ്ക്ക് ഇടയാക്കുന്നുവെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 'വൈബര്‍' എന്ന സോഫ്‌റ്റ്വെയറിന്റെ നിര്‍മ്മാതാക്കള്‍ അടുത്തിടെ നടത്തിയൊരു സര്‍വേയും സമാനമായ വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്. 

അഞ്ചിലൊരാളെങ്കിലും മെസേജുകള്‍ക്ക് മറുപടി നല്‍കുന്നതിന് വിഷമം നേരിടുന്നുവെന്നും ആറിലൊരാള്‍ ഈ പ്രശ്‌നം മൂലം മെസേജുകള്‍ അവഗണിക്കുമെന്നുമാണ് 'വൈബര്‍' നടത്തിയ സര്‍വേ അവകാശപ്പെടുന്നത്. 

ചാറ്റുകള്‍ക്ക് വിവിധ പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമായി തുടങ്ങിയ കാലത്ത് ഇവയെല്ലാം മിക്കവരിലും 'പൊസിറ്റീവ്' ആയ സ്വാധീനം വച്ചുപുലര്‍ത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറിവന്നുവെന്നുമാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും 1980കളിലും 1990- പകുതി വരെയുമുള്ള കാലഘട്ടത്തില്‍ ജനിച്ചവരാണ് 'ടെക്സ്റ്റിംഗ്' ഉത്കണ്ഠ കൂടുതലും നേരിടുന്നതെന്നും 'ഗാര്‍ഡിയന്‍' റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഡിജിറ്റല്‍ കാലത്തിലേക്കുള്ള ചുവടുവയ്പ് നടന്ന ഒരു കാലഘട്ടമാണിത്. അതിന് മുമ്പുണ്ടായിരുന്ന ജീവിതസാഹചര്യങ്ങളിലും ശേഷമുണ്ടായതിലും ഒരുപോലെ പങ്കാളിയായവര്‍ എന്ന നിലയില്‍ പലപ്പോഴും പുതിയ കാലത്തെ വേഗതയോടും സമ്മര്‍ദ്ദത്തോടും പോരാടാന്‍ ഈ സമയത്ത് ജനിച്ചുവളര്‍ന്നവര്‍ വിഷമത നേരിടുന്നുവത്രേ. 

മെസേജുകള്‍ കാണുമ്പോള്‍ അത് തുറന്നുനോക്കാനുള്ള ആകാംക്ഷ വരികയും എന്നാല്‍ മറുപടി നല്‍കുകയെന്നത് ബാധ്യതയായി തോന്നുകയും ചെയ്യുമ്പോള്‍ ഇത് പതിയെ ഉത്കണ്ഠയിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ തൊഴിലിടത്തില്‍ നിന്നുള്ളതോ ആയ മെസേജുകളില്‍ നിന്നെല്ലാം ഈ പ്രശ്‌നം ഒരാളിലുണ്ടാക്കാമെന്നും പഠനങ്ങള്‍ പറയുന്നു. 

പതിവായി ആരോടെല്ലാം സംസാരിക്കാം, ആരെയെല്ലാം പരിഗണിക്കാമെന്നതില്‍ ഒരു ഏകദേശ ധാരണ സൂക്ഷിക്കുന്നതും, അപ്രധാനമായ ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തുവയ്ക്കുന്നതും, മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് അല്‍പസമയം മാറിനില്‍ക്കുന്നതും, പ്രകൃതിയുമായി അടുത്തിടപഴകാന്‍ സമയം മാറ്റിവയ്ക്കുന്നതും, ആഴത്തിലുള്ള ഉറക്കവുമെല്ലാം ഒരു പരിധി വരെ 'മെസേജ്' ഉത്കണ്ഠയെ ഒഴിവാക്കാന്‍ സഹായിക്കും. എപ്പോഴും സ്വന്തം മാനസികാരോഗ്യത്തെ പരിഗണിച്ചുകൊണ്ടായിരിക്കണം ഏത് സംവിധാനങ്ങളും ഉപയോഗിക്കേണ്ടതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

Also Read:- 'ആംഗ്‌സൈറ്റി'യും 'സ്‌ട്രെസ്'ഉം കുറയ്ക്കാന്‍ ഇതാ ചില പരീക്ഷണങ്ങള്‍...



from Asianet News https://ift.tt/3EElRUT
via IFTTT

Qatar Covid Report : ഖത്തറില്‍ പുതിയ കൊവിഡ് കേസുകള്‍ 500ന് മുകളിലേക്ക്

ദോഹ: ഖത്തറില്‍ (Qatar) 542 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 162 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  2,45,348 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 162 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 617 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,49,787 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 3,822 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 27,247 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,168,202 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 22 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു

ദോഹ: ഖത്തറില്‍(Qatar) കൊവിഡ് (covid)നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമാക്കുന്നു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസ്സായ പൊതുസ്ഥലങ്ങളിലും ഇനി മുതല്‍ മാസ്‌ക് (mask)നിര്‍ബന്ധമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. 

പ്രദര്‍ശനങ്ങള്‍, വിവിധ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ തുറസ്സായ പൊതുസ്ഥലങ്ങളില്‍ നടത്തുകയാണെങ്കില്‍ പരമാവധി പ്രവര്‍ത്തനശേഷി 75 ശതമാനമായിരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. ഇതില്‍ പങ്കെടുക്കുന്ന 90 ശതമാനം പേരും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍, ഭാഗികമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവര്‍ പിസിആര്‍ പരിശോധന അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടാകണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ എല്ലാ പരിപാടികളും പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും നടത്താവൂ. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും.  



from Asianet News https://ift.tt/3EAVLSZ
via IFTTT

Top Scooters In 2021 : ഇതാ 2021-ൽ ഇന്ത്യയിൽ എത്തിയ ചില മികച്ച സ്‌കൂട്ടറുകൾ

2021 ഇന്ത്യയിലെ സ്‌കൂട്ടർ (Scooter) വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം നിറഞ്ഞ വർഷമാണ്. രാജ്യത്തെ സ്‌കൂട്ടർ വിപണിയുടെ മുഖച്ഛായ തന്നെ മാറ്റുകയും പുനർനിർവചിക്കുകയും മൊത്തത്തിലുള്ള സ്‌കൂട്ടർ വിപണിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്‌ത ചില പുതിയ എൻട്രികൾക്ക് 2021ല്‍ ഈ സെഗ്‌മെന്റ് സാക്ഷ്യം വഹിച്ചു. യമഹ അതിന്റെ വിപ്ലവകരമായ എയ്‌റോക്‌സ് 155 സ്‌കൂട്ടറുമായി എത്തിയപ്പോൾ, ടിവിഎസ് മോട്ടോർ കമ്പനി അതിന്റെ വലിയ ശേഷിയുള്ള ജൂപ്പിറ്റർ 125 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതാ 2021ലെ ചില സ്‍കൂട്ടറുകളെ പരിചയപ്പെടാം.

യമഹ എയ്‌റോക്‌സ് 155: 
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ 2021 സെപ്റ്റംബറിൽ പുറത്തിറക്കിയ എയ്‌റോക്‌സ് 155 ഇന്ത്യൻ വിപണിയിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറുകളിൽ ഒന്നായി പുറത്തിറങ്ങുന്നു. ജനപ്രിയ YZF-R15-ന്റെ അതേ സാങ്കേതികവിദ്യ, എഞ്ചിൻ, പ്ലാറ്റ്ഫോം എന്നിവ ഉപയോഗിച്ച വാഹനം ആണിത്.  ട്വിൻ-പോഡ് ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്ബോർഡ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, വലിയ 24.5 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, ഫ്രണ്ട് പോക്കറ്റ്, ബോഡി-നിറമുള്ള അലോയ് വീലുകൾ എന്നിങ്ങനെ ആകെ മൊത്തം സ്‌പോർട്ടി ലുക്കിലാണ് എയ്‌റോക്‌സ് 155 വിപണിയില്‍ എത്തിയിരിക്കുന്നത്.

ഇതാ ഈ വര്‍ഷം ആഗോളതലത്തില്‍ ഇടിച്ചുനേടി സുരക്ഷ തെളിയിച്ച ചില ഇന്ത്യന്‍ കാറുകള്‍!

14-ഇഞ്ച് അലോയ് വീലുകളും, 140 സെക്ഷൻ പിൻ ടയറും എയ്‌റോക്‌സ് 155ന്റെ സ്‌പോർട്ടി ലൂക്ക് പൂർണമാകുന്നു. എൽഇഡി പൊസിഷൻ ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിഫങ്ഷൻ കീ, ഓട്ടോമാറ്റിക് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷൻ, എബിഎസ് എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഈ സ്‍കൂട്ടറില്‍ ഉണ്ട്. 

ടിവിഎസ് ജൂപ്പിറ്റർ 125: 
ജൂപ്പിറ്റർ 110 ന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ജൂപ്പിറ്റർ 125 എത്തുന്നത്.  ഇത് ഒരു പുതിയ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നു, കൂടാതെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബൂട്ട് സ്പേസ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, എക്‌സ്‌റ്റേണൽ ഫ്രണ്ട് പ്ലെയ്‌സ് ഫ്യുവൽ ലിഡ് എന്നിവയും അതിലേറെയും സവിശേഷതകളും ലഭിക്കുന്നു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലിങ്, സമാനതകളില്ലാത്ത മൈലേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം ആദ്യ സവിശേഷതകളുമായാണ് ടിവിഎസ് ജൂപ്പിറ്റര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടുന്ന 125 സിസി സ്‌കൂട്ടര്‍ എത്തുന്നത്. 

പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലിങില്‍ എത്തുന്ന ടിവിഎസ് ജൂപ്പിറ്റര്‍ 125ന്, ക്രോം ആക്സന്റുകള്‍ ഒരു പ്രീമിയം ലുക്ക് നല്‍കും. എല്‍ഇഡി ഹെഡ്‍ലാമ്പ്, ഗ്രാബ്റെയില്‍ റിഫല്‍ക്ടര്‍, ടൈല്‍-ലാമ്പ്, ഫ്രണ്ട് ലൈറ്റ് ഗൈഡ്സ് എന്നിവയും കൂടുതല്‍ ആകര്‍ഷണം നല്‍കുന്നുണ്ട്. മെറ്റല്‍ മാക്സ് ബോഡിയാണ് സ്‌കൂട്ടറിന്. പ്രീമിയം പെയിന്റഡ് ഇന്നര്‍ പാനലുകളില്‍ ത്രീഡി എംബ്ലമായാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125ന്റെ ആലേഖനം. ഡയമണ്ട് കട്ട് അലോയ് വീലുകളോടെയാണ് ഡിസ്‌ക് വേരിയന്റ് വരുന്നത്, ഇത് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള ആകര്‍ഷണവും വര്‍ധിപ്പിക്കുന്നുണ്ട്.

ശക്തമായ സിംഗിള്‍ സിലിണ്ടര്‍, 4സ്ട്രോക്ക്, എയര്‍കൂള്‍ഡ് 124.8 സിസി എഞ്ചിനാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125ന്‍റെ ഹൃദയം. 6500 ആര്‍പിഎമ്മില്‍ പരമാവധി 6 കിലോ വാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. സ്‍മാര്‍ട്ട് അലേര്‍ട്ടുകള്‍, ശരാശരി, തത്സമയ മൈലേജ് സൂചകങ്ങള്‍ എന്നിവയുള്ള സെമിഡിജിറ്റല്‍ സ്പീഡോമീറ്റര്‍ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അനായാസമായ യാത്രാനുഭവം നല്‍കാന്‍ ബോഡി ബാലന്‍സ് ടെക്നോളജിയുമുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന കാനിസ്റ്റര്‍ ഗ്യാസ് ചാര്‍ജ് ചെയ്ത മോണോട്യൂബ് ഷോക്കുകള്‍ ഈ വിഭാഗത്തില്‍ ആദ്യമാണ്. 

ടിവിഎസ് എന്‍ടോര്‍ഖ് 125 റേസ് XP: 
സ്റ്റാൻഡേർഡ് എന്‍ടോര്‍ഖ് 125 ഇതിനകം തന്നെ ഈ സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചർ നിറഞ്ഞ സ്‌കൂട്ടറുകളിൽ ഒന്നായി വരുമ്പോൾ, 2021-ന്റെ തുടക്കത്തിൽ പുറത്തിറക്കിയ പുതിയ റേസ് എക്‌സ്‌പി എഡിഷൻ പോലുള്ള സവിശേഷതകൾ ഉൾപ്പെടുത്തി ലെവൽ നോച്ച് ഉയർത്തുന്നു. സെഗ്‌മെന്റ്-ആദ്യ റൈഡിംഗ് മോഡുകൾ (റേസ്, സ്ട്രീറ്റ്), വോയ്‌സ് അസിസ്റ്റ്, കൂടാതെ കൂടുതൽ ശക്തമായ എഞ്ചിനും ഈ സ്‍കൂട്ടറില്‍ ഉണ്ട്.  83,275 രൂപയാണ് ഈ വകഭേദത്തിന്റെ വില. ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ എന്നിവ ഉള്‍പ്പെടെ ആകെ അഞ്ച് വകഭേദങ്ങളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 വാങ്ങാം.

റേസ് എക്‌സ്പി വേര്‍ഷന് മറ്റ് വേരിയന്റുകളേക്കാള്‍ ഭാരം കുറഞ്ഞതാണെന്ന് കമ്പനി പറയുന്നു. എന്നാൽ, കര്‍ബ് വെയ്റ്റ് എത്രയെന്ന് വെളിപ്പെടുത്തിയില്ല. റേസ് എക്‌സ്പി മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി എന്‍ജിന്‍ പരിഷ്‌കാരങ്ങളോടെയാണ് എത്തുന്നത്. 7,000 ആര്‍പിഎമ്മില്‍ 10.2 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.8 എന്‍എം ടോര്‍ക്കും ഈ എൻജിൻ പരമാവധി ഉല്‍പ്പാദിപ്പിക്കും. മറ്റ് വേരിയന്റുകളേക്കാള്‍ 0.8 എച്ച്പി കരുത്തും 0.3 എന്‍എം ടോര്‍ക്കും വര്‍ധിച്ചു.

എന്താണ് 2021ലെ ഈ അഞ്ച് കാര്‍ ലോഞ്ചുകളെ ശ്രദ്ധേയമാക്കുന്നത്?

മണിക്കൂറില്‍ 98 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. റേസ് മോഡില്‍ മികച്ച ആക്‌സെലറേഷന്‍ ലഭിക്കുമെന്ന് ടിവിഎസ് പറയുന്നു. കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാൻ കുറഞ്ഞ വേഗതകളില്‍ സ്ട്രീറ്റ് എന്ന മറ്റ് റൈഡിംഗ് മോഡ് ഉപയോഗിക്കുന്നതാണ് ഉചിതം. ‘ടിവിഎസ് കണക്റ്റ്’ മൊബീല്‍ ആപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസ് കൂടി ഈ സ്‍കൂട്ടറിനായി ടിവിഎസ് പരിഷ്‌കരിച്ചു. പുതിയ ത്രീ ടോണ്‍ കളര്‍ സ്‌കീം, ചുവന്ന അലോയ് വീലുകള്‍ എന്നിവയും ലഭിച്ചു.

അപ്രീലിയ SR 160 ഫേസ്‌ലിഫ്റ്റ്: 
അപ്രീലിയ SR 160-ന് 2021-ൽ ഒരു വലിയ സൗന്ദര്യവർദ്ധക നവീകരണം ലഭിച്ചു. LED ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ലൈനുകൾ, പുതിയ ഗ്രാഫിക്‌സ് തുടങ്ങിയ അപ്‌ഡേറ്റുകൾ ഇതിന് നൽകി, കൂടാതെ പുതുക്കിയ ബാഹ്യ രൂപത്തിന് പുറമെ, സ്‌കൂട്ടറിന് പുതിയതും അതിലേറെയും ലഭിക്കാൻ കഴിഞ്ഞു. ആധുനിക ഉപകരണ കൺസോൾ. പരിഷ്‍കരിച്ച SR 160 മെക്കാനിക്കലായി മാറ്റമില്ലാതെ തുടരുമെന്നാണ് കരുതുന്നത്. അതായത് 11hp, 11.6Nm എയർ-കൂൾഡ് 160.03cc സിംഗിൾ സിലിണ്ടർ എഞ്ചിൻ തുടരും. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്ക്, മോണോഷോക്ക് എന്നിവയുടെ രൂപത്തിലാണ് സസ്‌പെൻഷൻ, എസ്‌ആറിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ലഭിക്കുന്നു.

സുസുക്കി അവനിസ് 125: 
സുസുക്കി ഏതാനും ആഴ്ചകൾക്ക് മുമ്പ് പുതിയ Avenis പുറത്തിറക്കി. ടിവിഎസ് എൻ‌ടോർക്ക് 125, ഹോണ്ട ഡിയോ തുടങ്ങിയ സെഗ്‌മെന്റിലെ മറ്റ് സ്‌പോർടി ഓഫറുകളോട് മത്സരിക്കുന്ന ഒരു സ്‌പോർടി ഓഫറായാണ് ഇത് വരുന്നത്. FI സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനാണ് പുതിയ സുസുക്കി അവെനിസിന്റെ ഹൃദയം . ഈ എഞ്ചിൻ 6750 ആർപിഎമ്മിൽ 8.7 പിഎസ് പരമാവധി പവർ ഔട്ട്പുട്ടും 5500 ആർപിഎമ്മിൽ 10 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കും.  

 'പരിഷ്‍കാരി, പച്ചപ്പരിഷ്‍കാരി, പുതിയ മുഖം..' 2021ല്‍ ഇന്ത്യ കണ്ട ചില കാറുകള്‍

ഉയർന്ന കരുത്തും കുറഞ്ഞ കർബ് മാസും സ്‍കൂട്ടറിന് ത്രില്ലിംഗ് റൈഡ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.  ആകർഷകമായ നിരവധി പുതിയ ഫീച്ചറുകള്‍ നിറഞ്ഞതാണ് പ്രധാനമായും യുവ റൈഡര്‍മാരെ ലക്ഷ്യമിടുന്ന ഈ സ്‍കൂട്ടര്‍. സ്‍മാർട്ട്ഫോണുകളുമായി കണക്ട് ചെയ്യാന്‍ അനുവദിക്കുന്ന സുസുക്കി സ്‍മാർട്ട് കണക്ട് ആപ്പും ഇതിന് ലഭിക്കുന്നു.  പുതിയ സുസുക്കി അവെനിസ് SEP ടെക്നോളജിയുമായി വരുന്നു കൂടാതെ സുസുക്കി റൈഡ് കണക്റ്റും ഫീച്ചർ ചെയ്യുന്നു. ഇതിന്റെ പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കോക്ക്പിറ്റ് ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.

Source : HT Auto 



from Asianet News https://ift.tt/3eIPPfT
via IFTTT

Saudi Covid Report : സൗദിയില്‍ ഇന്ന് 752 പുതിയ കൊവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇന്ന് 752 കൊവിഡ് (Covid)കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 226 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 555,417 ആയി. ആകെ രോഗമുക്തി കേസുകള്‍ 541,614 ആണ്. ആകെ മരണസംഖ്യ 8,875 ആയി. ഇന്ന് രാജ്യത്ത് ആകെ 33,134,497 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 4,928 പേരില്‍ 49 പേരുടെ നില ഗുരുതരമാണ്. 

ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 50,693,892 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,008,677 എണ്ണം ആദ്യ ഡോസ് ആണ്. 23,165,726 എണ്ണം സെക്കന്‍ഡ് ഡോസും. 1,734,982 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,519,489 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 194, ജിദ്ദ 161, മക്ക 140, മദീന 26, ഹുഫൂഫ് 22, അറാര്‍ 15, തായിഫ് 15, ദമ്മാം 14, ഖോബാര്‍ 13, ദഹ്‌റാന്‍ 13, മുബറസ് 12, ഖത്വീഫ് 9, തബൂക്ക് 8, ബുറൈദ 7, റാബിഖ് 7, ഖുലൈസ് 5, ലൈത് 5, തുറൈഫ് 4, ഉനൈസ 4, ജുബൈല്‍ 4, അല്‍ഉല 4, റഫഹ 4, അല്‍ബാഹ 3, മജ്മഅ 3, അല്‍റസ് 3, ഖര്‍ജ് 3, മറ്റ് ഒമ്പതിടങ്ങളില്‍ രണ്ടും 36 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍.
 



from Asianet News https://ift.tt/32QhokL
via IFTTT

എസ്ഐയെ ആക്രമിച്ചിട്ട് ഒളിവിലിരുന്നത് വീട്ടിൽ; ഗുണ്ടാ സംഘത്തിലെ ഒരാളെ പൊക്കി പൊലീസ്

കോഴിക്കോട്: മാറാട് പൊലീസ് (Marad Police) സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ​ഗുണ്ടാ സംഘത്തിൽ (Goons) ഉൾപ്പെട്ട ഒരാൾ അറസ്റ്റിൽ (Arrest). കഴിഞ്ഞ 28ന് രാത്രി 11ന് ഗോതീശ്വരം ബീച്ചിൽ വെച്ച് മാറാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ  എം സി ഹരീഷിനെയും  പട്രോളിങ് ഡ്യൂട്ടിയിൽ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാർ (49)നെയാണ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ മാറാട് ഇൻസ്പക്ടർ രാജേഷ് കുമാറിന്റെ നേതൃത്തത്തിൽ നടത്തിയ  റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.

സ്റ്റേഷനിലെ എസ്ഐമാരായ ഹരീഷ്, ശശികുമാർ, എഎസ്ഐ. ശൈലേന്ദ്രൻ,  സിപിഒമാരായ സപ്ത സ്വരൂപ്, ജാങ്കിഷ്, ഷിനോജ്, ധന്യശ്രീ, സ്ട്രൈക്കർ ഫോഴ്സും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്ത് ചെയ്ത് കൊയിലാണ്ടി സ്പെഷൽ സബ്ബ് ജയിലിലേക്ക് മാറ്റി. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഗ്രില്ല് തകര്‍ത്തു, വാതിലില്‍ ഇടിച്ചു; പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ച് കാട്ടാനക്കൂട്ടം

പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. പൊലീസ് സ്റ്റേഷന്റെ ഗ്രില്ലുകൾ കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആനകള്‍ പൊലീസ് സ്റ്റേഷന്‍റെ ഗ്രില്ല് തകർത്തു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

രാത്രി പത്തരയോടെയാണ് പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ കാട്ടാനക്കൂട്ടം എത്തിയത്. ഒരു തള്ളയാനയും കുട്ടിയാനയുമാണ് സ്റ്റേഷൻ പരിസരത്ത് എത്തിയത്. ആദ്യം സ്റ്റേഷന് ചുറ്റും കറങ്ങി നടന്ന ആനകൾ വാതിലുകളിലും മറ്റും ഇടിക്കുകയും പിന്നീട് മുൻ വശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷന് അകത്തായിരുന്നതിനാൽ  മറ്റ് അപകടങ്ങൾ ഒഴിവായി.



from Asianet News https://ift.tt/32uKMgZ
via IFTTT

Wednesday, December 29, 2021

Covid restrictions in Qatar : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു

ദോഹ: ഖത്തറില്‍(Qatar) കൊവിഡ് (covid)നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമാക്കുന്നു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസ്സായ പൊതുസ്ഥലങ്ങളിലും ഇനി മുതല്‍ മാസ്‌ക് (mask)നിര്‍ബന്ധമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. 

പ്രദര്‍ശനങ്ങള്‍, വിവിധ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ തുറസ്സായ പൊതുസ്ഥലങ്ങളില്‍ നടത്തുകയാണെങ്കില്‍ പരമാവധി പ്രവര്‍ത്തനശേഷി 75 ശതമാനമായിരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. ഇതില്‍ പങ്കെടുക്കുന്ന 90 ശതമാനം പേരും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍, ഭാഗികമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവര്‍ പിസിആര്‍ പരിശോധന അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടാകണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ എല്ലാ പരിപാടികളും പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും നടത്താവൂ. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും.  

അബുദാബിയില്‍ പ്രവേശിക്കാനുള്ള പുതിയ നിബന്ധനകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

അബുദാബി: യുഎഇയിലെ (UAE) മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ (Abu dhabi entry requirements) മാറ്റം വരുത്തിയത് വ്യാഴാഴ്ച(ഡിസംബര്‍ 30) മുതല്‍ പ്രാബല്യത്തില്‍ വരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്. 

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നവരെ നിലവില്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‌കാനിങിന് വിധേയമാക്കുന്നുണ്ട്. ഇത് തുടരും. കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താനാണ് അതിര്‍ത്തികളിലെ ഇ.ഡി.ഇ സ്‌കാനിങ്. ഇതില്‍ പോസിറ്റീവാകുന്നവര്‍ക്ക് അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള ടെസ്റ്റിങ് കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും കൊവിഡ് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.



from Asianet News https://ift.tt/3ez6OBr
via IFTTT

Qatar Covid Report : ഖത്തറില്‍ 443 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ (Qatar) 443 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 139 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,45,186 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 126 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 616 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,49,245 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

നിലവില്‍ 3,443 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 25,775 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,161,644 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരാളെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 19 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.



from Asianet News https://ift.tt/317XO34
via IFTTT

Hair Fall : മുടികൊഴിച്ചിലിന് പരിഹാരം തേടും മുമ്പ് അറിയേണ്ടത്...

മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നത് ( Hair Health ) തീര്‍ച്ചയായും സമ്മര്‍ദ്ദത്തിന് ഇടയാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് മുടി കൊഴിച്ചില്‍ ( Hair Fall ). മുടി കൊഴിച്ചില്‍ രൂക്ഷമാകുന്നതിന് അനുസരിച്ച് അത് വ്യക്തിയുടെ ആത്മവിശ്വാസത്തെയും മാനസികനിലയെയുമെല്ലാം ബാധിക്കാം. 

മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിനാണെങ്കില്‍ പല മാര്‍ഗങ്ങളും തേടുന്നവരുണ്ട്. ചിലര്‍ മുടിയില്‍ തേക്കുന്ന എണ്ണ മാറ്റിനോക്കും, മറ്റ് ചിലരാകട്ടെ ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ മാറ്റിനോക്കും. ചിലര്‍ എവിടെ നിന്നെങ്കിലും പറഞ്ഞോ വായിച്ചോ കിട്ടുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അതനുസരിച്ച് എന്തെങ്കിലും പരീക്ഷിച്ചുനോക്കും. 

പലപ്പോഴും ഇത്തരം ശ്രമങ്ങളെല്ലാം പാഴായി പോവുകയാണ് ചെയ്യുക. മുടി കൊഴിച്ചില്‍ നേരിടുന്നപക്ഷം ആദ്യം ചെയ്യേണ്ടത് അതിനുള്ള കാരണം തേടലാണെന്നാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ജയശ്രീ ശരദ് പറയുന്നത്. മുടി കൊഴിച്ചിലിനുള്ള പരിഹാരം തേടുന്നതിന് മുമ്പ് തന്നെ ഈ കാരണം കണ്ടെത്തിയിരിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

പല കാരണങ്ങളാകാം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്. പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളും ഡോക്ടര്‍ പങ്കുവയ്ക്കുന്നു. 

1. ജനിതകമായ ഘടകങ്ങള്‍
2. മാനസിക സമ്മര്‍ദ്ദം/ പുകവലി
3. ആരോഗ്യകരമായ ഡയറ്റിന്റെ പോരായ്മ
4. പരിക്ക്/ അസുഖം/ ശസ്ത്രക്രിയ 
5. ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍

ഇനി ഇവ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന് എങ്ങനെ പരിഹാരം തേടണമെന്നും ഡോ. ജയശ്രീ പറയുന്നു. 

1. പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റ് പാലിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ തടയാം 

2. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക.

3. മുടിയില്‍ അധികം ചൂട് തട്ടിക്കാതിരിക്കുക. ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കാം. 

4. ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും കരുതുകയും ചെയ്യുക. 

5. ഡെര്‍മറ്റോളജിസ്റ്റ് നിര്‍ദേശിച്ച മരുന്നുകളുണ്ടെങ്കില്‍ അത് കഴിക്കുക. 

6. ബയോട്ടിന്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, സിങ്ക് സപ്ലിമെന്റുകള്‍ കഴിക്കാം. ( ഡോക്ടറുടെ നിര്‍ദേശപ്രകാരം) 

ഫിറ്റ്‌നസ് പരിശീലകയായ യാസ്മിന്‍ കറാച്ചിവാലയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഡോ. ജയശ്രീയുടെ വിദഗ്ധ നിര്‍ദേശങ്ങളടങ്ങിയ വീഡിയോ പങ്കുവച്ചത്.

 

Also Read:- തലമുടി തഴച്ചു വളരാന്‍ വീട്ടിൽ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...



from Asianet News https://ift.tt/3EE79x6
via IFTTT

Murder: മീനങ്ങാടി മാനികാവിലെ വയോധികന്റെ കൊലപാതകം; ഭാര്യ അറസ്റ്റില്‍

കൽപ്പറ്റ: മീനങ്ങാടി ചൂതുപാറയില്‍ വയോധികന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മാനികാവ് വിക്രംനഗര്‍ ഒഴാങ്കല്‍ ദാമോദരന്‍ പട്ടിക കൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ ലക്ഷ്മിക്കുട്ടിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചൂതുപാറ മാനികാവ് വിക്രംനഗറില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ ആളൊഴിഞ്ഞ വീട്ടിലെ മരപ്പണിശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവ ദിവസം ഉച്ചയോടെ മാനികാവിലെ വീട്ടിലെത്തിയ ദാമോദരനും ഭാര്യയും തമ്മില്‍ വാക്ക് തർക്കമുണ്ടാകുകയും ഇത് ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വീട്ടില്‍ നിന്ന് തര്‍ക്കമുണ്ടായ ശേഷം അയല്‍ വീട്ടിലെ മരപണിശാലയില്‍ എത്തിയ ദാമോദരനെ ലക്ഷ്മിക്കുട്ടി പിന്തുടര്‍ന്നെത്തി. ഇവിടെ വെച്ചുള്ള തര്‍ക്കത്തിനിടെ ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടാവുകയും പട്ടിക കൊണ്ട് അടിയേറ്റ് ചോര വാര്‍ന്ന് ദാമോദരന്‍ മരണപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

സംഭവദിവസം വൈകുന്നേരം ലക്ഷ്മിക്കുട്ടി തനിക്ക് മര്‍ദനമേറ്റുവെന്ന് മീനങ്ങാടി പൊലീസില്‍ വിളിച്ചറിയിച്ചതോടെയാണ് നാട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ചികില്‍സ. ഇന്ന് ചികിത്സ പൂര്‍ത്തിയായതോടെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ദാമോദരന്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് മകനോടൊപ്പം കാസര്‍ഗോഡും, മരുമകളുടെ ജോലി സ്ഥലമായ ബാഗ്ലൂരുമാണ് താമസിച്ചിരുന്നത്. മരുമകളോടൊപ്പം കഴിഞ്ഞ ഞായറാഴ്ച കല്‍പ്പറ്റയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 



from Asianet News https://ift.tt/3eziJiB
via IFTTT

New rules to enter Abu Dhabi : അബുദാബിയില്‍ പ്രവേശിക്കാനുള്ള പുതിയ നിബന്ധനകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

അബുദാബി: യുഎഇയിലെ (UAE) മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ (Abu dhabi entry requirements) മാറ്റം വരുത്തിയത് വ്യാഴാഴ്ച(ഡിസംബര്‍ 30) മുതല്‍ പ്രാബല്യത്തില്‍ വരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്. 

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നവരെ നിലവില്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‌കാനിങിന് വിധേയമാക്കുന്നുണ്ട്. ഇത് തുടരും. കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താനാണ് അതിര്‍ത്തികളിലെ ഇ.ഡി.ഇ സ്‌കാനിങ്. ഇതില്‍ പോസിറ്റീവാകുന്നവര്‍ക്ക് അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള ടെസ്റ്റിങ് കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും കൊവിഡ് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി

അബുദാബി: അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ (Quarantine exemption) പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ (Green list) പട്ടിക വീണ്ടും പുതുക്കി. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ മാറ്റം വരുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണം.  

അല്‍ബേനിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്റൈന്‍, ബെലാറുസ്, ബെല്‍ജിയം, ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന,  ബ്രസീല്‍, ബള്‍ഗേറിയ, ബര്‍മ, കംബോഡിയ, കാനഡ,  ചൈന, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്,   ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി,  ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലാത്വിയ, ലെബനോന്‍, ലക്‌സംബര്‍ഗ്, മാല്‍ദീവ്‌സ്, മലേഷ്യ, നെതര്‍ലന്‍ഡ്, നോര്‍വെ, ഒമാന്‍, പാപ്വ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലാന്‍ഡ്, റൊമാനിയ, റഷ്യ,  സൗദി അറേബ്യ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സിറിയ, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, തായ്‌വാന്‍, താജികിസ്ഥാന്‍, തായ്‌ലന്റ്, യെമന്‍, തുര്‍ക്കി, തുര്‍ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, യു.കെ, യുഎസ്എ, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല.



from Asianet News https://ift.tt/3pAPO3Y
via IFTTT

Meppadiyan Character Poster : 'അഷ്‌റഫ് അലിയാർ' ആയി ഇന്ദ്രൻസ്; 'മേപ്പടിയാൻ' ക്യാരക്ടർ പോസ്റ്റർ

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഉണ്ണി മുകുന്ദൻ(Unni Mukundan) ചിത്രമാണ് ‘മേപ്പടിയാൻ‘(Meppadiyan). വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ. 

ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. 'അഷ്‌റഫ് അലിയാർ' എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. പോസ്റ്ററിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. ജനുവരി 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. 2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.



from Asianet News https://ift.tt/3mDDGgY
via IFTTT

Tuesday, December 28, 2021

Gulf News : ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്‍തു

മനാമ: ആദ്യത്തെ ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ 2021 ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്‍തവ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ വാർഷിക ആർട്ട് കാർണിവൽ വിജയകരമായി നടത്തിയ ശേഷം, ഈ വർഷം ICRF SPECTRA ലോകമെമ്പാടും വ്യാപിപ്പിച്ചിട്ടുണ്ട്. 16 രാജ്യങ്ങളിൽ നിന്നും 59 സ്‌കൂളുകളിൽ നിന്നുമുള്ള ഏകദേശം 250 വിദ്യാർത്ഥികൾ ആദ്യത്തെ ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ 2021ൽ പങ്കെടുത്തു. 

അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെ, പതിനൊന്ന് മുതൽ പതിമൂന്ന് വയസ്സ് വരെ, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ എന്നിങ്ങനെ പങ്കെടുക്കുന്നവരെ നാല് പ്രായ ഗ്രൂപ്പുകളായി തിരിച്ചു. ഞായറാഴ്‌ച നടന്ന ഓൺലൈൻ ഉദ്ഘാടന ചടങ്ങില്‍ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, എക്‌സ് ഒഫീഷ്യോ അഡ്‌വൈസർ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ അഡ്വ. വി.കെ.തോമസ്, ജോയിന്റ് സെക്രട്ടറിയും സ്‍പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, സ്‍പെക്ട്ര ജോയിന്റ് കൺവീനർമാരായ നിതിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് സഞ്ജയ് ഭാൻ, ഐസിആർഎഫ് വോളന്റിയർമാർ മുരളി നോമുല, രമൺ പ്രീത്, ദീപശിക സരോഗി, സുഷമ അനിൽ, മാണി കുട്ടൻ , ജിഷ ജ്യോതിസ്, ശശിധരൻ എം, നിമ്മി റോഷൻ, ലത മണികണ്ഠൻ, നമിത ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ വാർഷിക കലാമത്സരമായ സ്‍പെക്ട്ര, കഴിഞ്ഞ 12 വർഷമായി ബഹ്‌റൈനിൽ ഐസിആർഎഫ് വിജയകരമായി നടത്തിവരുന്നു. ഈ വാർഷിക പരിപാടി യുവ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും സാമൂഹിക മാറ്റത്തിന് ഉത്തേജനം നൽകുന്ന ഒരു ഭാവി തലമുറയെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്ന പരിപാടിയാണിത്.

 ബഹ്‌റൈന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക മത്സരമായാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിജയിക്കുന്ന എൻട്രികളും കുട്ടികളുടെ മറ്റ് മികച്ച സൃഷ്ടികളും പുതിയതായി രൂപകൽപ്പന ചെയ്ത കലണ്ടറുകളിൽ പ്രദർശിപ്പിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. 



from Asianet News https://ift.tt/3szSHUK
via IFTTT

Ashes : ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി; മെല്‍ബണില്‍ ഇംഗ്ലണ്ട് ചാരം, സ്‌കോട് ബോളണ്ടിന് ആറ് വിക്കറ്റ്

മെല്‍ബണ്‍: ആഷസ് പരമ്പര (Ashes) ഓസ്‌ട്രേലിയ നിലനിര്‍ത്തി. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് (England) ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. മെല്‍ബണില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. ഓസീസിനെ വീണ്ടും ബാറ്റിംഗിന് അക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക്  82 റണ്‍സില്‍ കൂടുതല്‍ വേണമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 68ന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് 185 & 68, ഓസ്‌ട്രേലിയ 267. പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ഓസ്‌ട്രേലിയ സ്വന്തമാക്കുകയായിരുന്നു.

നാലിന് 31 എന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാംദിനം രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നാല്‍ സ്‌കോട് ബോളണ്ടിന് മുന്നില്‍ ടീം തകര്‍ന്നടിയുകയായിരുന്നു. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങിയ താരം ആറ് വിക്കറ്റാണ് വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന് മൂന്ന് വിക്കറ്റുണ്ട്്. 28 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 11 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് രണ്ടക്കം കണ്ട മറ്റൊരു താരം.

ഹസീബ് ഹമീദ് (7), സാക് ക്രൗളി (5), ഡേവിഡ് മലാന്‍ (0), ജോണി ബെയര്‍സ്‌റ്റോ  (5) തുടങ്ങിയ താരങ്ങളെല്ലാം നിരാശപ്പെടുത്തി. ജോസ് ബട്‌ലര്‍ (5) പുറത്താവാതെ നിന്നു. നേരത്തെ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സ് 185ന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 267 റണ്‍സ് നേടി. 76 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ടോപ് സ്‌കോറര്‍. ജയിംസ് ആന്‍ഡേഴ്‌സണ്‍ നാല് വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണുമാണ് തകര്‍ത്തത്. ജോ റൂട്ട് (50), ജോണി ബെയര്‍സ്‌റ്റോ  (35) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്.



from Asianet News https://ift.tt/3sFs5lc
via IFTTT

ISL 2021 : സഹലിന്‍റെ ആശ്വാസ ഗോള്‍; ജംഷഡ്‌പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters Fc) ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ (Jamshedpur Fc) സമനില. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. 14-ാം മിനുറ്റില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്‌‌പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിലൂടെ (Sahal Abdul Samad) സമനിലയില്‍ പിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് മഞ്ഞപ്പട തോല്‍വിയറിയാതെ മടങ്ങുന്നത്. 

മുംബൈ സിറ്റിയെയും ചെന്നൈയിൻ എഫ്‌സിയെയും തറപറ്റിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയത്. ആല്‍വാരോ വാസ്‌ക്വേസും പെരേര ഡയസും ആക്രമണത്തില്‍ തുടരുന്ന 4-4-2 ശൈലി ഇവാൻ വുകോമനോവിച്ച് സ്വീകരിച്ചു. എന്നാല്‍ കളി തുടങ്ങി 14-ാം മിനുറ്റില്‍ ഗോളി ഗില്ലിനെ പരീക്ഷിച്ച് ഗ്രെഗ് സ്റ്റെവാര്‍ട്ട് ബ്ലാസ്റ്റേഴ്‌സിനെ വേദനപ്പിച്ചു. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍വല ചലിപ്പിച്ച മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ് 27-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. സീസണില്‍ സഹലിന്‍റെ നാലാം ഗോളാണിത്. ഇതോടെ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ ഇടവേളയ്‌ക്ക് പിരിഞ്ഞു. 

രണ്ടാംപകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ക്കുന്നതില്‍ പിന്നോട്ടായി. നാല് മിനുറ്റ് അധികസമയത്തും ഗോള്‍ മാറിനിന്നു. സമനിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാമതെത്തി. 13 പോയിന്‍റ് തന്നെയെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷ‌ഡ്‌പൂര്‍ രണ്ടാമതുണ്ട്. 

South Africa vs India : എന്‍ഗിഡിയുടെ മൂന്നടിക്ക് രാഹുലിന്‍റെ സെഞ്ചുറി മറുപടി; ആദ്യദിനം കരുത്തോടെ ഇന്ത്യ
 



from Asianet News https://ift.tt/3qqH6EH
via IFTTT

South Africa vs India : എന്‍ഗിഡിയുടെ മൂന്നടിക്ക് രാഹുലിന്‍റെ സെഞ്ചുറി മറുപടി; ആദ്യദിനം കരുത്തോടെ ഇന്ത്യ

സെഞ്ചൂറിയന്‍: ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ (KL Rahul) സെഞ്ചുറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌‌സിംഗ് ഡേ ടെസ്റ്റില്‍ (South Africa vs India 1st Test) ഇന്ത്യ മികച്ച നിലയില്‍. സെഞ്ചൂറിയനില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ 272-3 എന്ന നിലയിലാണ് ഇന്ത്യ (Team India). ഏഴാം ടെസ്റ്റ് ശതകവുമായി കുതിക്കുന്ന രാഹുലിനൊപ്പം (122*) സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് (Ajinkya Rahane) 40* ക്രീസില്‍. പേസര്‍ ലുങ്കി എന്‍ഗിഡിയാണ് (Lungi Ngidi) ഇന്ത്യക്ക് നഷ്‌ടമായ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്. 

കൊതിച്ച തുടക്കം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും  ഇന്ത്യയെ വിക്കറ്റ് നഷ്‌ടമില്ലാതെ 100 കടത്തി. എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്‍റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 117 റണ്‍സ് ചേര്‍ത്തു. 

എന്‍ഗിഡിത്തീ, രാഹുല്‍ ഷോ

മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോലി ഇന്ത്യ കരകയറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോര്‍ 200 തികയുന്നതിന് ഒരു റണ്‍ മുമ്പ് എന്‍ഗിഡി മൂന്നാം പ്രഹരമേല്‍പിച്ചു. 94 പന്തില്‍ 35 റണ്‍സുമായി കോലി ഔട്ട്‌സൈഡ് എഡ്‌ജായി ഫസ്റ്റ് സ്ലിപ്പില്‍ മള്‍ഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റണ്‍സ് കൂട്ടുകെട്ടിന്‍റെ കോലി-രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വിരാമമാവുകയായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്ന രാഹുല്‍ 218 പന്തില്‍ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. 

ടോസ് ജയിച്ച് കോലി

സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ്  കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്‌ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്‌പിന്നറായി ടീമിലെത്തി. 

ഗോള്‍ഡണ്‍ ഡക്ക് പൂജാര

ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്‌തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍റെ വിശ്വാസം കാക്കാന്‍ ആദ്യ ഇന്നിംഗ്‌സിലായില്ല. പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

പ്ലേയിംഗ് ഇലവനുകള്‍ 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്‌ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, തെംബ ബവൂമ, ക്വിന്‍റണ്‍ ഡി കോക്ക്, വിയാന്‍ മള്‍ഡര്‍, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

KL Rahul Century : ഇടിത്തീയായി എന്‍ഗിഡി, കുലുങ്ങാതെ കെ എല്‍ രാഹുല്‍! സെഞ്ചൂറിയനില്‍ സ്വപ്‌ന സെഞ്ചുറി



from Asianet News https://ift.tt/32uDOIx
via IFTTT

SAvIND : 'ഇന്ത്യന്‍ നിരയിലെ വൈദഗ്ധ്യമുള്ള ബാറ്റര്‍'; രാഹുലിനെ പുകഴ്ത്തി ആകാശ് ചോപ്ര

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (South Africa) ടെസ്റ്റില്‍ ഇന്ത്യക്ക് തുണയായത് കെ എല്‍ രാഹുലിന്റെ (KL Rahul) സെഞ്ചുറിയായിരുന്നു. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറിയാണ് താരം നേടിയത്. 122 റണ്‍സോടെ രാഹുല്‍  ക്രീസിലുണ്ട്. പരിക്ക് കാരണം രാഹുലിന് ന്യൂസിലന്‍ഡിനെതിരായ (New Zealand) ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. തിരിച്ചുവരവില്‍ താരം സെഞ്ചുറിയും നേടി. 

രാഹുലിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്രയും വസിം ജാഫറും. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈദഗ്ധ്യമുള്ള ബാറ്ററാണ് രാഹുലെന്നാന്നാണ് ചോപ്രയുടെ അഭിപ്രായം. ട്വിറ്ററിലാണ് കമന്റേറ്റര്‍കുടിയായ ചോപ്ര ഇക്കാര്യം കുറിച്ചിട്ടത്. പര്യടനം നടത്തിയ എല്ലാ രാജ്യത്തും സെഞ്ചുറി നേടിയെന്നതാണ് മറ്റുള്ള താരങ്ങളില്‍ നിന്ന് രാഹുലിനെ വേറിട്ടുനിര്‍ത്തുന്നതെന്നും ചോപ്ര പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ക്ലബിലേക്കു സ്വാഗതം എന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്. രാഹുലിന്റെ സെഞ്ചുറിക്കു മുമ്പ് ജാഫര്‍ മാത്രമാണ് ഓപ്പണറായി ദക്ഷിണാഫ്രിക്കയ്‌ക്കെിരെ സെഞ്ചുറി നേടിയത്.

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ രണ്ടാംദിനം പന്തെറിയാന്‍ സാധിച്ചിരുന്നില്ല. മഴയെ തുടര്‍ന്ന് രണ്ടാം ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.



from Asianet News https://ift.tt/3qulmrG
via IFTTT

SAvIND : സെഞ്ചൂറിയനില്‍ കനത്ത മഴ; ദക്ഷിണാഫ്രിക്ക- ഇന്ത്യ ആദ്യ ടെസ്റ്റിന്‍റെ രണ്ടാംദിനം ഉപേക്ഷിച്ചു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ  (South Africa vs India 1st Test) രണ്ടാംദിനം മഴമൂലം ഉപേക്ഷിച്ചു. മൂന്ന് വിക്കറ്റിന് 272 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ (Team India). എന്നാലിന്ന് മഴയെ തുടര്‍ന്ന് ഒരുപന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ (KL Rahul) 248 പന്തില്‍ 122* റണ്‍സും അജിന്‍ക്യ രഹാനെയുമാണ് (Ajinkya Rahane) 81 പന്തില്‍ 40* ക്രീസില്‍. 

ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും  ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 100 കടത്തി. എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 117 റണ്‍സ് ചേര്‍ത്തു. 

എന്‍ഗിഡിയുടെ സ്‌പെല്‍, രാഹുലിന്റെ സെഞ്ചുറി

മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോലി ഇന്ത്യ കരകയറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോര്‍ 200 തികയുന്നതിന് ഒരു റണ്‍ മുമ്പ് എന്‍ഗിഡി മൂന്നാം പ്രഹരമേല്‍പിച്ചു. 94 പന്തില്‍ 35 റണ്‍സുമായി കോലി ഔട്ട്സൈഡ് എഡ്ജായി ഫസ്റ്റ് സ്ലിപ്പില്‍ മള്‍ഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റണ്‍സ് കൂട്ടുകെട്ടിന്റെ കോലി-രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വിരാമമാവുകയായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്ന രാഹുല്‍ 218 പന്തില്‍ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. 

പൂജാര സംപൂജ്യന്‍

ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്റെ വിശ്വാസം കാക്കാന്‍ ആദ്യ ഇന്നിംഗ്സിലായില്ല. പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

ടീമില്‍ അഞ്ച് ബൗളര്‍മാര്‍

സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ്  കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്പിന്നറായി ടീമിലെത്തി. 



from Asianet News https://ift.tt/3qpLq77
via IFTTT

Barcode scanning in Saudi Arabia : സൗദി അറേബ്യയിൽ കടകളിൽ പ്രവേശിക്കാൻ ബാർകോഡ് സ്‍കാനിങ് നിർബന്ധമാക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ  (Saudi Arabia)വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ബാർകോഡ് സ്‍കാനിങ് (Barcode scanning) നിർബന്ധമാക്കുന്നു. ഷോപ്പിങ്ങിന് എത്തുന്നവർ തങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘തവക്കൽനാ’ ആപ്പ് (Tawakkalna application) ഉപയോഗിച്ച് ഈ കോഡ് സ്‍കാൻ ചെയ്‍തു വേണം അകത്ത് പ്രവേശിക്കാൻ. വാണിജ്യ കേന്ദ്രങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വാക്സിൻ അവസ്ഥ പരിശോധിക്കാൻ തവക്കൽന ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ബാർകോഡ് സ്കാൻ ചെയ്യണം. 

പുതിയ സംവിധാനത്തിനായി വാണിജ്യ സ്ഥാപനങ്ങൾ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പെർമിറ്റ് കോഡ് സ്ഥാപിക്കണം. ഷോപ്പിങ്ങിനെത്തുന്നവർ മാളുകളിലേക്ക് പ്രവേശിക്കും മുമ്പ് ബാർകോഡ് സ്‍കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ജീവനക്കാരെയും നിയമിക്കണം. ഭക്ഷ്യവിൽപ്പന കടകൾ, ലോൻഡ്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ എന്നിവക്ക് ഈ നിയമം ബാധകമല്ല. ഈ സ്ഥാപനങ്ങളിൽ വരുന്നവർ അകത്ത് പ്രവേശിക്കാൻ തവക്കൽന ആപ്പിലെ ആരോഗ്യസ്ഥിതി കാണിക്കണം.



from Asianet News https://ift.tt/33XXTax
via IFTTT

Kizhakkambalam Clash : സിസിടിവി ദൃശ്യങ്ങൾ കുടുക്കി, കിറ്റക്സിലെ പത്ത് തൊഴിലാളികൾ കൂടി പിടിയിൽ

കൊച്ചി: കിഴക്കമ്പലത്തെ  (kizhakkambalam) കിറ്റക്സ് (kitex) കമ്പനിയിലെ അതിഥി തൊഴിലാളികൾ ക്രിസ്തുമസ് ദിനത്തിൽ പൊലീസിനെ അക്രമിച്ച സംഭവത്തിൽ പത്ത് പേർ കൂടി പിടിയിൽ. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തൊഴിലാളികൾ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അറസ്റ്റിലായവർ 174 ആയി. കേസിൽ പേർ പ്രതികളുണ്ടെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായാണ് തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത മൊബൈലുകളും  സിസിടിവിയും പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. 

പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. രാത്രിയില്‍ തൊഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം, തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നടപടി കടുപ്പിക്കുകയാണ്. സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണം നടത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി തൊഴില്‍ വകുപ്പിന്‍റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പൊലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



from Asianet News https://ift.tt/3mGMJgS
via IFTTT

Sourav Ganguly : സൗരവ് ഗാംഗുലി കൊവിഡ് പോസിറ്റീവ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: ബിസിസിഐ (BCCI) അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് (Sourav Ganguly) കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ വര്‍ഷം ഗാംഗുലിയെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് കൊവിഡ്. 

കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രക്ത സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയക്കും. ഒമിക്രോണിന്റെ സാന്നിധ്യവും പരിശോധിക്കും. അടുത്തി ഗാംഗുലി തൃണമൂല്‍ എംപിയും ബംഗ്ലാ അഭിനേതാവുമായ ദേവിന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയറില്‍ പങ്കെടുത്തിരുന്നു. 

ഈ വര്‍ഷം മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് രണ്ട് തവണയും ഗാംഗുലി ആശുപത്രിയിലെത്തിയത്. ആദ്യ തവണ നെഞ്ചുവേദന അനുഭവപ്പെട്ട് 20 ദിവസത്തിന് ശേഷം വീണ്ടും ബുദ്ധിമുട്ട് തോന്നുകയായിരുന്നു. ജനുവരി 28ന് ആഞ്ചിയോപ്ലാസ്റ്റിയും ചെയ്തു. 

മാര്‍ച്ചില്‍ ജോലിയില്‍ തിരിച്ചെത്തിയ ഗാംഗുലി വാക്‌സിനേഷനും പൂര്‍ത്തിയാക്കിയിരുന്നു. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയും നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു.



from Asianet News https://ift.tt/3eumoyf
via IFTTT

SAvIND : വിരാട് കോലിയുടെ പുറത്താകല്‍; ബാറ്റിംഗ് ടെക്‌നിക്കിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് മുന്‍ ഇന്ത്യന്‍ താരം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വിരാട് കോലിയുടെ (Ajit Agarkar) പുറത്താകല്‍ ആരാധകരെ ഏറെ വേദനിപ്പിച്ചു. പുറത്തായ രീതിയാണ് എല്ലാവരേയും അമ്പരിപ്പിച്ചത്. ലുംഗി എന്‍ഗിഡി (Lungi Ngidi) ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനാവശ്യമായി ബാറ്റ് വെക്കുകയായിരുന്നു. ആദ്യമായിട്ടല്ല കോലി ഈ രീതിയില്‍ പുറത്താവുന്നത്. പല ബൗളര്‍മാരും കോലിക്കെതിരെ ഇതേ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. എന്‍ഗിഡിയും അതേ തന്ത്രമുപയോഗിച്ച് കോലിയെ കുടുക്കി. 94 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സ് നേടിയിരുന്നു കോലി.

ഏറെ പരിചയസമ്പന്നനായ കോലി ഇത്തരത്തില്‍ പുറത്തായതില്‍ മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറിനും ചിലത് പറയാനുണ്ട്. കോലിയുടെ സാങ്കേതിക തികവിലെ പ്രശ്‌നം ചൂണ്ടികാണിക്കുകയാണ് അഗാര്‍ക്കര്‍. ''ആദ്യം സ്പെല്ലില്‍ ഓഫ് സ്റ്റംപിലാണ് എന്‍ഗിഡി ആക്രമിച്ചത്. കോലിക്കെതിരേ എല്ലാത്തരം പന്തുകളും എന്‍ഗിഡി പ്രയോഗിച്ചു. പിന്നീട് അല്‍പ്പം കൂടി വൈഡായി എറിഞ്ഞു. കോലി അപകടകാരിയായി മാറുന്നതിന് മുമ്പ് പുറത്താക്കാന്‍ എന്‍ഗിഡിയും ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ചേര്‍ന്നൊരുക്കിയ തന്ത്രം അഭിനന്ദമര്‍ഹിക്കുന്നു. ഉള്ളിലേക്ക് വരുന്ന പന്തുകള്‍ കളിക്കാന്‍ കോലിക്ക് പ്രയാസമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.'' അഗാര്‍ക്കര്‍ വ്യക്തമാക്കി.

കോലിയെ പുറത്താക്കിയ എന്‍ഗിഡിയെ മുന്‍ ദക്ഷിമാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കലും പ്രശംസിച്ചിരുന്നു. ''കോലി വളരെ അപകടകാരിയായാണ് ക്രീസില്‍ നിന്നത്. അവന്റെ ശരീരഭാഷ വളരെ പോസിറ്റീവായിരുന്നു. കോലിയുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വളരെ വിലപ്പെട്ടത് തന്നെയാണ്. എന്‍ഗിഡിയുടെ തന്ത്രം എടുത്തുപറയേണ്ടതാണ്.'' മോര്‍ക്കല്‍ വ്യക്തമാക്കി. 

കോലി നിരാശപ്പെടുത്തിയെങ്കിലും കെ എല്‍ രാഹുലിന്റെ സെഞ്ചുറി ഇന്ത്യക്ക് തുണയായി. 248 പന്തുകള്‍ നേരിട്ട് 122 റണ്‍സുമായി രാഹുല്‍ ക്രീസിലുണ്ട്. 17 ഫോറും ഒരു സിക്സുമാണ് രാഹുല്‍ നേടിയത്. മായങ്ക് അഗര്‍വാള്‍ 60 റണ്‍സെടുത്ത് പുറത്തായി. ഒമ്പത് ബൗണ്ടറിയാണ് മായങ്ക് നേടിയത്. രാഹുലിനൊപ്പം അജിന്‍ക്യ രഹാനെ (40) ക്രീസിലുണ്ട്.



from Asianet News https://ift.tt/3Hh8PPa
via IFTTT

Monday, December 27, 2021

Aju Varghese troll : 'ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ല', സെല്‍ഫ് ട്രോള്‍ പങ്കുവെച്ച് അജു വര്‍ഗീസ്

മലയാളത്തില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഒന്നായ 'മിന്നല്‍ മുരളി'ക്ക് (Minnal Murali) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനൊ തോമസ് നായകനായ ചിത്രത്തില്‍ അജു വര്‍ഗീസും (Aju Varghese) ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. 'ജേസണ്‍' എന്ന നായക കഥാപാത്രത്തിന്റെ അളിയനായിട്ടാണ് അജു വര്‍ഗീസ് അഭിനയിച്ചിരിക്കുന്നത്. ഇപോഴിതാ അജു വര്‍ഗീസ് ഒരു ട്രോള്‍ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

'മിഥുനം' എന്ന മോഹൻലാല്‍ ചിത്രത്തിലെ രംഗമാണ് ട്രോളില്‍.  പണ്ട് വിനീതിന്റെയും നിവിന്റെയും ചിത്രങ്ങളില്‍ അവസരം ചോദിച്ചു, ഇപോള്‍ ബേസിലിന്റെയും ടൊവിനൊയുടെയും ചിത്രത്തില്‍ അവസരം ചോദിക്കുന്നുവെന്നാണ് ട്രോളില്‍ ഉദ്ദേശിക്കുന്നത്. 'മിഥുന'ത്തിലെ ഇന്നസെന്റ് ചെയ്‍ത കഥാപാത്രത്തെയാണ് അജു വര്‍ഗീസിനോട് ഉപമിക്കുന്നത്. 'ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ല' എന്ന് എഴുതിയാണ് അജു വര്‍ഗീസ് ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.



from Asianet News https://ift.tt/3HiZPZU
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............