കൊല്ലം: കടയ്ക്കലിൽ ടിപ്പർ ഡ്രൈവര്‍ തലക്കടിച്ചു കൊല്ലാൻ ശ്രമം. മണ്ണ്മാഫിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം നൽകിയതിന്റെ പേരിലായിരുന്നു ആക്രമണമെന്നാണ് പരാതി.
ടിപ്പർ ഡ്രൈവറായ കടക്കൽ സ്വദേശി അനീഷാണ് ആക്രമണത്തിനിരയായത്. ലോറിക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് അനീഷിനെ അർധരാത്രിയിൽ വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. കമ്പി വടി കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
മർദ്ദനത്തിൽ തലക്കും ,കണ്ണിനും ,മുതുകിലും ഗുരുതരമായി പരീക്കേറ്റു. അനീഷ് കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെനാളായി കടക്കലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ വ്യാപകമായ രീതിയിൽ നിലംനികത്തൽ നടക്കുന്നുണ്ട്. കടക്കൽ കുറ്റിക്കാട് ഭാഗത്തു മണ്ണടിക്കുന്നത് പോലീസിൽ അറിയിച്ചത് അനീഷണെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
ഇതിന്റെ തുടർച്ചയായി ഇന്ന് രാവിലെ മറ്റൊരു ടിപ്പർ ലോറി ഡ്രൈവറുടെ വീടിനുമുന്നിൽ അക്രമി സംഘം എത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. മണ്ണു മാഫിയയ്ക്കെതിരായ പരാതികളിൽ പൊലീസ് നടപടി ഫലപ്രദമല്ലെന്നും ആരോപണമുണ്ട്.
from Asianet News https://ift.tt/3kG1LTG
via IFTTT
No comments:
Post a Comment